Breaking News
Home / Latest News / ചിതയിലെ തീച്ചുളയിൽ എരിഞ്ഞമരുന്ന അവന്റെ ചേതനയറ്റ ശരീരത്തിൽ നിന്ന് അവസാന തുള്ളി ചോരയും ഉച്ചത്തിൽ വിളിച്ചു പറഞ്ഞു

ചിതയിലെ തീച്ചുളയിൽ എരിഞ്ഞമരുന്ന അവന്റെ ചേതനയറ്റ ശരീരത്തിൽ നിന്ന് അവസാന തുള്ളി ചോരയും ഉച്ചത്തിൽ വിളിച്ചു പറഞ്ഞു

നീ ഇനി എങ്കിലും പറയ്…!! ഞാനാ മരുഭൂമിയിൽ അധ്വാനിച്ച് അയച്ചു തന്ന പണം ഓക്കേ നീ എന്താ ചെയ്തേ?? ” സത്യൻ അതി ദയനീയമായി അവളോട് അപേക്ഷിച്ചു. ” ഞാൻ ആരുടേം പൈസ എടുത്തിട്ടുമില്ല
എനിക്ക് ഒന്നും അറിയത്തുമില്ല ”

അവളിൽ യാതൊരു കൂസലും പ്രെകടമായിരുന്നില്ല. ഞാൻ കഴിഞ്ഞ പതിനാലു വർഷം
വളയം പിടിച്ചും പട്ടിണി കിടന്നും ചോര നീരാക്കി പണി എടുത്ത പൈസ ആണ്..!! ഒന്നും രണ്ടും അല്ല ഇരുപത്തി നാല് ലക്ഷം രൂപക്ക് ആണ് അമ്പും തുംബും ഇല്ലാത്തെത്.. ആ പണം ഓക്കേ നീ എന്താ ചെയ്തേ??? പറയ്….!!!!! ”

അയാൾ ഒരു ഭ്രാന്തനെ പോലെ ഉച്ചത്തിൽ അലറി. സത്യന്റെ പെട്ടെന്ന് ഉള്ള ഭാവമാറ്റം ഹരിതയിൽ ഞെട്ടൽ ഉളവാക്കി.. അവൾ ഭയന്ന് പുറകോട്ട് മാറി. നമുക്ക് സ്വന്തം ആയ് ഒരു വീട് പണിത് അങ്ങോട്ടേക്ക് മാറാൻ ഞാൻ കരുതിയ പണം ആണ് പോയത്..!! നീ എന്ത് ചെയ്തൂന്ന് എനിക്ക് അറിയണ്ട നാളെ ഈ സമയം ആകുമ്പോൾ എനിക്ക് അത് കിട്ടണം ”

അയാൾ കണ്ണുകൾ ചുവന്ന് പല്ലിറുമ്മി ആണ് പറഞ്ഞത്. ഞാൻ.. ഞാൻ നാളെ.. എങ്ങനെ?? ” ഹരിത വിക്കി. ” എനിക്ക് അറിയണ്ടാന്ന് പറഞ്ഞില്ലെ..!! എന്നോട് ചോദിച്ചല്ലാലൊ നീ ഓരോന്ന് ചെയ്തത്..” സത്യൻ അവളുടെ മുഖത്തു പോലും നോക്കിയില്ല.

” ഞാൻ അത് അത് ഒരാൾക്ക് കടം കൊടുത്തത് ആണ്..!! ”
” ആർക്ക്?? ”
” അത് എന്റെ ഫ്രണ്ട് ..എന്റെ ഒരു ഫ്രണ്ടിനു കൊടുത്തതാ..!! ”
” ഏത് ഫ്രണ്ട്?? നിങ്ങൾ എങ്ങനാ
പരിചയം ?? ”

സത്യന്റെ മുഖം വലിഞ്ഞു മുറുകാൻ തുടങ്ങിയിരുന്നു. സെബിൻ അലക്സി… ഞങൾ ഒരുമിച്ച് പഠിച്ചതാ അങ്ങനെ അറിയാം..!! അവൻ എന്നോട് കടം ചോദിച്ചപ്പോൾ ഞാൻ പണം കൊടുത്തു. ” ഹരിത ഭർത്താവിനു മുഖം കൊടുക്കാതെ ഒരു വിധം പറഞ്ഞു ഒപ്പിച്ചു.

ഹരീ..എന്നോട് ഒരു വാക്ക് പറയാതെ ഇരുപത്തി നാല് ലക്ഷം രൂപ നീ എന്ത് ഉറപ്പിൽ ആണ് കൊടുത്തത് ?? അവനെ വിളിച്ചു പറ എനിക്ക് പണം വേണം എന്ന്.. ഇപ്പോൾ തന്നെ ..!! ” സത്യൻ കൈകൾ കൂട്ടി തിരുമ്മി.. കൊണ്ടിരുന്നു..

കാര്യങ്ങൾ കൈ വിട്ട് പോകുന്നു എന്ന തോന്നൽ അയാളിൽ വല്ലാത്ത സമ്മർദ്ദം ചെലുത്തി.
” അത് അത്.. അവൻ ഫോൺ എടുക്കുന്നില്ല നാല് ദിവസം ആയ് നമ്പർ നിലവിൽ ഇല്ലാ എന്നാ പറയണേ !!! ”
അവളുടെ വാക്കുകൾ തീമഴ പോലെ ആണ് സത്യന് അനുഭവപെട്ടത്.

” എന്ന് വച്ചാൽ?? ”
” എനിക്ക് അറീലാ.. എനിക്ക് ഒന്നും
അറിയില്ല ”
അവൾ കരഞ്ഞു തുടങ്ങിയിരുന്നു.
താൻ ചതിക്കപ്പെട്ടു എന്ന് ഒരു
ഞെട്ടലോടെ അയാൾ തിരിച്ചറിഞ്ഞു..!!!

പെയ്യുന്ന മഴയും തെളിയുന്ന വെയിലും കൊണ്ട് രാത്രിയെ പകലാക്കിയും ചോരയെ വിയർപ്പ് ആക്കിയും കുടുംബത്തേ നോക്കിയതിന്റെ പ്രെതിഫലം..!!!! നീയും നിന്റെ കാമുകനും കൂടി എത്ര നാൾ ആയെടി.. എന്നെ പൊട്ടൻ ആക്കാൻ തുടങ്ങീട്ട്.. കൂടെ നിന്ന് ചതിക്കായിരുന്നല്ലെടി പന്ന കഴുവർടെ മോളെ.. നീ എന്നെ..!!! ”

സത്യൻ വീഴാതിരിക്കാൻ സമീപമുള്ള ജനൽ കമ്പിയിൽ മുറുകെ പിടിച്ചു. അയാളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.
” പറയ്.. ഞാൻ ഇനി എന്താ ചെയ്യണ്ടേന്ന് പറയ്..!! നിന്റെ കാമുകൻ ചോദിച്ചപ്പോൾ മുന്നും പിന്നും നോക്കാതെ നീ കൊടുത്ത പൈസക്ക് എന്ത് ചെയ്യണം ??

എന്നെ ചതിച്ചു വേറെ ഒരുത്തന് കിടന്ന് കൊടുത്ത നിന്നെ എന്ത് ചെയ്യണം?? ഇതൊന്നും അറിയാതെ അകത്തു കിടക്കുന്ന കുഞ്ഞു മക്കളേ എന്ത് ചെയ്യണം പറയ് !!! ”
അയാൾ പൊട്ടി കരഞ്ഞ് ഒരു ഭ്രാന്തനെ പോലെ അലറി.
” ഞാൻ എന്റെ സാഹചര്യം അതായിരുന്നു.. എനിക്ക് വേറെ ഒന്നും അറിയില്ല.. ”

ഹരിത ഒരു വിധം പറഞ്ഞു ഒപ്പിച്ചു.
” നിന്റെ എന്ത് സാഹചര്യം ??? ”
സത്യൻ തല ഉയർത്തി അവളെ
സംശയത്തോടെ നോക്കി.

” ഞാനും ഒരു ചോരയും നീരൂമുള്ള പെണ്ണ് ആണ് എനിക്കും വികാരങ്ങൾ ഉണ്ട്.
എത്ര നാൾ നമ്മൾ ഒരുമിച്ച് നിന്നിട്ടുണ്ട്.. ഒരു സാധാരണ മനുഷ്യൻ ആയ എനിക്ക് എന്റെ ശരീരത്തേ എങ്കിലും തൃപ്തിപെടുത്തണമായിരുന്നു ”

അവളുടെ വാക്കുകളിൽ തെല്ലും കുറ്റ ബോധം ഉണ്ടായിരുന്നില്ല.
ഹരിതയുടെ വാക്ക് കേട്ടതും സത്യൻ അവളെ തല്ലാൻ ആയ് കയ്യുയർത്തി എങ്കിലും സംയമനം പാലിച്ചു.
” നിനക്ക് കുറച്ചു എങ്കിലും അന്തസ്സ് ഉണ്ടായിരുന്നു എങ്കിൽ എന്നെ
ഡിവോഴ്സ് ചെയ്തിട്ട് അവന്റെ കൂടെ പോണമായിരുന്നു..

എന്റെ ചിലവിൽ ജീവിച്ചു എന്നെ പൊട്ടൻ ആക്കിട്ട്
വേശ്യയുടെ ചാരിത്ര്യ പ്രസംഗം നടത്തരുത് !! ”
സത്യൻ നിയന്ത്രണം വിട്ട് തുടങ്ങിയിരുന്നു.

” നിങ്ങളുടെ പക്കൽ നിന്നും കിട്ടാത്തത് മറ്റൊരുത്തൻ എനിക്ക് തന്നപ്പോൾ ഞാൻ അറിയാതെ.. വീണ് പോയി പക്ഷെ അവനും എന്നെ ചതിക്കും എന്ന് കരുതിയില്ല..!! ആ ചെറ്റയും എന്നെ മുതൽ എടുത്തു..”
അവൾ അമർഷത്തോടെ പല്ലിറുമ്മി
പിന്നെ തുടർന്നു..

” ഞാൻ ഡിവോഴ്സ് ചോദിച്ചിരുന്നു എങ്കിൽ നിങ്ങൾ തരുമായിരുന്നൊ?? ”
” എന്റെ കൂടെ നിന്ന് ചതിക്കുന്നതിലും
ഭേദം നീ പോകുന്നത് ആയിരുന്നു ”
അയാളും വിട്ട് കൊടുത്തില്ല.

” എങ്കിൽ ഇപ്പോൾ ചോദിക്കുന്നു
ഡിവോഴ്സ്.. നമുക്ക് പിരിയാം ”
അവൾ അയാൾക്ക് മുന്നിൽ
അഭിമുഖമായി കണ്ണിലേക്ക് തന്നെ നോക്കി നിന്നൂ.

” പിരിയാം അതിന് മുന്നെ എന്നെ പറ്റിച്ചു
ഊറ്റി നീന്റെ മറ്റൊനു കൊടുത്ത പണം
അതെപ്പോൾ എനിക്ക് തരും? ”
അയാൾ പറഞ്ഞു അവസാനിച്ചതും അവൾ പുച്ഛത്തോടെ ചിരിച്ചു.
” എന്റെ കയ്യിൽ പൈസ ഒന്നുമില്ല.. ഉണ്ടാരുന്നത് മൊത്തം ആ സെബിൻ നാറി പറ്റിച്ചു കൊണ്ട് പോയി..!! പക്ഷെ പകരം വേറെ ഒരു കാര്യം ഉണ്ട് ”

” എന്ത് കാര്യം ?? ”
” കുട്ടികളുടെ കസ്റ്റടി !! നമ്മുടെ
നിയമത്തിൽ പുരുഷന്മാർക്ക് കുട്ടികളെ
പൂർണമായും വിട്ട് കൊടുക്കില്ല. പ്രെത്യെകിച്ചു പെൺകുട്ടികളെ… പ്രായപൂർത്തി ആവുന്നത് വരെ
അമ്മക്ക് ആണ് കസ്റ്റടി അവകാശം ”

അവൾ ഗൂഢമായി ചിരിച്ചു.
” അതിന് ???? ”
അയാൾ ഒരു ചെറിയ ഞെട്ടലോടെ അവളുടെ മുഖത്തു നോക്കി.
” എനിക്ക് നിങ്ങളുടെ കൂടെ ജീവിക്കാൻ താല്പര്യം ഇല്ലാ. എന്തായാലും ഞാൻ പോകും പക്ഷെ കുട്ടികളെ നിങ്ങൾക്ക് തന്നിട്ട് പോകാം.. പകരം ആ പണം മറക്കണം !! അല്ലാത്ത പക്ഷം നിങ്ങൾ അവരെ കാണുക പോലുമില്ല ശരിക്ക് ആലോചിക്ക് ”

ഹരിത അതും പറഞ്ഞ് രണ്ടു കൈകളും കൂട്ടി കെട്ടി നിന്നു.
തനിക്ക് നിഷേധിക്കപെട്ട നീതിയെ ഓർത്ത് അയാൾക്ക് ഒരു നിമിഷം
പുച്ഛം തോന്നി.

സ്വന്തം കുട്ടികളെ പണം കൊടുത്തു വാങ്ങേണ്ടി വരുന്ന അവസ്ഥ!!!!
“സമ്മതം..” ഇനിയൊന്ന് ആലോചിക്കാതെ അയാൾ മറുപടി നൽകി.

————————————————————

കുടുംബ കോടതിയിൽ നാലാമത്തെ കേസ് ആയിരുന്നു അവരുടെത്.
” മിസ്റ്റർ സത്യൻ നിങ്ങൾക്ക് എന്തേലും പറയാൻ ഉണ്ടോ?? ”
ജഡ്ജ് അയാൾക്ക് അവസരം നൽകി.
” സാർ എനിക്ക് ഡിവോഴ്സ് വേണം
വേറെ ഒന്നും പറയാൻ ഇല്ല !! ”

അയാൾ പെട്ടെന്ന് നിർത്തി.
” താങ്കൾക്ക് വേറെ എന്തെങ്കിലും കാരണം പറയാൻ ഉണ്ടോ ?? ”
” ഇല്ലാ സാർ..”
സത്യൻ തന്റെ മക്കൾക്ക് വേണ്ടി മറ്റുള്ളവർക്ക് മുന്നിൽ സംഭവിച്ചത് ഒന്നും
തന്നെ മിണ്ടാൻ തയ്യാർ ആയില്ല.

” ഹരിതാ നിങ്ങൾക്കൊ?? ” ജഡ്ജ്
ഹരിതയുടെ നേരെ തിരിഞ്ഞു.
” സാർ ഇയാളിൽ നിന്നും ഞാൻ ഗാർഹിക പീഡനം നേരിടാറുണ്ട്.. സാർ എന്റെ രണ്ട് കുട്ടികളുടെയും കസ്റ്റടി എനിക്ക് തന്നെ വേണം.. അവരെ എനിക്ക് വേണം സാർ !!!

പക്ഷെ അയാൾ ഞങ്ങളെ ഉപദ്രവിക്കും. ഈ പെൺകുട്ടികളുടെയും എന്റെയും സുരക്ഷയെ പ്രതി ജീവനാംശം ആയ് 50 ലക്ഷം രൂപ എനിക്ക് വേണം !! ”
ഹരിത കണ്ണീരിൽ ചാലിച്ചു തന്റെ
വിഷമങ്ങൾ എണ്ണി പെറുക്കി.

കോടതിയിൽ അരങ്ങേറിയ നാടകീയ രംഗങ്ങളും അവളുടെ പെരുമാറ്റവും
കണ്ട് സത്യൻ ഞെട്ടി വിറച്ചു..!!
താൻ സമർത്ഥമായ് കബളിപ്പിക്കപെട്ടു എന്നയാൾ തിരിച്ചു അറിഞ്ഞു..!!
” ഈ കുട്ടികളെയും കൊണ്ട് ഒറ്റക്ക് ജീവിക്കാൻ എനിക്ക് പ്രെയാസം ആണ്.

എന്റെ ജീവനാംശം എത്രയും വേഗത്തിൽ ആക്കാനും എന്റെ സംരക്ഷണം ഉറപ്പ് വരുത്താനും കോടതിയോട് ഞാൻ അപേക്ഷിക്കുന്നു ” അവൾ മുഖം പൊത്തി പൊട്ടി കരഞ്ഞു.
അച്ഛന്റെ അവകാശങ്ങൾക്ക് മുകളിൽ
‘ അമ്മ ‘യുടെ സങ്കടങ്ങളും ബലഹീനതയും കോടതി ശരി വച്ചു..

കുറച്ചു നേരത്തെ ഇടവേളക്ക് ശേഷം ജഡ്ജ് വിധി പറഞ്ഞു.
” കുട്ടികളുടെ കസ്റ്റടി അമ്മക്ക് മാത്രം പെൺകുട്ടികളുടെ സുരക്ഷയെ പ്രതി
അമ്മയുടെ സാന്നിധ്യത്തിൽ മാത്രം അച്ഛനു വിസിറ്റ് ചെയ്യാം. ജീവനാംശം ആയ് അൻപത് ലക്ഷം ഉടൻ നൽകണം ”
വിധി കേട്ട സത്യൻ എല്ലാം തകർന്ന് നിലത്തു ഇരുന്നു..!!!

തന്റെ ജീവിതം സമർത്ഥമായി അവൾ തകർത്ത് ഇരിക്കുന്നു.. തന്റെ മക്കളേ
ഇനി ദൂരെ നിന്ന് മാത്രം നോക്കി കാണാം
ഇന്നോളം ജീവിതത്തിൽ സമ്പാദിച്ചതും
ഉള്ള തറവാട് വിറ്റ് കൂട്ടിയാൽ പോലും
അത്രയും പണം എങ്ങനെ ..!!!

ഹൃദയം പൊട്ടി ഇരിക്കുന്ന ആ മനുഷ്യന് മുന്നിൽ കൂടി വിജയശ്രീ ലാളിതയായ് അവൾ പുച്ഛത്തോടെ കടന്ന് പോയി.വളരെ വേഗം തന്നെ അവനൂണ്ടായിരുന്നത് എല്ലാം അവൾ നിയമപരമായ് തന്നെ പിടിച്ചെടുത്ത്
കൈക്കലാക്കി. ഇപ്പോൾ ഒരു മാസം ആയിരിക്കുന്നു..
പണം കൈ മാറിയതിനു ശേഷം ഹരിത മക്കളേയും കൊണ്ട് എവടെ ആണേന്നൊ? എങ്ങോട്ട് പൊയെന്നൊ യാതൊരു അറിവും ഇല്ലാ..!!

ഒരു ലക്ഷ്യവുമില്ലാതെ ദിവസങ്ങൾ ഓടി കൊണ്ടിരുന്നു..!!!! ഒരു ഞായറാഴ്ച തന്റെ
സുഹൃത്ത് വിജയൻ കാണാൻ എത്തി. അവന്റെ ഫോണിൽ നിന്നും ഒരു ഫോട്ടോ കാണിച്ചു തന്നൂ.
അത് കണ്ടതും സർവ്വ നാഡി വ്യൂഹങ്ങളും തകർന്ന് പോയി.. മനസ്സിൽ തങ്ങി നിന്നിരുന്ന പ്രേതീക്ഷയുടെ അവസാന കിരണവും ഇവിടെ അവസാനിച്ചിരിക്കുന്നു…!!!!!!!!!

ചിരിച്ചു നിൽക്കുന്ന ഹരിതയും തന്റെ മക്കളും കൂടെ അവളുടെ കാണാതായ കാമുകൻ സെബിൻ അലക്സിയും ഒരു ഫാമിലി ഫോട്ടോ…!!!! അപ്പോൾ ഇതുവരെ നടന്നത് എല്ലാം കരുതി കൂട്ടി നടന്ന നാടകവും താനതിൽ കഥ അറിയാതെ ആടിയ വിദൂഷകനും ആവാം..!! വ്യക്തമായി ആസൂത്രണം ചെയ്ത ചതിയിൽ സർവ്വവും നഷട്ടപെട്ട കോമാളി..!!

പിറ്റെന്ന് ഒരു കയറിൽ തൂങ്ങി ആടിയ അവനെ കാണാൻ വളരെ കുറഞ്ഞ ആളുകൾ മാത്രം ആണ് എത്തിയത്.
” എന്താരുന്നു… കാരണം ?? ”
” പുള്ളിടെ കയ്യിലിരുപ്പും തൊന്ന്യാസൊം
കാരണം കെട്ട്യൊൾ ഇട്ടിട്ട് പോയാരുന്നു..

ആണുങ്ങൾ ആയാൽ കുടുംബം നോക്കണം..!! ആ പെണ്ണ് നല്ല ബുദ്ധിക്ക് രക്ഷപെട്ടു ”
ആളുകൾ അയാളുടെ ശവത്തിനരികിൽ
നിന്ന് അവളെ പുക്ഴ്ത്തി പാടി.
ചിതയിലെ തീച്ചുളയിൽ എരിഞ്ഞമരുന്ന അവന്റെ ചേതനയറ്റ ശരീരത്തിൽ നിന്ന് അവസാന തുള്ളി ചോരയും ഉച്ചത്തിൽ വിളിച്ചു പറഞ്ഞു…

” ഇതൊരു ആത്മഹത്യ അല്ല… ഇത്
കൊലപാതകം ആണ്..!! ”
അവന്റെ കൊലയാളി..???????

ഒരു പുരുഷായുസ്സ് നും അവന്റെ അവകാശങ്ങൾക്കും തെരുവ് പട്ടിയുടെ വില പോലും കൊടുക്കാത്ത നിയമമെ നീ ആകാം അലിഖിത നിയമങ്ങൾ കൊണ്ട് സദാചാരം കൊണച്ച് അവളെ ഇരയായും അവനെ പല്ലിൽ ചോര കറ പൂണ്ട ചെന്നായ ആയും വിധി എഴുതിയ സമൂഹമേ നീയും ആകാം

JOSEPH ALEXY

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *