Breaking News
Home / Latest News / സോഷ്യൽ മീഡിയയിലൂടെ ജീവിതം തന്നെ മാറി മറിഞ്ഞ ഇച്ചാപ്പി

സോഷ്യൽ മീഡിയയിലൂടെ ജീവിതം തന്നെ മാറി മറിഞ്ഞ ഇച്ചാപ്പി

സോഷ്യൽ മീഡിയയിലൂടെ ജീവിതം തന്നെ മാറി മറിഞ്ഞവരാണ് ഇന്നത്തെ പുതു തലമുറയിൽ കൂടുതലും പലരുടെയും കഴിവുകൾ പുറത്തു കൊണ്ട് വരാനുള്ള വേദിയും അവസരവും ഇന്ന് ഏറെയാണ് ഒരുപാട് പേരാണ് തന്റെ കഴിവുകൾ സോഷ്യൽ മീഡിയ വഴി പുറത്തു കൊണ്ട് വന്നിട്ടുള്ളത്.

യുട്യൂബിലൂടെയും ഇൻസ്റ്റ ഗ്രാമിലൂടെയും കഴിവുള്ളവർ ഇന്ന് മുന്നേറി കൊണ്ടേ ഇരിക്കുകയാണ് അങ്ങനെ ജനങ്ങളുടെ പ്രിയങ്കരിയായി മാറിയ പത്തൊൻപതുകാരിയാണ് ഇച്ചാപ്പി ഇന്ന് ഈ കൊച്ചു മിടുക്കിക്ക് നിരവധി ആരാധകർ ആണ് ഉള്ളത്.

ഇച്ചാപ്പിയുടെ കഴിവിനെ വളരെ പെട്ടെന്ന് തന്നെ പുതു തലമുറ അംഗീകരിക്കുകയും ചെയ്തു ഇച്ചപ്പി എന്ന് വിളിക്കുന്ന ഈ കൊച്ചു മിടുക്കിയുടെ യഥാർത്ഥ പേര് ശ്രീ ലക്ഷ്മി എന്നാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിരവധി ഫോളോവേഴ്സാണ് ഇച്ചാപ്പിക്ക്‌ ഉള്ളത്.

നിരവധി ഫോട്ടോകളും ഇച്ചാപ്പി ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചിട്ടുണ്ട് ആരാധകർ വളരെ അധികം സപ്പോർട്ടും ചെയ്തിട്ടുണ്ട്.ഇച്ചാപ്പി ദി വേൾഡ് എന്ന യൂ ട്യൂബ് ചാനൽ വഴിയാണ് ശ്രീലക്ഷ്മിയും ലോകവും മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.

നന്നായി പാട്ട് പാടുന്ന ഒരു കൊച്ചു കലാകാരി കൂടിയാണ് ഇച്ചാപ്പി യൂ ട്യൂബിലെ വീഡിയോകൾ എല്ലാം തന്നെ വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട് അതുപോലെ ഈ കൊച്ചു മിടുക്കിയുടെ അവതരണ ശൈലികൊണ്ടാണ് കൂടുതൽ ആരാധകരുടെ സപ്പോർട്ടും എല്ലാം കിട്ടുന്നത്.

സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിലാണ് ഇച്ചാപ്പി എന്നാൽ അത് സോഷ്യൽ മീഡിയയിൽ പങ്കു വെക്കുന്നതിനോ വീഡിയോയിൽ കാണിക്കുന്നതിനോ ഇച്ചാപ്പിക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല.

നിരവധി പരിഹാസങ്ങൾ നേരിട്ടിട്ട് ഉണ്ട് എങ്കിലും യാതൊരു പ്രശ്നവും ഇല്ലാതെ തന്നെ ഇച്ചാപ്പി സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയിരുന്നു പലരും കളിയാക്കിയിട്ടുള്ളത് ശ്രീലക്ഷ്മിയുടെ വീടിനെകുറിച്ചായിരുന്നു.

ഈ ചെറ്റ കുടിലിൽ ആണോ താമസം അതോ സിംപതിക്ക്‌ വേണ്ടിയാണോ ഈ വീട് പശ്ചാത്തലം ആക്കുന്നത് എന്നുതുടങ്ങി നിരവധി ചോദ്യങ്ങൾ ശ്രീലക്ഷ്മി നേരിട്ടിരുന്നു എന്നാൽ ഇച്ചാപ്പി അതിലൊന്നും തളർന്നിരുന്നില്ല.

നിരവധി ആരാധകർ ആണ് ഈ കൊച്ചു മിടുക്കിക്ക് ഉള്ളത് പേളി മാണി അടക്കമുള്ള യൂ ട്യൂബർസ് ആണ് ശ്രീലക്ഷ്മിക്ക് ആരാധകർ ആയുള്ളത് ഇപ്പോഴിതാ ഇച്ചാപ്പി പുതിയ വീടിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയാണ്.

വീട് പണി കുറച്ചു ബാക്കിയുണ്ട് എങ്കിലും പെട്ടെന്ന് തന്നെ പുതിയ വീട്ടിലേക്ക് മാറുമെന്ന് ഈ മിടുക്കി പറയുന്നുണ്ട് അതുപോലെ തന്റെ ജീവിതത്തെ പറ്റിയും ശ്രീലക്ഷ്മി പറയുന്നുണ്ട് ഗുജറാത്തിൽ മെക്കാനിക്ക് ആയിരുന്ന തന്റെ അച്ഛൻ നാട്ടിലേക്ക് വരുന്ന വഴി ട്രെയിനിൽ വച്ച് അദ്ദേഹത്തെ ആരോ മയക്കുമരുന്ന് കൊടുത്തു മയക്കി.

കെടത്തി ഉണ്ടായിരുന്ന സമ്പാദ്യം മുഴുവനും തട്ടികൊണ്ട് പോയി അങ്ങനെയാണ് എല്ലാം നഷ്ടമായത് എന്നാൽ ഇപ്പോൾ തന്റെ കഴിവ് കൊണ്ട് അവൾ തന്റെ സ്വപനങ്ങൾ നിറവേറ്റി കൊണ്ടിരിക്കുകയാണ്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *