മലയാളം തമിഴ് തെലുങ്ക് ഭാഷകളിൽ ഭാഷകളിലായി ഒരുപാട് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ താരമാണ് എസ്തർ അനിൽ. ബാല താരമായാണ് ഇതുവരെ എല്ലാം അഭിനയിച്ചത് എന്നാൽ ബാലതാരം എന്ന ലേബൽ വിട്ടു നായികയാകാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ താരം.
2010 പുറത്തു വന്ന നല്ലവൻ എന്ന മലയാള സിനിമയിലൂടെ ആയിരുന്നു സിനിമ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം എങ്കിലും 2013 പുറത്തുവന്ന ദൃശ്യത്തിലൂടെ ആണ് പ്രേക്ഷക ശ്രദ്ധ ആകർഷിക്കാൻ താരത്തിന് കഴിഞ്ഞത്. ഇന്നും കരിയറിലെ മികച്ച കഥാപാത്രമായി ദൃശ്യത്തിലെ അനു ജോർജ് എന്ന കഥാപാത്രം രേഖപ്പെട്ടു കിടക്കുന്നു.
പ്രേക്ഷകരുമായി അടുത്തിടപഴകാൻ ഇഷ്ടമുള്ള താരമാണ് എസ്തർ അനിൽ. തന്റെ ഫോട്ടോകളും വീഡിയോകളും ആയി വിശേഷങ്ങൾ പങ്കുവെച്ചും പ്രേക്ഷകരോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞു താരം പ്രത്യക്ഷപ്പെടാറുണ്ട്.
പ്രേക്ഷക പ്രീതി ആവോളമുള്ള താരമാണ് എസ്തർ അനിൽ എന്നുള്ളതുകൊണ്ട് തന്നെ പങ്കുവെച്ച അധിക ഫോട്ടോകളും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.
ഇപ്പോൾ സൈബർ ആങ്ങളമാരുടെ കാലഘട്ടം ആണല്ലോ. എത്ര നല്ല ഫോട്ടോകൾ ആണെങ്കിലും കുറ്റം പറഞ്ഞു പരിഹസിച്ചും വിമർശിച്ചും സൈബർ ആക്രമണങ്ങൾ നടത്തുന്നത് ഒരു പതിവ് വാർത്തയാണ്. എസ്തർ അനിൽ പുതുതായി പങ്കുവെച്ച ഒരു ചിത്രത്തിന് നേരെയാണ് ഇപ്പോൾ സൈബർ സൈബർ ആങ്ങളമാർ അശ്ലീല കമന്റുകൾ നിരത്തിയിരിക്കുന്നത്.
ഉടുപ്പിന്റെ ഇറക്കം കുറഞ്ഞു പോയി എന്ന പരാതിയും ആ ഉടുപ്പ് വാങ്ങാനും ധരിക്കാനും അനുവാദം നൽകിയ മാതാപിതാക്കളെ കുറ്റം പറയലും ഒക്കെയാണ് ഇപ്പോൾ ഫോട്ടോക്ക് താഴെ കമന്റുകൾ ആയി വന്നുകൊണ്ടിരിക്കുന്നത്.
യുവ നായികമാർ പങ്കുവെക്കുന്ന എല്ലാ ഫോട്ടോകൾക്കും ഇത്തരത്തിലുള്ള പ്രതികരണങ്ങൾ വരാറുള്ളത് ഇപ്പോൾ പതിവു കാഴ്ചയാണ്.