Breaking News
Home / Lifestyle / യുവാവ് തൻ്റെ ഭാര്യയുടെ വിയോഗത്തെ കുറിച് ഫേസ്ബുക്കിൽ എഴുതിയ വരികൾ വൈറലാകുന്നു ആർക്കും ഇങ്ങനെ വരുത്താൻ ഇടവരുത്തരുതേ 😥

യുവാവ് തൻ്റെ ഭാര്യയുടെ വിയോഗത്തെ കുറിച് ഫേസ്ബുക്കിൽ എഴുതിയ വരികൾ വൈറലാകുന്നു ആർക്കും ഇങ്ങനെ വരുത്താൻ ഇടവരുത്തരുതേ 😥

അങ്ങകലെ ഇരുണ്ട ആകാശ കോണിൽ ഒരു നക്ഷത്രമായ് നീ പുനർജ്ജനിക്കുമെന്നെനിക്കറിയാം…. നമ്മുടെ പാറുവിനെ മടിയിലിരുത്തി ആകാശത്തേക്ക് വിരൽചൂണ്ടി ആ തിളങ്ങുന്ന നക്ഷത്രങ്ങളിലൊന്ന് പാറുവിന്റെ അമ്മയാണെന്ന് പറഞ്ഞ് ഞാനവൾക്കവളുടെ പ്രിയപ്പെട്ട അമ്മയെ കാണിച്ചു കൊടുക്കുമ്പോൾ ഒന്നുമറിയാത്തവളെപ്പോലെ അവളെന്റെ മുഖത്തേക്ക് നോക്കി ചിരിക്കും… നിന്റെ അവസാന യാത്രയിൽ നിനക്ക് ചിരിച്ചു കൊണ്ട് കൈ വീശി യാത്ര പറഞ്ഞതുപോലെ ……

നീയെനിക്കെന്നും പ്രിയപ്പെട്ടവളാണ് ശ്രുതി .. ഭാര്യയെന്നതിലുപരി നീ ചിലപ്പോൾ കുറുമ്പുള്ള ഒരനിയത്തിയായിരുന്നു .. നല്ല കൂട്ടുകാരിയായിരുന്നു…

കുറവുകളുള്ള മകൾ ജനിച്ചപ്പോഴും “നമ്മളവളെ ചികിത്സിക്കും നന്നായിത്തന്നെ ” എന്നു പറഞ്ഞ നീ എല്ലാം ചുമതലകളും എന്നെ ഏൽപ്പിച്ച് ഒറ്റയ്ക്ക് മടങ്ങി…. മകളുടെ ഓരോ സർജറിയും പൂർത്തിയാക്കുമ്പോൾ രാജ്യങ്ങൾ വെട്ടിപ്പിടിച്ച രാജാവിന്റെ സന്തോഷമായിരുന്നു നമ്മുക്ക് . അവസാനം പാറൂനെ നോക്കിക്കോളു എന്ന് പറയാതെ പറഞ്ഞ് എന്റെ കൈപ്പിടിച്ച് നീ ഉറങ്ങിയത് ഒരിക്കലും ഉണരാതിരിക്കാനാണ് എന്നെനിക്കറിയില്ലായിരുന്നു ശ്രുതി.

ശ്വാസകോശത്തിലെ അണുബാധ അതിന്റെ മൂർദ്ധന്യാവസ്ഥയിലെത്തിയിട്ടും നിന്റെ കണ്ണുകളിലെ തിളക്കവും മനസിന്റെ ധൈര്യവും കൈവിട്ടില്ല നീ.
നമ്മുടെ സൗഹൃദവലയം മുഴുവൻ നിനക്കു വേണ്ടി നിന്നിട്ടും ഒരു ഗ്രാമം മുഴുവൻ സഹായഹസ്തവുമായി എത്തിയിട്ടും നിന്നെ രക്ഷിക്കാൻ എനിക്കു കഴിഞ്ഞില്ലല്ലോ ശ്രുതി…

നാമൊത്തു കഴിഞ്ഞ ആ നല്ല നാളുകളെ മാത്രം മനസിൽ കണ്ട് ഞങ്ങൾ കഴിഞ്ഞു കൊള്ളാം …
നമ്മൾ സ്വപ്നം കണ്ട.., നാം പറയാറുള്ള … ആ സ്നേഹവീഥിയിലൂടെ നമ്മുടെ പാറുവിന്റെ കൈപ്പിടിച്ച് നീയില്ലാതെ ഞാൻ നടന്നു പോകുകയാണ് ..
നക്ഷത്രത്തിളക്കവുമായ് നീ വഴികാട്ടണം ..
ഒരിളം കാറ്റായ് ഞങ്ങളെ തഴുകണം നിനക്കതിനു കഴിയും ശ്രുതി …
സ്നേഹപൂർവ്വം
നിന്റെ സ്വന്തം…..

ഈ മനുഷ്യന്റെ മനസ്സിൽ കത്തുന്ന തീനാളത്തെ ആർക്കും കെടുത്താനാവില്ല ഇദ്ദേഹത്തിന്റെ പേര്
Suresh mv തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ കുമ്പളങ്ങാട് ആണ് വീട് ഇതുവരെ പാറുവിനു വീട്ടുകാരാണ് ഉണ്ടായിരുന്നതെങ്കിൽ ഇനി ഒരു ദേശം മുഴുവൻ അവൾക്കൊപ്പമാണ് ..ശ്രുതി ഇതെലാം കാണുന്നുണ്ടാവും പാറുവിനെ നോക്കി ചിരിക്കുനുണ്ടാവും കാറ്റായി തലോടുന്നുണ്ടാവും സുരേഷ് നിങ്ങളാണ് ഇനി പാറുവിനു അമ്മയും അച്ഛനും

About Intensive Promo

Leave a Reply

Your email address will not be published.