Breaking News
Home / Latest News / 13 വയസു മുതൽ ബന്ധപ്പെടാൻ ഉള്ള ശേഷി പെൺകുട്ടികൾ ആർജിച്ചാലും 21 വയസ്സ് വരെ കാത്തിരിക്കണം

13 വയസു മുതൽ ബന്ധപ്പെടാൻ ഉള്ള ശേഷി പെൺകുട്ടികൾ ആർജിച്ചാലും 21 വയസ്സ് വരെ കാത്തിരിക്കണം

അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു സ്ത്രീകളുടെ വിവാഹ പ്രായം 18 വയസ്സിൽ നിന്ന് 21 വയസ്സിലേക്ക് ഉയർത്തിയ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. നിരവധി ആളുകളാണ് ഈ തീരുമാനത്തെ നിറഞ്ഞ കയ്യടിയോടെ സ്വീകരിച്ചത്.

വളരെ ചെറിയ പ്രായത്തിൽ സ്ത്രീകളുടെ അറിവോ സമ്മതമോ കൂടാതെ അവരെ വിവാഹം കഴിപ്പിച്ചയക്കുന്ന രീതികൾ ഇന്നും നമ്മുടെ സമൂഹത്തിൽ തുടർന്ന് വരുന്നുണ്ട്. 18 വയസ്സ് എന്നു പറയുമ്പോൾ കേവലം സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ഒരു ഡിഗ്രി പോലും സ്വന്തമായി ഇല്ലാതെ,

ജോലിക്ക് യാതൊരു സാധ്യതയും ഇല്ലാത്ത ഒരു പ്രായമാണ്. ഈ പ്രായത്തിൽ ഒരു കുടുംബത്തിന്റെ ഭാരം മുഴുവൻ സ്ത്രീകൾ ചുമലിലേറ്റുന്ന ഒരു സമ്പ്രദായം ആയി മാറിയിരിക്കുകയാണ് വിവാഹങ്ങൾ. വിവാഹേതരം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും, സ്ത്രീകൾക്കും സമത്വം ഉറപ്പുവരുത്തി കൊണ്ടുമായിരുന്നു ഇങ്ങനെയൊരു തീരുമാനം കേന്ദ്രമന്ത്രിസഭ എടുത്തത്.

1978ലെ ശാരദ നിയമപ്രകാരം പെൺകുട്ടികളുടെ വിവാഹപ്രായം 18ഉം ആൺകുട്ടികളുടെ വിവാഹപ്രായം 21മായി നിശ്ചയിക്കുകയായിരുന്നു. പഠിക്കുകയാണോ വിവാഹം കഴിക്കുകയാണോ ജീവിതത്തിൽ ആവശ്യം എന്ന് തീരുമാനിക്കാനുള്ള പക്വത പോലും കൈവരാത്ത പ്രായത്തിലാണ് വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി പല പെൺകുട്ടികളും വിവാഹിതരാകേണ്ടി വരുന്നത്.

ഒരു ജോലി നേടാൻ ഉള്ള വിദ്യാഭ്യാസം പോലും ഇല്ലാത്തതിനാൽ പലപ്പോഴും ജീവിതപ്രതിസന്ധികളെ നോക്കി പകച്ചു നിൽക്കാനേ അവർക്ക് സാധിക്കുന്നുള്ളൂ. സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരല്ലാത്തതിനാൽ പല പെൺകുട്ടികളും ഭർതൃവീട്ടിൽ പ്രശ്നങ്ങൾ അനുഭവിച്ച് അതിമനോഹരമായ തങ്ങളുടെ ആകെയുള്ള ഒരു സുന്ദരമായ ജീവിതം ഹോമിച്ചു തീർക്കുന്നവരും ഉണ്ട്.

എന്നാൽ ഒരു വിഭാഗം ആളുകൾ ഈ തീരുമാനം സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം ആണെന്ന് ആരോപിക്കുന്നുണ്ട്. സ്ത്രീകളുടേത് മാത്രമല്ല ആൺകുട്ടികളുടെ വിവാഹപ്രായവും 18 ആക്കണമെന്നും ഉന്നയിക്കുന്നവരും ഉണ്ട്. ഇടതുപക്ഷ നേതാക്കളായ വൃന്ദാകാരാട്ട്,

ആനി രാജയും ഇതിനെതിരെ രംഗത്തെത്തിയത് ഏറെ വിമർശനത്തിന് ഇടയായി. ഇപ്പോഴിതാ അധ്യാപികയും പൊതു പ്രവർത്തകയുമായ ബെറ്റി മോൾ മാത്യു ഈ വിഷയത്തിൽ പ്രതികരിച്ചതാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. അടുത്തിടെ ജെൻഡർ ന്യൂട്രൽ എന്ന ആശയം സ്വീകരിച്ച് പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും യൂണിഫോം പാൻസും ഷർട്ടും ആക്കിയത് ഏറെ വിപ്ലവകരം ആയിരുന്നു.

ഇപ്പോൾ വിവാഹപ്രായത്തിൽ ആണ് വിപ്ലവം കത്തിക്കയറുന്നത് എന്ന് ബെറ്റി മോൾ മാത്യു രസകരമായി പറയുന്നു. ഫെമിനിസ്റ്റുകളുടെ വീക്ഷണത്തിൽ വിവാഹം, കുടുംബം തുടങ്ങിയത് സാമ്പത്തിക സ്ഥാപനങ്ങളും സ്ത്രീ വി രു ദ്ധ ത യുടെ ഉപാധികളും ആണ് എന്ന് അവർ വിമർശിക്കുന്നു. സ്ത്രീയെ ഒരു വസ്തുവായി കാണുകയും, സ്ത്രീകളെ കൈമാറ്റം ചെയ്യാനുള്ള പരിപാടി ആയിട്ടാണ് വിവാഹത്തെ കാണുന്നത്.

ഇതുവഴി ആ സ്ത്രീയുടെ സ്വത്ത് തന്റേതാണെന്നു ഉറപ്പുവരുത്തുന്നതാണ് വിവാഹത്തിന്റെ ലക്ഷ്യമായി ചൂണ്ടി കാണിക്കുന്നത്. പുരുഷന്റെതായ ഒരു ലോകക്രമത്തിൽ അവന്റെ ഭാവിതലമുറയെ ലഭ്യമാക്കാനുള്ള ഉപാധിയായിട്ടാണ് വിവാഹത്തെ കാണുന്നത്. ഇതിൽ ആചാരങ്ങളും വിശ്വാസങ്ങളും ഉൾപ്പെടുത്തി മതി അധികാരം ഉറപ്പിക്കാനും വിശ്വാസികളെ നില നിർത്താനും നിലക്ക് നിർത്താനും ഇടപെടലുകൾ നടത്തുന്ന സാഹചര്യത്തിലാണ് സ്റ്റേറ്റ് പൊതു നിയമങ്ങൾ കൊണ്ടു വരുന്നത്.

സ്വന്തം ഇണയെ തിരഞ്ഞെടുക്കുകയും കുടുംബ സംവിധാനത്തിലേർപ്പെടുകയും ചെയ്യുന്നത് ഓരോ വ്യക്തികളുടെയും സ്വകാര്യ തിരഞ്ഞെടുപ്പുകൾ ആണ് എന്ന് ഡോക്ടർ ബെറ്റി മോൾ മാത്യു പറയുന്നു. കമ്യൂണിസ്റ്റുകാരുടെ കാഴ്ചപ്പാടിൽ കുടുംബം ഒരു അനിവാര്യത അല്ല. കമ്മ്യൂൺ ജീവിതം ആണ് മാതൃകാപരം. ഏതായാലും ഈ വിഷയത്തിൽ നിയമം നിർമിക്കാനുള്ള ഫെമിനിസ്റ്റുകളുടെ രോദനം ഏറെ രസകരമാണ് എന്ന് ബെറ്റി മോൾ മാത്യു പറയുന്നു.

13 വയസ്സു മുതൽ ലൈം ഗി ക ബ ന്ധ ത്തിനുള്ള ശേഷി ലഭിക്കുന്ന പെൺകുട്ടികൾ 21 വയസ്സ് വരെ കാത്തിരിക്കണം എന്നാണ് ഫെമിനിസ്റ്റുകളുടെ അഭിപ്രായം. വിവാഹപൂർവ ലൈം ഗി ക ജീവിതത്തിന് ആണെങ്കിൽ നമ്മുടെ സമൂഹത്തിൽ സാധ്യതയുമില്ല എന്നാണ് പൊതു അഭിപ്രായം. ഇപ്പോൾ ഉയർന്നു വരുന്നത് നിയമത്തിലെ പ്രായപരിധിയെ കുറിച്ചല്ല വിവാഹത്തിനുള്ള പ്രായപരിധിയെ കുറിച്ചാണ് എന്നതും ശ്രദ്ധേയമാണ്.

പ്രായ പൂർത്തിയായ സ്ത്രീക്കും പുരുഷനും ഉഭയസമ്മതപ്രകാരമുള്ള ലൈം ഗി ക ത കുറ്റമല്ല. ലിവിങ് ടുഗദർ വരെ അനുവദനീയമാണ്. പുരോഗമനപരമായ നിലപാടുകളുടെ തുടർച്ചയായിട്ടാണ് വിവാഹപ്രായം പെണ്ണിനും ആണിനും 21 വയസ്സ് ആക്കിയ നിയമ നിർമ്മാണത്തെ നമ്മൾ കാണേണ്ടത്.

കേരളത്തിൽ ലൈം ഗി ക ബ ന്ധ ത്തിലേ ർ. പ്പെടാനുള്ള പ്രായമല്ല 21. വിവാഹത്തെ ലൈം ഗി ക ബ ന്ധ ത്തി നുള്ള ലൈസൻസ് ആയി മാത്രം കാണുന്ന ഫെമിനിസ്റ്റുകളെ എന്താണ് വിളിക്കേണ്ടത് എന്ന് ബെറ്റി മോൾ മാത്യു ചോദിക്കുന്നു.

ഒരു അധ്യാപിക എന്ന നിലയിൽ 18 വയസ്സിൽ പഠനം മുടങ്ങി വിവാഹം കഴിക്കുന്ന നിരവധി പെൺകുട്ടികളെ കാണുന്നതു കൊണ്ട് ഈ നിയമ നിർമ്മാണത്തോട് ശക്തമായി യോജിക്കുന്നു എന്നും വിവാഹത്തിന്റെ പ്രായത്തിൽ എങ്കിലും ആണിനും പെണ്ണിനും തുല്യത നൽകിയ നിയമ നിർമാണത്തിനെ അഭിനന്ദിക്കുന്നു എന്നും ഡോക്ടർ ബെറ്റി മോൾ മാത്യു സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചു. ഈ കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ

About Intensive Promo

Leave a Reply

Your email address will not be published.