Breaking News
Home / Lifestyle / അതെ ഒരീസം ഞാനില്ലാണ്ടാകുമ്പോ ഏട്ടൻ പഠിക്കും നോക്കിക്കോ… എന്ത് ചെയ്താലും കുറ്റം തൊട്ടതിനും പിടിച്ചതിനും കുറ്റം മാത്രം..!!

അതെ ഒരീസം ഞാനില്ലാണ്ടാകുമ്പോ ഏട്ടൻ പഠിക്കും നോക്കിക്കോ… എന്ത് ചെയ്താലും കുറ്റം തൊട്ടതിനും പിടിച്ചതിനും കുറ്റം മാത്രം..!!

അതെ ഒരീസം ഞാനില്ലാണ്ടാകുമ്പോ ഏട്ടൻ പഠിക്കും നോക്കിക്കോ…
എന്ത് ചെയ്താലും കുറ്റം തൊട്ടതിനും പിടിച്ചതിനും കുറ്റം മാത്രം.

“എനിക്കും പഠിപ്പില്ലാഞ്ഞിട്ടോ ജോലികിട്ടാഞ്ഞിട്ടോ അല്ലാരുന്നല്ലോ ?ഏട്ടന് ഞാനെപ്പോഴും വീട്ടിൽ വേണം.. മടുത്തെങ്കിൽ എന്നെ വീട്ടിൽ കൊണ്ടുപോയി വിട്ടോളു.. എനിക്കൊന്നും തരേണ്ട.. ആരോടും ഒരുപരാതിക്കും വരില്ല.. ”

“മതി നീ നിർത്തിക്കോ ദേവൂ. ഇതിനപ്പുറം നിന്റെ ഒച്ച ഈ വീട്ടിൽ കേൾക്കരുത്. ഞാൻ മുന്നേ പറഞ്ഞിട്ടുണ്ട് സ്ത്രീകൾ വീട്ടിൽ ഉറക്കെ സംസാരിക്കുന്നതു എനിക്കിഷ്ടമല്ലെന്ന്. ”

“അതെന്താ സ്ത്രീകൾ ഉറക്കെ സംസാരിച്ചാൽ ആകാശം ഇടിഞ്ഞുവീഴോ ?ഇല്ലല്ലോ..

“നിർത്തിക്കോ ദേവ്‌വേയ് ഇനീം നീ എന്റെ കയ്യീന്ന് മേടിക്കും..”

ഞാൻ നിർത്തി. ഏട്ടൻ പോയി വരുമ്പോ എന്നെ ഈ വീട്ടിൽ കാണില്ല ഉറപ്പിച്ചോളു..

“ആ വേണ്ട ഇത്തിരി സ്വസ്ഥത കിട്ടൂലോ. കുറെ നാളായി നല്ലപോലെ ഒന്നുറങ്ങിയിട്ടു. ഇന്ന് നീ പോയിട്ട് വേണം സുഖമായൊന്നുറങ്ങാൻ. ” ആ വണ്ടികൂലിക്കുള്ള പൈസ അലമാരില് ഇരിപ്പുണ്ട്. പിന്നൊരു കാര്യം പോയാൽ അത് വഴിയങ്ങു പൊയ്ക്കോണം. തിരിച്ചു ഞാൻ വരില്ല പുറകെ.

കണ്ണൊക്കെ നിറഞ്ഞു വന്നെങ്കിലും വാശിപ്പുറത്തു മുഖം ഇത്തിരി കൂടെ വീർപ്പിച്ചു വച്ചു. ഏട്ടൻ പോകുമ്പോൾ വലിച്ചടച്ച കതകിലേക്കു കുറച്ചുനേരം നോക്കിനിന്നു.

കുറെ നേരം കമിഴ്ന്നു കിടന്നു കരഞ്ഞു… സത്യത്തിൽ ഇന്നെന്തിനാ വഴക്കുണ്ടാക്കിയെ അതറിഞ്ഞൂടാ. വഴക്കിട്ടു കുറച്ചുകഴിഞ്ഞാൽ എന്തിനാ വഴക്കിട്ടെന്ന് പോലും ഓർമ്മയില്ല.

ഇന്ന് പക്ഷെ എന്തിനാ അടിച്ചേ തെറ്റല്ലേ പാവല്ലേ ഞാൻ.. അങ്ങനൊക്കെ ചെയ്യാൻ പാടോ..

ഞാൻ ഇനിയിവിടെ നിൽക്കില്ല. പോയി കുളിച്ചു വരാം എന്നിട്ടു അമ്മേടെ വീട്ടിലോട്ട് പോകാം. എന്നെ കാണാതെ കുറച്ചു വിഷമിക്കട്ടെ. എന്നോട് ഏട്ടൻ വന്നു ക്ഷമ പറയാതെ ഇനി ഞാൻ തിരിച്ചു വരില്ല.

കുളിച്ചു വന്നു ഡ്രസ്സ് മാറി അലമാരെടെ അകത്തുള്ള പൈസ എടുക്കാം എന്ന് വച്ചപ്പോ കുറച്ചധികം പൈസ വച്ച് പോയിട്ടുണ്ട്..

പതുക്കെ ഇരുന്നു ചിന്തിച്ചു. വീട്ടിൽ പോണോ? അതോ ഷോപ്പിംഗിനു പോണോ ? എന്തയാലും രണ്ടാമത്തെ തന്നെ നല്ലത്. വീട്ടിലോട്ട് ചെന്നാൽ അമ്മേടെ വായിലിരിക്കുന്നതു കൂടെ കേൾക്കണം. എന്തായാലും ഷോപ്പിംഗ് തന്നെ ഉറപ്പിച്ചു.

രണ്ടുമണിക്കൂർ കൊണ്ട് അടികിട്ടിയതിന്റെം വഴക്ക് കിട്ടിയതിന്റെം വിഷമം പമ്പയും എരുമേലിയും കടന്നു.

ഏട്ടൻ വരുന്ന നേരമായി. കതകിന്റെ കുറ്റി തുറന്നുവച്ചു പോയി കിടന്നു. ഏട്ടൻ അടുത്ത് വന്നു. “നീ പോയില്ലേ ദേവൂ… എന്തൊക്കെയോ പ്രസംഗം കേട്ടല്ലോ രാവിലെ ”

ഞാൻ പതുക്കെ തല ഉയർത്തി.. കണ്ണീന്നു വെള്ളം വരാൻ വേണ്ടി എടുത്തു പുരട്ടിയ വിക്സ് പണി തന്നു. മുടിഞ്ഞ നീറ്റൽ. ന്നാലും പറഞ്ഞു.. പോകാമെന്നൊക്കെ വച്ചതാ പക്ഷെ ദേവൂന് തീരെ വയ്യ ഏട്ടാ….

എന്തുപറ്റി തലവേദന ഉണ്ടോ.. പിണങ്ങി കിടന്ന് ഒന്നും കഴിച്ചു കാണില്ല.. എണീക്കു കടുപ്പത്തിൽ ഒരു കട്ടൻ ഇട്ടു തരാം വാ….

വയറ്റിൽ കിടക്കുന്ന ജൂസിനും പഫ്സിനും വരെ കുറ്റബോധം..

ചായ ഇട്ടു തരുന്ന ഏട്ടന്റെ അടുത്തേക്ക് പതുക്കെ ചെന്ന് പുറകിലൂടെ കെട്ടിപിടിച്ചോണ്ട് പറഞ്ഞു.

ഏട്ടാ… ഏട്ടാ…

എന്താ പെണ്ണെ കൊഞ്ചാതെ കാര്യം പറ.

ഞാനേ ഞാനിന്നു ഒത്തിരി വിഷമം വന്നപ്പോ…

“ഉം.. വന്നപ്പോ ?”

വന്നപ്പോഴേ പുറത്തുപോയി കുറച്ചു സാധനങ്ങൾ വാങ്ങി. ഏട്ടനും വാങ്ങി ഒരു ടീഷർട്..

“അതിനു പൈസ എവിടുന്നാ ?”

അത് എനിക്ക് പോകാൻ തന്ന പൈസ ഇല്ലേ ?അത്..

എടീ മഹാപാപി… വണ്ടി സർവീസിന് കൊടുക്കാൻ വച്ചിരുന്ന പൈസയാ അത്. നീ പോവില്ലെന്നു ഉറപ്പുള്ളൊണ്ടല്ലേ അത് എടുത്തോളാൻ പറഞ്ഞെ…..

എന്റെ ദേവുവെയ്.. ഇതിലും ബേധം നീ രണ്ടീസം പിണങ്ങിപോകുന്നതാരുന്നു..

മടുത്തടി എനിക്ക്. ഞാൻ എവിടേലും ഇറങ്ങി പോകുവാ..

ഇനി എന്റെ ആയുസ്സിൽ നിന്നോട് വഴക്കിടില്ല.. അമ്മാതിരി കൊലചതിയല്ലേ നീ എന്നോട് ചെയ്തെ…

ദേവൂ.

About Intensive Promo

Leave a Reply

Your email address will not be published.