Breaking News
Home / Lifestyle / വീട്ടിലിരുന്നാലും ഇനി പണമുണ്ടാക്കാം..!!

വീട്ടിലിരുന്നാലും ഇനി പണമുണ്ടാക്കാം..!!

മാസവരുമാനത്തില് നിന്ന് മിച്ചംപിടിച്ച്‌സമ്ബത്തുണ്ടാക്കാനുള്ള പ്രയത്നത്തില് ഭൂരിഭാഗം മലയാളികളും ആഗ്രഹിക്കുന്നതാണ് അധികവരുമാനത്തിനുള്ള മാര്ഗങ്ങള്. ചിലര് പാര്ട്ട് ടൈം ജോലിയുടെ സാധ്യതകള് പ്രയോജനപ്പെടുത്തുമ്ബോള് ഭൂരിഭാഗവും കുറുക്കുവഴികളുടെ പിറകേ പോകുന്നു. കമ്മിഷന് കച്ചവടവും ഇടനില ബിസിനസ്സുമായി കുരുക്കിലകപ്പെടുന്നവരും നിരവധി. എന്നാല്അധികവരുമാനത്തിന് ഏവര്ക്കും ആശ്രയിക്കാവുന്ന ഒരു മാര്ഗമുണ്ട്. വീട്ടിലിരുന്ന് തുടങ്ങാവുന്ന ലഘു ബിസിനസ്ആണത്.

സ്വന്തം അടുക്കളയോ സ്വീകരണ മുറിയോ ഫാക്ടറിയാക്കി, നാട്ടുപരിസരത്തെ വിപണിയാക്കി, സുഹൃത്തുക്കളെയും പരിചയക്കാരെയും ഉപഭോക്താക്കളാക്കി ചെറുബിസിനസ്സുകള് തുടങ്ങി, വളര്ത്തി വലുതാക്കാന് മുമ്ബെങ്ങുമില്ലാത്ത അവസരങ്ങളാണ് കേരളത്തിലിപ്പോള്. ഇത്തരം ബിസിനസ്സുകള് തുടങ്ങാന് ഏറ്റവും ആദ്യം വേണ്ടത് സമയമാണ്. കൈവശമില്ലെന്ന് മലയാളികളായ നാമൊക്കെ ഏറ്റവും കൂടുതല് അഭിനയിക്കുന്നതും അതാണ്. ദിവസം ഏതാനും മണിക്കൂറുകള് മാറ്റിവയ്ക്കാനുണ്ടെങ്കില്കുടുംബത്തിന് അധികവരുമാനമുണ്ടാക്കാന് വഴികള് ഏറെയാണ്.

വീട്ടമ്മമാര്ക്കാണ് ഇക്കാര്യത്തില് ഏറ്റവും കൂടുതല് മുന്കൈ എടുക്കാന് കഴിയുക.കേരളത്തിലെ വീട്ടമ്മമാരില് ഏറെയും വിദ്യാസമ്ബന്നരാണ്. വിവാഹത്തോടെ ജോലി ഉപേക്ഷിക്കുന്നവരും നിരവധി. കുട്ടികളായാല് പിന്നെ അവരുടെ കാര്യങ്ങള് നോക്കാന് വീട്ടില് തന്നെ ഒതുങ്ങിക്കഴിയുന്നവരുമുണ്ട്.

കുട്ടികള് വളര്ന്ന് വലുതായാല് പിന്നെ ശൂന്യതയാണ്. ഭര്ത്താവ് ജോലിക്കും കുട്ടികള് സ്കൂളിലുംപോയാല് കൈനിറയെ ഒഴിവുസമയം. അലസമായി പാഴാക്കുന്ന ഇത്തരത്തിലുള്ള സമയത്തെ ലഘു ബിസിനസ്സുകള്ക്കായി പ്രയോജനപ്പെടുത്തി കൈനിറയെ വരുമാനമുണ്ടാക്കുന്ന നിരവധിപ്പേരുണ്ട്.

കോട്ടയത്തെ ഒരു ഹൗസിങ് കോളനിയില് താമസിക്കുന്ന റീനയുടെ മാസ വരുമാനം പതിനായിരങ്ങളാണ്. ചുറ്റുപാടുമുള്ള മുപ്പതിലേറെ വീട്ടുകാര് അതിഥികള് എത്തിയാല് ഭക്ഷണത്തിനായി റീനയെ വിളിക്കും. 12 മണിക്കൂര് മുമ്ബെങ്കിലും വിളിച്ചുപറയണം. 15 പേര്ക്കുവരെയുള്ള ഭക്ഷണം റീന റെഡിയാക്കി വൃത്തിയുള്ള പാത്രത്തിലാക്കി ഡൈനിങ് ടേബിളില് വിളമ്ബാന് പാകത്തിന് നല്കും. സ്വന്തം അടുക്കള തന്നെ റീനയുടെ ഫാക്ടറി.

മുടക്കുമുതല് സ്വന്തം കൈപ്പുണ്യം മാത്രം. അതിഥികള് അറിയുകപോലുമില്ല ഭക്ഷണം പുറത്തുനിന്ന് വാങ്ങിയതാണെന്ന്.

കപ്പ് കേക്കാണ് സ്മിതയെ ലക്ഷാധിപതിയാക്കിയത്. 70 ഓളം ബേക്കറികളില് സ്ഥിരമായി സപ്ലൈ ചെയ്യുന്നു. ഹോം മെയ്ഡ് ചോക്ലേറ്റാണ് സുലേഖയെ സ്വന്തം കാലില് നില്ക്കാന് പ്രാപ്തയാക്കിയത്. സ്വന്തമായി ഫേസ്ബുക്ക്പേജ് തുടങ്ങി ലോകമെമ്ബാടുമുള്ള മലയാളികള്ക്ക് വൈവിധ്യമാര്ന്ന ചോക്ലേറ്റുകള് സുലേഖ വില്ക്കുന്നു. വീട്ടമ്മമാര്ക്ക് മാത്രമല്ല അധ്വാനിച്ച്‌ പണമുണ്ടാക്കാന് താത്പര്യമുള്ള ആര്ക്കും ഇതുപോലുള്ള അവസരങ്ങള് കണ്ടെത്തി പ്രയോജനപ്പെടുത്താം.ഏതു ബിസിനസ് തുടങ്ങണം?

നിങ്ങള്ക്ക് തുടങ്ങാവുന്ന ബിസിനസ് ഏതാണ്?അത് നിങ്ങള്തന്നെ കണ്ടുപിടിക്കണം. നിങ്ങള്ക്ക് തുടങ്ങാവുന്ന ബിസിനസ് ഏതെന്ന് ആര്ക്കുവേണമെങ്കിലും പറഞ്ഞുതരാന് പറ്റും. പക്ഷേ, നിങ്ങള്ക്ക് യോജിക്കുന്ന, നിങ്ങള്ക്ക് വിജയിപ്പിക്കാന് കഴിയുന്ന ബിസിനസ് ഏതെന്ന് മറ്റാര്ക്കും പറഞ്ഞുതരാന് കഴിയില്ല. മറ്റാരെങ്കിലും പറഞ്ഞുതരുന്ന ആശയംകൊണ്ട് ബിസിനസ് തുടങ്ങിയാല് അത് വിജയിക്കണമെന്നില്ല. ഏതു ബിസിനസ്സിലേക്ക്ഇറങ്ങിയാലും അത് നിങ്ങള്ക്ക് ചിരപരിചിതമായ മേഖലയാണെങ്കില് വളരെ നല്ലത്.

നിങ്ങള്ക്ക് ആസ്വദിച്ച്‌ ചെയ്യാന് കഴിയുന്നതാണെങ്കില് വളരെ നല്ലത്. പണമുണ്ടാക്കാന് വേണ്ടി മാത്രമാകരുത് നിങ്ങള് ബിസിനസ് തുടങ്ങേണ്ടത്. പകരം നിങ്ങള് ലക്ഷ്യമിടേണ്ടത് വിജയത്തെയാണ്. സ്വന്തം സംരംഭം വിജയിപ്പിക്കാനാണ് നിങ്ങള് അദ്ധ്വാനിക്കേണ്ടത്. വിജയം ഉറപ്പിക്കാനായി പ്രയത്നിച്ചാല് പണം താനേ വന്നുകൊള്ളും. നിങ്ങള് ഉണ്ടാക്കുന്ന ഉത്പന്നം, അല്ലെങ്കില് സേവനം ഏറ്റവും മികച്ചതായിരിക്കാന് പ്രവര്ത്തിക്കുക. അത്വാങ്ങി ഉപയോഗിക്കുന്നവരുടെ സംതൃപ്തി മാത്രം ലക്ഷ്യമിടുക. വിജയത്തിലേക്കുള്ള എളുപ്പവഴി അതുമാത്രമാണ്.

നിങ്ങളുടെ ജീവിത പരിസരത്തെ നന്നായി ഒന്നു നിരീക്ഷിച്ചാല് വില്ക്കാന് പറ്റുന്ന ഉത്പന്നം അല്ലെങ്കില് നല്കാന് പറ്റുന്ന സേവനം ഏതെന്ന് നിങ്ങള്ക്കുതന്നെ കണ്ടുപിടിക്കാന് കഴിയും.
എന്തുതുടങ്ങിയാലും വളരെ ചെറിയ രീതിയില് തുടങ്ങുക. വളരെ കുറഞ്ഞ മുതല്മുടക്കില് വേണം തുടങ്ങേണ്ടത്. വിജയവും വിപണിയും ഉറപ്പാണ് എന്ന അവസ്ഥയിലെത്തുമ്ബോള് മാത്രം പടിപടിയായി ബിസിനസ് വലുതാക്കുക. തുടക്കം എത്ര ചെറുതാക്കാമോ അത്രയും ചെറുതാക്കുക. തിരിച്ചടി ഉണ്ടായാല് ആഘാതവും അത്ര തന്നെ ചെറുതായിരിക്കും.

ആദ്യം വീട്ടിലെ ഒരുമുറിയില് നിന്ന് തുടങ്ങാം. ജോലിക്കാരെ തുടക്കത്തിലേ അത്യാവശ്യമെങ്കില് മാത്രം ഉപയോഗിക്കുക. കുടുംബാംഗങ്ങള് തന്നെ എല്ലാ ജോലിയും ചെയ്യട്ടെ. വലിയ ലാഭം ആദ്യം പ്രതീക്ഷിക്കേണ്ട. മുടക്കുമുതല് തിരിച്ചുകിട്ടണം. ചെയ്യുന്ന ജോലിക്ക് ന്യായമായ പ്രതിഫലവും വേണം. പ്രഥമ പരിഗണന ഇതിനുമാത്രം ആകട്ടെ. ആര്ക്കും പരീക്ഷിക്കാവുന്ന നിരവധി ബിസിനസ് അവസരങ്ങള് ഇപ്പോള് കേരളത്തിലുണ്ട്. പല ഹോബികളും ബിസിനസ് ആക്കി മാറ്റാവുന്നതാണ്. അവയില് ഏതാനും ചിലത് പരിചയപ്പെടാം.

1. അലങ്കാര മത്സ്യകൃഷി

ഓര്ണമെന്റല് ഫിഷ് വളര്ത്തുന്നത് ഇന്ന് എല്ലാവര്ക്കും ഹരമാണ്. ഒരു ചെറിയ അക്വേറിയം എങ്കിലും ഇല്ലാത്ത വീട് ഇന്ന് ചുരുക്കമാണ്. ഇതൊക്കെ കൊണ്ടുതന്നെ അലങ്കാര മത്സ്യകൃഷിയും വ്യാപിക്കുകയാണ്. വൃത്തിയുള്ള കുളമോ ചെറു ജലാശയമോ ഉണ്ടെങ്കില് ആര്ക്കും ഈ ബിസിനസ്സിലേക്ക് വരാം. ഇതൊന്നുമില്ലെങ്കില് പടുത ഉപയോഗിച്ച്‌ ചെറുകുളമോ കോണ്ക്രീറ്റ് കൊണ്ട് ടാങ്കോ നിര്മിച്ചും അലങ്കാര മത്സ്യകൃഷി ആരംഭിക്കാം.

2. ഫാന്സി ജൂവലറി

നിര്മാണംപുതുപുത്തന് ഫാഷന് അനുസരിച്ച്‌ ഫാന്സി ആഭരണങ്ങള് മാറി മാറി അണിയാന് സ്ത്രീകള്ക്കെല്ലാം വളരെ ഇഷ്ടമാണ്. ടെലിവിഷന് സീരിയലുകളിലും മറ്റും നായികമാര് അണിയുന്ന മനം മയക്കുന്ന ഇത്തരം വളകളും മാലകളും കമ്മലുകളും വീട്ടിലിരുന്ന് ആര്ക്കും അനായാസം ഉണ്ടാക്കാമെന്ന് എത്രപേര്ക്ക് അറിയാം. ജൂവലറി മേക്കിങ് സാമഗ്രികളെല്ലാം കുറഞ്ഞ വിലയില് ഇന്ന് കടകളില് വാങ്ങാന് കിട്ടും. അതില് ഭാവന കൂടി കൂട്ടിക്കലര്ത്തി കോര്ത്തെടുത്താല് ആകര്ഷകമായ ആഭരണങ്ങളായി.മുടക്കുമുതലിന്റെ അഞ്ചും ആറും ഇരട്ടി ലാഭത്തില് ഇത് വിറ്റഴിക്കാം.

3. ചോക്ലേറ്റ് മേക്കിങ്‌

ഹോം മെയ്ഡ് ചോക്ലേറ്റ് അഥവാ കൈകൊണ്ട് ഉണ്ടാക്കുന്ന ചോക്ലേറ്റുകള്ക്ക് ഇപ്പോള് വലിയ ഡിമാന്ഡ് ആണ്. ഏതാനും ദിവസത്തെ ഹ്രസ്വ പരിശീലനം നേടിയാല് ആര്ക്കും ചോക്ലേറ്റ് നിര്മാണത്തില് വൈഭവം നേടാം. സ്വന്തം അഭിരുചി അനുസരിച്ച്‌ വ്യത്യസ്തവും ആകര്ഷകവുമായ ചോക്ലേറ്റുകള് നിര്മിച്ച്‌ പതിനായിരങ്ങള് മാസവരുമാനമായി നേടാം.

4. കൊണ്ടാട്ട നിര്മാണം

പച്ചക്കറികള് പുഴുങ്ങി ഉപ്പും തൈരും ചേര്ത്ത് ഉണക്കിയെടുത്തുണ്ടാക്കുന്ന കൊണ്ടാട്ടങ്ങള്ക്ക് ഇപ്പോള് വലിയ ഡിമാന്ഡ് ആണ് കേരളത്തില്. ബ്രാന്ഡഡ് ഉത്പന്നങ്ങള് ഇതേവരെ കൈയടക്കിയിട്ടില്ലാത്ത ഈ വിപണിയില് വലിയ നേട്ടമുണ്ടാക്കുന്ന നിരവധി വീട്ടമ്മമാര് ഉണ്ട്. സ്വന്തം അടുക്കളയിലെ ഉപകരണങ്ങള്തന്നെ ഇതിനായി ഉപയോഗിക്കാം. പാക്കിങ് ആകര്ഷകമായിരിക്കണം. ഉത്പന്നങ്ങള്ക്ക് മികച്ച ഗുണമേന്മ ഉണ്ടായിരിക്കുകയും വേണം.

5. ഗ്ലാസ് പെയിന്റിങ്‌

പെയിന്റിങ് അറിയാമെങ്കില് അത് ഗ്ലാസില് ചെയ്യൂ. മികച്ച വരുമാനമാര്ഗമാണത്. ആകര്ഷകമായ പെയിന്റിങ്ങുകള് ചെയ്ത് വിശേഷാവസരങ്ങളില് പ്രദര്ശന മേളകള് നടത്തിവില്പ്പന നേടാം. അല്ലെങ്കില് ഫാന്സി ഷോപ്പുകള്ക്ക് വില്ക്കാം. ആര്ക്കിടെക്ടുമാരുമായി സഹകരിച്ച്‌ പുതിയ വീടുകളിലും ഓഫീസ് സമുച്ചയങ്ങളിലും സ്ഥാപിക്കുന്നതിനുള്ള ഓര്ഡര് നേടാം.

6. പക്ഷി വളര്‍ത്തല്‍

പ്രാവ്, തത്ത, അലങ്കാര കോഴികള്‍ തുടങ്ങിയ വളര്‍ത്തുപക്ഷികളുടെ കൃഷി മികച്ച ആദായം തരുന്ന ബിസിനസ് ആണ്. പ്രാവുകളാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ആദായം തരുന്നത്. പല ഇനം പ്രാവുകളുണ്ട്. ഒരു ജോഡി പ്രാവിന് 1,000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ വിലമതിക്കുന്ന വിവിധയിനങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. സ്ഥലസൗകര്യം അനുസരിച്ച്‌ കൂടുകള്‍ തയ്യാറാക്കി പ്രാവ് വളര്‍ത്തല്‍ ആരംഭിക്കാം. പ്രാവിന്‍ കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തി വലുതാക്കി വില്‍ക്കുകയാണ് വേണ്ടത്.

7. കൂണ്‍കൃഷി

വീട്ടിലെ ഒരു മുറി ഫ്രീ ആക്കി എടുക്കാമെങ്കില്‍ ആര്‍ക്കും തുടങ്ങാം കൂണ്‍കൃഷി. പ്രധാന വെല്ലുവിളി കൂണ്‍ മലയാളികള്‍ വ്യാപകമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി തുടങ്ങുന്നേയുള്ളൂ എന്നതാണ്. എങ്കിലും സ്ഥിതി മാറുന്നുണ്ട്. ഇറച്ചിയിലും മീനിലും ഉള്ള രാസവസ്തുക്കളുടെയും കീടനാശിനികളുടെയും അളവ് കണ്ട് മലയാളികള്‍ക്ക് വല്ലാത്ത പേടിയാണല്ലോ. ഇറച്ചിയുടെയും മീനിന്റെയും അതേ സ്വാദുള്ള കൂണ്‍ നമ്മളെല്ലാം ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കാലം വിദൂരമല്ല. ആദ്യം സ്വന്തം ഉപയോഗത്തിനായി കൂണ്‍കൃഷി തുടങ്ങുക. രുചികരമായ രീതിയില്‍ പാചകം ചെയ്ത് പരിചയക്കാര്‍ക്ക് ടേസ്റ്റ് ചെയ്യാന്‍ കൊടുക്കാം. അവര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ വിപണി വളര്‍ത്താം. സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും നല്‍കാം. കൃഷി വിജ്ഞാന കേന്ദ്രങ്ങളില്‍ നിന്ന് കൃണ്‍കൃഷിക്കുള്ള പരിശീലനം ലഭിക്കും.

8. ഓണ്‍ലൈന്‍ ട്യൂഷന്‍

കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കാനുള്ള യോഗ്യതയും വൈഭവവും നിങ്ങള്‍ക്കുണ്ടോ. എങ്കില്‍ കുട്ടികള്‍ക്ക് ഓണ്‍ലൈനായി പാഠങ്ങള്‍ പഠിപ്പിച്ചുകൊണ്ട് കൈനിറയെ കാശുണ്ടാക്കാം. വിദേശത്തുള്ള പരിചയക്കാരുടെയോ സുഹൃത്തുക്കളുടെയോ കുട്ടികളെ തത്കാലം ഈ ആവശ്യത്തിനായി സമീപിക്കാം. ഡിജിറ്റല്‍ റൈറ്റിങ് ബോര്‍ഡ്, വെബ്ക്യാം തുടങ്ങിയവ ഉപയോഗിച്ചാണ് ക്ലാസുകള്‍ എടുക്കേണ്ടത്. മണിക്കൂര്‍ കണക്കിനാണ് പ്രതിഫലം. വിജയകരമായാല്‍ കൂടുതല്‍ കുട്ടികളെ നേടാം. അധ്യാപനത്തില്‍ താത്പര്യമുള്ളവരെ കൂടി ചേര്‍ത്ത് ട്യൂഷന്‍ വിപുലമാക്കാം.

9. ബ്ലോഗ് റൈറ്റിങ്

നിങ്ങളുടെ പാചകം എല്ലാവര്‍ക്കും ഇഷ്ടമാണോ. പല കാര്യങ്ങള്‍ക്കും സുഹൃത്തുക്കളും ബന്ധുക്കളും എപ്പോഴും നിങ്ങളെ വിളിക്കാറുണ്ടോ. അവര്‍ക്ക് പല കാര്യങ്ങള്‍ക്കും നിങ്ങള്‍ ഉപദേശം നല്‍കാറുണ്ടോ. യാത്രവിവരണങ്ങള്‍ എഴുതാന്‍ ഇഷ്ടമാണോ. ഇവയെക്കുറിച്ചൊക്കെ ബ്ലോഗ് എഴുതാം. ആവശ്യത്തിന് വായനക്കാരെ കിട്ടിയാല്‍ അത് വരുമാനം വീട്ടില്‍ കൊണ്ടുവന്നുതരും. പാചകം, ഫാഷന്‍, യാത്രാ വിവരണം, ആത്മീയം, സിനിമ, സംഗീതം തുടങ്ങി അഭിരുചിയുള്ള വിഷയങ്ങളെക്കുറിച്ച്‌ ആകര്‍ഷകമായി എഴുതാനാറിയാവുന്ന ആര്‍ക്കും പരീക്ഷിക്കാവുന്ന മേഖലയാണ് ഇത്. നിങ്ങള്‍ എഴുതുന്നത് വായിക്കാന്‍ ആളുകള്‍ കൂടുംതോറും വെബ്സേവന ദാതാക്കള്‍ അതില്‍ പരസ്യം ഇടും. ഇതിനുള്ള പ്രതിഫലം നിങ്ങള്‍ക്ക് വരുമാനമായി ലഭിക്കുകയും ചെയ്യും.

10. ടെക്സ്റ്റൈല്‍ ഡിസൈനിങ്

100 രൂപ വിലയുള്ള പ്ലെയിന്‍ സാരി വാങ്ങി അതില്‍ 250 രൂപ വിലവരുന്ന സീക്വന്‍സുകളും മുത്തുകളും തൊങ്ങലുകളും ആകര്‍ഷകമായി തുന്നിച്ചേര്‍ത്താല്‍ 1,000-1,500 രൂപയ്ക്കുവരെ വില്‍ക്കാം. അല്‍പ്പം ഭാവനയുണ്ടെങ്കില്‍ ഏതാനും മാസത്തെ പരിശീലനം കൊണ്ട് ആര്‍ക്കും ടെക്സ്റ്റൈല്‍ ഡിസൈനറാകാം. ഇത്തരത്തില്‍ പരിശീലനം നല്‍കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. ബെഡ്ഷീറ്റുകളും പില്ലോ കവറുകളും വാങ്ങി അതില്‍ മനോഹരമായ ഡിസൈനുകള്‍ സൃഷ്ടിച്ചാല്‍ വിശേഷാവസരങ്ങളില്‍ പ്രദര്‍ശന മേളകള്‍ സംഘടിപ്പിച്ച്‌ വിറ്റ് വരുമാനമുണ്ടാക്കാം.

About Intensive Promo

Leave a Reply

Your email address will not be published.