Breaking News
Home / Latest News / ആശുപത്രി പരിസരത്ത് നിന്നും ഞങ്ങൾക്ക് കിട്ടിയതാണ് രണ്ടു കണ്ണിനും കാഴ്ചയില്ലാത്ത ഈ അച്ഛനെ

ആശുപത്രി പരിസരത്ത് നിന്നും ഞങ്ങൾക്ക് കിട്ടിയതാണ് രണ്ടു കണ്ണിനും കാഴ്ചയില്ലാത്ത ഈ അച്ഛനെ

എട്ടു മാസങ്ങൾക്ക് മുൻപ് കോട്ടയം ഗവൺമെന്റ് ആശുപത്രി പരിസരത്ത് നിന്നും ഞങ്ങൾക്ക് കിട്ടിയതാണ് രണ്ടു കണ്ണിനും കാഴ്ചയില്ലാത്ത ഫോർട്ട് കൊച്ചി സ്വദേശിയായ സന്തോഷ് ബെർലിൻ എന്ന അച്ഛനെ ! ബെർലിൻ അച്ഛന്റെ കാഴ്ച തിരിച്ചു കിട്ടാനായി ഉള്ള ശ്രമങ്ങളിലായിരുന്നു.

ആദ്യ ശ്രമത്തിൽTB യായിരുന്നു വില്ലൻ ! ആറു മാസത്തെ വിദഗ്ദമായ ട്രീറ്റ്മെന്റിന് ശേഷം TB ഭേദമായതിനെ തുടർന്ന് ഞങ്ങളുടെ ശ്രമങ്ങൾ നാളെ അവസാനിക്കുകയാണ്! നാളെ ബെർലിൻ അച്ഛന്റെ കണ്ണിന് കാഴ്ച ലഭിക്കുന്നതിന് വേണ്ടി അതെ ആശുപത്രിയിൽ ഓപ്പറേഷൻ ആണ് !

എല്ലാവരുടെയും പ്രാർത്ഥന ബെർലിൻ അച്ഛനൊപ്പമുണ്ടാകണം ! അച്ഛന്റെ ബന്ധുക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ കാഴ്ച തിരികെ കിട്ടുന്ന വാർത്ത അറിഞ്ഞെങ്കിലും ഇനി അച്ഛനെ കൂടെ കൂട്ടും എന്ന വിശ്വാസത്തിലാണ് ഞങ്ങൾ !

NB: വലിയൊരു മനസിന് ഉടമയാണ് സഹോദരാ താങ്കൾ …. കണ്ണുണ്ടായിട്ടും പലതും കാണാത്ത മട്ടിൽ പോകുന്ന ഞങ്ങളേ പോലുളളവർക്കു മുമ്പിൽ വലിയൊരു മഹത്തായ മാതൃക കാണിച്ചു തന്നു … താങ്ങളുടെ മനസ്സിന്റെ നൻമക്ക് സന്തോശകരമായ റിസൽറ്റ് തന്നെ പടച്ചതമ്പുരാൻ നൽകുമാറാകട്ടേ ….. ആമീൻ

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *