മുടിയുടെ പരിചരണ കാര്യത്തിൽ സ്ത്രീ പുരുഷ ഭേദമില്ലാതെ ഏവരും ഏറെ ശ്രദ്ധാലുക്കളാണ്. രണ്ടോ മൂന്നോ മുടി കൊഴിഞ്ഞാൽത്തന്നെ അതിനുള്ള കാരണവും പരിഹാരവും തേടി പോകുന്നവരും നിരവധി. സൗന്ദര്യം നിലനിർത്തുന്നതിൽ മുടിക്കുള്ള വലിയ പ്രാധാന്യംതന്നെയാണ് ഈ പരിചരണത്തിനും ശ്രദ്ധയ്ക്കുമെല്ലാം ആധാരം. പ്ലാസ്റ്റിക് ചീപ്പുകൾ ഉപയോഗിക്കുന്നതു മുടിയിഴകൾ പൊട്ടിപ്പോകുന്നതിനും കേടുപാടുണ്ടാകുന്നതിനും ഇടയാക്കും. നനഞ്ഞ മുടിയാണെങ്കിൽപ്പോലും തടിയുടെ ചീപ്പാണെങ്കിൽ ഇങ്ങനെ സംഭവിക്കില്ല.