Breaking News
Home / Lifestyle / ഭര്‍ത്താവ് ഉമ്മയെക്കാള്‍ ഭാര്യയെ സ്നേഹിക്കുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് സൗദി യുവതി..!

ഭര്‍ത്താവ് ഉമ്മയെക്കാള്‍ ഭാര്യയെ സ്നേഹിക്കുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് സൗദി യുവതി..!

ഭര്‍ത്താവ് ഉമ്മയെക്കാള്‍ ഭാര്യയെ സ്നേഹിക്കുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് സൗദി യുവതി

ഭാര്യയെ നന്നായി സ്നേഹിക്കുന്ന യുവാവിനെതിരെയാണ് വിവാഹമോചനം ആവശ്യപ്പെട്ട്  ഭാര്യ തന്നെ കോടതിയില്‍ എത്തിയത്. അപൂര്‍വ്വമായ ഈ കേസില്‍ യുവതിയുടെ അഭ്യര്‍ത്ഥന കോടതി അഗീകരിക്കുയും വിവാഹമോചനം സാധുവാക്കുകയും ചെയ്തു.

 

ഭര്‍ത്താവ് തന്‍റെ സ്വന്തം ഉമ്മയെ പരിഗണിക്കാതെയാണ് തന്നെ നന്നായി സ്നേഹിക്കുന്നത് എന്നതാണ് യുവതിയുടെ പരാതി. ഭര്‍ത്താവ് എല്ലാ നിലക്കും തന്നെ നന്നായി നോക്കുന്നുണ്ട്.  ആവശ്യമായ എല്ലാം വാങ്ങി തരികയും ഹണിമൂണിനും അല്ലാതെയും വിദേശത്തേക്ക് കൊണ്ട് പോവുകയും ചെയ്തിട്ടുണ്ട്. എനിക്ക് വേണ്ട എല്ലാം അയാള്‍ ചെയ്തു തരുന്നുണ്ട്. ഒന്നും ഇതവരെ നിഷേധിച്ചിട്ടില്ല. ഞാന്‍ അയാളെ സ്നേഹിക്കുന്നു. പക്ഷെ എനിക്ക് അയാളുടെ കൂടെ തുടര്‍ന്ന് ജീവിക്കാന്‍ താല്‍പര്യമില്ല.

 

“ സ്വന്തം ഉമ്മയോട് നല്ല രീതിയില്‍ പെരുമാറാന്‍ കഴിയാത്ത ഒരു മനുഷ്യനെ എങ്ങിനെയാണ് ജീവിതകാലം മുഴുവന്‍ വിശ്വസിക്കാന്‍ കഴിയുക. അയാള്‍ക്ക് ഏത് സമയവും എന്നെയും അവഗണിച്ച് മുന്നോട്ട് പോകാന്‍ സാധിക്കും.”  യുവതി കോടതിയില്‍ പറഞ്ഞു.

 

നിനക്ക് വേണ്ടി ഞാന്‍ എന്‍റെ കുടുബത്തെ ഉപേക്ഷിച്ചില്ലേ ? എന്നുള്ള ഭര്‍ത്താവിന്‍റെ ചോദ്യത്തിന് ഭാര്യ മറുപടി നല്‍കിയത് ഇങ്ങിനെയാണ്..

“ ശരിയാണ്. അത് കൊണ്ട് തന്നെയാണു ഞാന്‍ വിവാഹമോചനം ആവശ്യപ്പെട്ടത്.”

അയാള്‍ പറഞ്ഞതൊക്കെ ശരിയാണ്. എനിക്ക് വേണ്ടി അയാള്‍ എല്ലാം ഉപേക്ഷിച്ചിട്ടുണ്ട്. പക്ഷെ സ്വന്തം കുടുബത്തെയും മാതാവിനെയും ഉപേക്ഷിച്ചു ജീവിക്കുന്ന ഒരാളോടൊപ്പം എനിക്ക് വിശ്വസിച്ചു തുടരാന്‍ കഴിയില്ല. അവള്‍ കോടതിയില്‍ പറഞ്ഞു.

സ്വന്തം ഉമ്മയെ ഉപേക്ഷിച്ച പോലെ ഒരു ദിവസം അയാള്‍ എന്നെയും ഉപേക്ഷിക്കും.. സ്വന്തം ഉമ്മയെ ഉപേക്ഷിക്കാന്‍ സാധിക്കുന്നവന് ഒരു ഭാര്യയെ ഉപേക്ഷിക്കാനാണോ പ്രയാസം എന്നുള്ള യുവതിയുടെ ചോദ്യം കോടതി പ്രത്യേകം പരാമര്‍ശിച്ചു.

കോടതിയില്‍ വെച്ച് തന്നെ അവള്‍ മഹര്‍ തിരിച്ചു നല്‍കുകയും വിവാഹമോചനം നേടുകയും ചെയ്തു. യുവതിയുടെ നടപടിയെ കോടതി പ്രശംസിച്ചു.

 

പ്രണയിനിക്ക് വേണ്ടി എല്ലാം ഉപേക്ഷിക്കുന്നതാണ് വലുത് എന്നൊക്കെ ചിന്തിക്കുന്ന പുതിയ തലമുറക്ക് ഇതൊരു തിരിച്ചറിവിന്‍റെ പാഠമായിരിക്കും. ജന്മം നല്‍കിയ സ്ത്രീയെ ഉപേക്ഷിച്ചു മറ്റൊരു സ്ത്രീയെ കൊണ്ട് നടക്കുന്നതാണ് സ്നേഹം എന്നോക്കെ ചിന്തിക്കുന്നവര്‍ ഈ യുവതിയുടെ ന്യായങ്ങള്‍ ശ്രദ്ധിക്കണം.. വിധിയെ അനുകൂലിച്ചുകൊണ്ടുള്ള പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍.   സൗദിഅറേബ്യയിലെ ബാഹയില്‍ നിന്നാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.  

About Intensive Promo

Leave a Reply

Your email address will not be published.