എന്റെ മകൾ വേദനയില്ലാതെ മരിക്കാൻ ചേച്ചി പ്രാർത്ഥിക്കണം ……
ഹൃദയമുരുകി ജീവിക്കുന്ന ആ മനുഷ്യന്റെ അവസ്ഥ …… എന്താണ് ഞാൻ മറുപടി പറയേണ്ടിയിരുന്നത് ….. എന്തു പറഞ്ഞാണ് ഞാൻ ആശ്വസിപ്പിക്കേണ്ടത് ……
13 വയസ്സുകാരിയായ ആര്യയ്ക്ക് മജ്ജയിൽ ക്യാൻസറാണ് .എല്ലായിടത്തു നിന്നും മടക്കി. അവൾക്കെല്ലാമറിയാം ………
A+ ബ്ലഡ് അർജന്റായി വേണം രേരൂ …. fb യിൽ പോസ്റ്റിടാമോ എന്ന് സുഹൃത്തായ ശ്രീകാന്ത് ചോദിച്ചപ്പോൾ അതൊരു 13 വയസ്സുകാരി പെൺകുട്ടിയ്ക്കാണെന്ന് ഒരിയ്ക്കലും കരുതിയില്ല .ബ്ലഡ് കൊടുക്കാനായി ഉണ്ടായിരുന്ന 4 പേരിൽ രണ്ടു പേർ സ്ത്രീകളായിരുന്നു. ഒന്ന് എന്റെ ചേച്ചിയും ,ഒന്ന് എന്റെ fb ഫ്രണ്ടും .അവർ രണ്ടു പേർക്കും Hb കുറവായതുകൊണ്ട് ബ്ലഡ് കൊടുക്കാൻ സാധിച്ചില്ല .
Hb കുറവാണെന്ന് മുന്നേ നിങ്ങൾക്ക് അറിയാമായിരുന്നില്ലേ എന്ന് കുട്ടിയുടെ പിതാവ് നീരസത്തോടെ ചോദിച്ചപ്പോൾ ബ്ലഡ്കൊടുക്കാൻ ചേച്ചിയേയും കൊണ്ട് ചാടിത്തുള്ളി പോന്ന എന്റെ സകല സന്തോഷവും പോയി .നാട്ടിലെ പ്രസാദേട്ടൻ പറഞ്ഞതനുരിച്ച് fud വിതരണം ചെയ്യാൻ വന്ന സഖാക്കളെ കണ്ടപ്പോൾ അവിടെ നിന്ന് രണ്ട് പേരും ,എന്റെ സുഹൃത്ത് രതീഷിനേയും വിളിച്ച് ബ്ലഡ് സംഘടിപ്പിച്ചു കൊടുത്ത് മടങ്ങുമ്പോൾ എന്താവശ്യമുണ്ടെങ്കിലും വിളിച്ചോളൂ എന്ന് പറഞ്ഞ് എന്റെ നമ്പർ അദ്ദേഹത്തിന് കൊടുത്തു പോന്നു…..
അങ്ങനെ ഒരു രാത്രിയിൽ പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും ചേച്ചീ ,നാളെ മോൾക്ക് ബ്ലഡ് വേണ്ടി വരും എന്ന് പറഞ്ഞ് അദ്ദേഹം വീണ്ടും വിളിച്ചു …. അന്ന് അദ്ദേഹം കുറച്ചു നേരം സംസാരിച്ചു .മകളുടെ അസുഖം … ഇപ്പോഴത്തെ അവസ്ഥ …. അങ്ങനെയങ്ങനെ … ഞാൻ പറഞ്ഞു എല്ലാം ശരിയാകും … എത്രയെത്ര അത്ഭുതങ്ങൾ നടന്നിരിക്കുന്നു …. ഇല്ല ചേച്ചീ ഇനിയൊന്നും നടക്കാനില്ല …. എന്റെ മകൾ വേദനയില്ലാതെ മരിക്കണം എന്ന് മാത്രമാണ് ഞാനിപ്പോൾ ആഗ്രഹിക്കുന്നത്
.കണ്ടു നിക്കാൻ വയ്യ ചേച്ചീ ….. മകളുടെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ചു കൊടുത്തോളാൻ ഡോക്ടർ പറഞ്ഞു. അവൾക്ക് അത്ര വലിയ ആഗ്രഹങ്ങൾ ഒന്നുമില്ല .. ചിക്കൻ കഴിക്കണം ,മാങ്ങ കഴിക്കണം ഇതൊക്കെയാണ് പറയുന്നത് . പിന്നെ ലുലു മാളിൽ പോകണം എന്നു പറയുന്നുണ്ട് .അതിപ്പോൾ നടക്കും എന്ന് തോന്നുന്നില്ല … അവളുടെ അവസ്ഥയും പിന്നെ ഞങ്ങളുടെ അവസ്ഥയും … അങ്ങനെയാണ് ….
മോളെ ഡിസ്ചാർജ് ചെയ്ത് വീട്ടിൽ കൊണ്ടുവരുമ്പോൾ എന്നെ വിളിക്കൂ … നമുക്ക് അവളെയും കൊണ്ട് ലുലു മാളിൽ പോകാം … എന്ത് ധൈര്യത്തിലാണ് ഇത് പറഞ്ഞത് എന്നറിയില്ല .എന്നെ വിശ്വസിച്ച് നില്ക്കുന്ന 29 പേർ അടങ്ങിയ ഞങ്ങളുണ്ട് കൂടെയിലെ മെമ്പേഴ്സിനെ വിശ്വസിച്ചാകാം …. ഗ്രൂപ്പിൽ പറഞ്ഞപ്പോൾ മെമ്പറായ അനൂജ് കുട്ടിയെ കൊണ്ടു പോകേണ്ട എല്ലാ കാര്യങ്ങളും ചെയ്യാം എന്ന് പറഞ്ഞപ്പോൾ എന്തോ പറഞ്ഞിയിക്കാനാവാത്ത സന്തോഷമായിരുന്നു…. ഡിസ്ചാർജ് ആയ അന്ന് അദ്ദേഹം എന്നെ വിളിച്ചു .. അങ്ങനെ ലുലു മാളിൽ പോകേണ്ട ദിവസത്തിന്റെ തലേന്ന് ആ കുഞ്ഞ് വീണ്ടും ഹോസ്പിറ്റലിൽ ആയി …