Breaking News
Home / Latest News / ഇത് കത്രീനാമ്മ മരിക്കുന്ന ദിവസം വരെ പണിയെടുക്കണം എന്ന് ആഗ്രഹിക്കുന്ന തൃശ്ശൂർക്കാരി

ഇത് കത്രീനാമ്മ മരിക്കുന്ന ദിവസം വരെ പണിയെടുക്കണം എന്ന് ആഗ്രഹിക്കുന്ന തൃശ്ശൂർക്കാരി

ഇത് കത്രീനാമ്മ മരിക്കുന്ന ദിവസം വരെ പണിയെടുക്കണം എന്ന് ആഗ്രഹിക്കുന്ന തൃശ്ശൂർക്കാരി. തൃശൂരിലെ വൻകിട കമ്പനികൾക്ക് മുതൽ സാധാരണക്കാരന്റെ കക്കൂസിന്റെ കുഴി വരെ എടുക്കുന്നത് ഈ 93 കാരിയാണ്. കേൾക്കുമ്പോൾ തോന്നുന്ന അന്ധാളിപ്പ് ഇവരുടെ ജീവിതത്തിലും ഉണ്ട്.

എന്താണ് കത്രീനയ്ക്ക് കൊമ്പുണ്ടോ എന്ന് ചോദിക്കുന്നവർക്ക് കത്രീനയ്ക്ക് കൊമ്പ് ഉണ്ടെന്ന് അഭിമാനത്തോടെ പറയാം. 93 വയസ്സിലും വീട്ടിൽ കുത്തിയിരിക്കുന്ന അപ്പൂപ്പൻ മാരെയും അമ്മമാരെയും കണ്ടു ശീലിച്ച നമ്മൾക്ക് ഈ 93 കാരി ഒരു അത്ഭുതമാണ്.

ഈ പ്രായത്തിലും കത്രീനാമ്മ ചെയ്യുന്ന ഓരോ കാര്യങ്ങൾക്കും അർത്ഥമുണ്ട് അവരുടെ ആത്മ സംതൃപ്തിയുടെയും കഠിനാധ്വാനത്തിൽന്റെയും ഫലമാണ് അവരുടെ ആരോഗ്യം .തൃശ്ശൂർ കാട്ടുക്കാരൻ ബേബിയുടെ പങ്കാളി ആയത് മുതൽ കത്രീന കുടുംബം നോക്കാൻ വേണ്ടി ഇറങ്ങിയതാണ്.

കള്ളുകുടിയോ പുകവലിയോ ബേബിക്ക് ഉണ്ടായിരുന്നില്ല എന്നാൽ ചീട്ടുകളി എല്ലാം നശിപ്പിച്ചപ്പോൾ കുട്ടികൾക്കുള്ള അന്നത്തിനായി കൂലിപ്പണിയും അരികച്ചവടവും ഭക്ഷണം വെപ്പുമായി കത്രീനമ്മ മുണ്ട് മുറുക്കിയുടുത്ത് ജീവിക്കാൻ തുടങ്ങി.

തെങ്ങു കയറ്റം ഒഴികെ താൻ ബാക്കിയെല്ലാ പണികളും ചെയ്തിട്ടുണ്ടെന്ന് കത്രീനാമ്മ ആത്മാർത്ഥതയോടെ പറയുന്നു. ഇന്നു തൃശ്ശൂരിലെ എല്ലാ ബിൽഡിങ്ങുകൾക്കും ഉറച്ച വിശ്വാസം തന്നെയാണ് ഇവർ. രാവിലെ ഒരു ബ്രൂ കാപ്പി കുടിച്ച് തുടങ്ങുന്ന

പണികൾ ആത്മാർത്ഥമായി ചെയ്യും പണ്ടത്തെ നാലാം ക്ലാസുകാരിയാണ് കത്രീന അതോണ്ട് എഴുത്തും വായനയും തന്റേടം തന്നെയാണ്. അവരുടെ ഉറച്ച ആരോഗ്യം കൊണ്ട് ഈ വയസ്സിലും സിമന്റ് കുഴച്ച് അവരുണ്ടാക്കുന്ന ഓരോ ബിൽഡിങ്ങുകൾക്കും ആത്മാർത്ഥതയുടെ ശക്തിയുണ്ടാകും

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *