Breaking News
Home / Lifestyle / മമ്മൂട്ടി ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും ജെന്റില്‍മാനായ മനുഷ്യന്‍; രോഷ്‌നി ദിനകര്‍

മമ്മൂട്ടി ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും ജെന്റില്‍മാനായ മനുഷ്യന്‍; രോഷ്‌നി ദിനകര്‍

മമ്മൂട്ടിയോ അദ്ദേഹത്തിന്റെ ആരാധകരോ പൃഥ്വിരാജ് പാര്‍വതി ചിത്രത്തെ തകര്‍ക്കാന്‍ ശ്രമിക്കില്ലെന്ന് മൈ സ്റ്റോറിയുടെ സംവിധായിക രോഷ്‌നി ദിനകര്‍. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കാരണം ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും ജെന്റില്‍മാനായ ആളാണ് മമ്മൂട്ടി. അദ്ദേഹത്തെ പ്രതിനിധീകരിക്കുന്നവരാണ് ഫാന്‍സ്. അതുകൊണ്ടുതന്നെ അവരും അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല. മമ്മൂട്ടി നൂറ് ശതമാനവും നമ്മുടെ കഠിനാധ്വാനത്തിന് മൂല്യം കല്‍പ്പിക്കുന്ന വ്യക്തിയാണ്. കാരണം ഒരു സിനിമ എടുക്കാന്‍ എത്രത്തോളം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്ന് മമ്മൂട്ടിയെ പോലുള്ള ഒരാള്‍ക്ക് നന്നായി അറിയാം.

ഞാന്‍ സിനിമയെടുക്കുന്നു എന്നറിഞ്ഞപ്പോള്‍ മമ്മൂക്കയാണ് ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചത്. എപ്പോഴും അദ്ദേഹം സിനിമ എവിടെ വരെയായി എന്നൊക്കെ വിളിച്ച് അന്വേഷിക്കുമായിരുന്നു. എന്നാല്‍ പാര്‍വതിക്കെതിരായ വെറുപ്പ് പ്രചരിപ്പിക്കുന്നവരാണ് ഇതിനു പിറകിലെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ സിനിമയെ തകര്‍ക്കാനുള്ള നീക്കത്തിലെ ഗൂഢാലോചന എന്താണെന്ന് വ്യക്തമല്ല. പക്ഷെ ഒരു സ്ത്രീ അവര്‍ എങ്ങനെയോ ആകട്ടെ, ഇത്തരത്തില്‍ പാര്‍വതിയെ പോലുള്ളവരുടെ നേര്‍ക്കുണ്ടാകുന്ന ആക്രമണങ്ങളെ ഒരു സ്ത്രീ എന്ന നിലയില്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും അവര്‍ പറയുന്നു. രോഷ്‌നി സംവിധാനം ചെയ്യുന്ന മൈസ്റ്റോറിയുടെ ആദ്യം ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തതോടെ തുടങ്ങിയ സോഷ്യല്‍ മീഡിയ ആക്രമണം ചിത്രത്തിനെതിരായി തിരിഞ്ഞതോടെയാണ് പ്രതികരണവുമായി സംവിധായിക എത്തിയത്. ചിത്രത്തിലെ ഗാനത്തിനെതിരെ ഡിസ് ലൈക്ക് കാംപയിന്‍ വൈറലായിരുന്നു.

ഇത് പാര്‍വതിയുടെയോ പ്രിഥ്വിരാജിന്റെയോ മാത്രം സിനിമയല്ല. നിരവധി പേരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ സിനിമ. കേവലം ഒരു വ്യക്തിയോടുള്ള വെറുപ്പുമൂലം നിങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ഇതിന് പിറകില്‍ പ്രവര്‍ത്തിവരുടെ പ്രയത്‌നം കൂടിയാണ്. ഈ പ്രയത്‌നത്തെ കാണാന്‍ കഴിയുന്നില്ല എന്നത് വളരെ സങ്കടകരമായ കാര്യമാണ്. അത്തരക്കാരോട് എന്താണ് പറയേണ്ടതെന്ന് അറിയില്ല. പതിനഞ്ച് വര്‍ഷമായി സിനിമ രംഗത്തുണ്ട്. നിരവധി പ്രതിസന്ധികള്‍ മറികടന്നാണ് ഒരു സിനിമ സംവിധാനം ചെയ്തത്. അതിനെ ഇത്തരത്തില്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഖേദകരമാണ്. മലയാളികള്‍ക്കിടയിലെ ഒരു മോശമായ പ്രവണതയാണ് ഈ വെറുപ്പിന് പിറകിലെന്ന് കരുതുന്നു.

ഗാനം റിലീസായപ്പോള്‍ ഉണ്ടായ പ്രതികരണം വളരെ ദുഖകരമാണ്. പക്ഷെ ഇതൊന്നും സിനിമയെ ബാധിക്കുമെന്ന് കരുതുന്നില്ല. ഇത് മനോഹരമായ പ്രണയകഥയാണ് . തീര്‍ച്ചയായും ജനങ്ങള്‍ക്ക് ഇഷ്ടപ്പെടും. അതുകൊണ്ടു തന്നെ സിനിമയുടെ വിജയത്തെ പറ്റിയൊന്നും ആശങ്കയില്ല. സിനിമ നല്ലതാണെങ്കില്‍ അത് ജനങ്ങള്‍ സ്വീകരിക്കും. മൈ സ്റ്റോറിയുടെ കാര്യത്തില്‍ ആ വിശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *