Breaking News
Home / Latest News / ആദ്യ രാത്രിയിൽ എന്താണ് സംഭവിച്ചതെന്ന ചോദ്യം സൂര്യയോട് പലർക്കും അസൂയയാണ്

ആദ്യ രാത്രിയിൽ എന്താണ് സംഭവിച്ചതെന്ന ചോദ്യം സൂര്യയോട് പലർക്കും അസൂയയാണ്

ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലും അതിനായുള്ള ചികിത്സയിലുമാണ് കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെന്ഡർ ദമ്പതികളായ സൂര്യയും ഇഷാനും. ആ സ്വപ്നത്തിലേക്കുള്ള യാത്രയിലാണ് ഇരുവരും. ഇന്ത്യയിലെ ആദ്യ ട്രാൻസ് കപ്പിൾ എന്ന വിശേഷണമുള്ള ഇരുവരും ജീവിതമാരംഭിച്ചിട്ട് നാല് വർഷത്തിലേക്ക് കടക്കുകയാണ്.

2018 ജൂൺ 29 നായിരുന്നു ഇരുവരുടെയും വിവാഹം. കുടുംബാംഗങ്ങളുടെ പൂർണ സമ്മതത്തോടെ തിരുവനന്തപുരം മന്നം മെമ്മോറിയൽ ഹാളിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് ഇരുവരുടെയും വിവാഹം നടന്നത്. നിങ്ങളുടെ ജീവിതം ഒരു മാസം മാത്രമേ നിലകൊള്ളുമെന്ന് പറഞ്ഞവർക്ക് മുൻപിൽ അന്തസോടെ ആണ് ഇവർ നാല് വർഷം പൂർത്തിയാക്കുന്നത്.

എന്നാലും മതപരമായും ചില ബുദ്ധിമുട്ടുകൾ തങ്ങളെ ഇപ്പോഴും അലട്ടുന്നുണ്ട് എന്നാണ് ഇവർ പറയുന്നത്.ഇന്ത്യയിലെ ആദ്യ ട്രാൻസ് കപ്പിൾസായ സൂര്യയും ഇഷാനും ഒരുമിച്ച് ഒരു ജീവിതം തുടങ്ങിയിട്ട് 4 വർഷത്തിലേക്ക് എത്തുകയാണ്. ആദ്യം വിവാഹം എന്ന അഭിപ്രായം തന്നെ പറയുന്നത് ഇക്കയാണ്.

സൂര്യയാണ് എല്ലാത്തിൻ്റെയും പുറകിലുള്ളതും സപ്പോർട്ട് ആയിട്ടുള്ള ഒരാളെന്നുമാണെന്നാണ് ഇഷാൻ പറയുന്നത്. ഒരു ട്രാൻസായ വ്യക്തിക്ക് വിവാഹം എന്നത് വിദൂര സ്വപ്നമായ ഒരു കാലത്താണ് വിവാഹം കഴിക്കണമെന്ന ആവശ്യം ഇക്ക പറയുന്നതെന്നും സൂര്യ പറയുന്നുണ്ട്. എനിക്ക് എന്നെ തന്നെ മാറ്റി ഒരു സംഭവമായിരുന്നു ആ വിവാഹാലോചന.

ഒരു ദൈര്യത്തോടെ എന്നെ വിവാഹം കഴിക്കണം, കുടുംബത്തോടെ തന്നെ കൊണ്ട് പോകണമെന്ന് പറഞ്ഞ ആദ്യത്തെ വ്യക്തിയും ഇക്കയായിരുന്നു. അതിനു മുൻപു വരെ പ്രണയം ഉണ്ടായിട്ടുണ്ട്. വിവാഹം കഴിക്കാം എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ടെങ്കിലും അതൊക്കെ പറഞ്ഞു കേൾവി മാത്രമായിരുന്നു.എന്നാൽ അത്രയും ദൈര്യത്തോടെ അന്തസ്സോടെ കൈ പിടിച്ചു കൊണ്ടുപോയത് ഇക്കമാത്രം തന്നെയായിരുന്നു.പ്രൊപ്പോസൽ ഒന്നും ആദ്യമൊന്നും പറഞ്ഞില്ല.

പേപ്പറുകളിൽ എഴുതി വയ്ക്കുകയാണ് ചെയ്തത്. കണ്ണുകൾ കൊണ്ട് ഞങ്ങൾ രണ്ടു പേരും പ്രണയിച്ചിരുന്നു. പിന്നീട് വിവാഹത്തിലേക്ക് എത്താൻ പോകുന്നു എന്നറിഞ്ഞ് കുറെ ആളുകൾ എന്നെ എതിർത്തിരുന്നു. ഞങ്ങൾ രണ്ടു പേരെയും എതിർത്തിരുന്നു.

ഒരു മാസത്തേക്ക് മാത്രമാണ് ഞങ്ങളുടെ ബന്ധം നിൽക്കുക അതിനു ശേഷം നിങ്ങൾ ഡിവോഴ്സ് ആകുമെന്നും പലരു എഴുതി തള്ളി. പക്ഷേ അവർക്ക് മുന്നിലാണ് നമ്മൾ ഇന്ന് ജീവിച്ചു നിൽക്കുന്നത്. ഇന്ന് മാട്രിമോണിയൽ കോളങ്ങളിൽ ട്രാൻസിന് ഒരു കോളം തന്നെ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. അത്രമാത്രം മാറ്റമാണ് ഞങ്ങൾക്ക് ഉണ്ടാക്കാൻ കഴിഞ്ഞതെന്നാണ് സൂര്യ പറയുന്നത്.

പലരും സ്വകാര്യ കാര്യങ്ങൾ എങ്ങനെ എന്നുവരെ ചോദിച്ചിട്ടുണ്ട്. ആകാംക്ഷയോടെ ഞങ്ങളുടെ ജീവിതത്തിലേക്ക് നോക്കിയിട്ടുണ്ട്. നിങ്ങളെപ്പോലെ ജീവിച്ചാൽ മതിയെന്ന് ചിന്തിക്കുന്ന ഒരുപാട് ആളുകളുണ്ട്. ശരിക്കും പറഞ്ഞാൽ വിവാഹം കഴിഞ്ഞ് പിറ്റേദിവസം സഹോദരി ചോദിച്ച ചോദ്യം പറയാതെ വയ്യ.

അത് സത്യം പറഞ്ഞാൽ ഒരുപാട് സന്തോഷം നൽകിയിരുന്നു. നിങ്ങളുടെ ആദ്യരാത്രി എങ്ങനെ ആയിരുന്നു എന്നായിരുന്നു ചോദ്യം. പുറത്ത് ഒരാളോടായിരുന്നോ അല്ലെങ്കിൽ മറ്റൊരാളോന്നെങ്കിൽ ഈ ചോദ്യം ചോദിക്കുന്ന പാടെ തന്നെ അടി ആയേനെ. ഇപ്പോൾ ഈ കണക്കിനുള്ള ഒരുപാട് അസൂയാർഹമായ കാര്യങ്ങളും നമ്മളോട് പറയുന്നുണ്ട്.

നോർമൽ എന്ന് ചിന്തിക്കുന്ന ദമ്പതിളൊക്കെ ഞങ്ങളെ കണ്ട് അസൂയപ്പെടാറുണ്ടെന്നാണ് സൂര്യ പറയുന്നത്. അന്ന് ഞങ്ങളെ പരിഹസിച്ചവരോടും അന്തസോടെ പറയാനാകും ഞങ്ങളുടെ പ്രണയത്തെ കുറിച്ച്, വിവാഹത്തെക്കുറിച്ചെല്ലാം എന്ന് വളരെ പ്രശംസാ പൂർവ്വം, വളരെ അഭിമാനപൂർവ്വം ആണ് ഇരുവരും സംസാരിക്കുന്നത്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *