Breaking News
Home / Latest News / രണ്ടുമിനിറ്റ് വ്യത്യാസത്തിലാണ് ജോസഫ് മാത്യുവിൻ്റെ കുടുംബം കലിതുള്ളി എത്തിയ ഉരുളിൽ നിന്നും രക്ഷപ്പെട്ടത്

രണ്ടുമിനിറ്റ് വ്യത്യാസത്തിലാണ് ജോസഫ് മാത്യുവിൻ്റെ കുടുംബം കലിതുള്ളി എത്തിയ ഉരുളിൽ നിന്നും രക്ഷപ്പെട്ടത്

കണ്ണു ചിമ്മി തുറക്കും മുൻപ് അയൽപക്കക്കാരും പരിചയക്കാരും മണ്ണിനടിയിൽ ആയതിൻ്റെ നടുക്കത്തിൽ ആണ് പൂവഞ്ചി സ്വദേശി ജോസഫ് മാത്യു. രണ്ടുമിനിറ്റ് വ്യത്യാസത്തിലാണ് ജോസഫ് മാത്യുവിൻ്റെ കുടുംബം കലിതുള്ളി എത്തിയ ഉരുളിൽ നിന്നും രക്ഷപ്പെട്ടത്.

മലയിൽ ഉണ്ടായ ചെറിയ ചെറിയ മാറ്റങ്ങൾ കണ്ട് കരുതൽ എടുത്തതാണ് ജോസഫിന് രക്ഷയായത്. ഇല്ലെങ്കിൽ ഇത് പറയുവാൻ പോലും അയാൾ ബാക്കി ഉണ്ടാകുമായിരുന്നില്ല. പേടി ഉലയ്ക്കുന്ന മനസ്സോടെ ജോസഫ് കഴിഞ്ഞ പകലിൻ്റെ അനുഭവം പങ്കുവയ്ക്കുന്നു”കഴിഞ്ഞ രണ്ട് പ്രളയത്തിലും കാര്യമായ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

അതുകൊണ്ടുതന്നെ മഴ കനത്തപ്പോൾ വലിയ പേടി ഒന്നും ഉണ്ടായിരുന്നില്ല. അവധി ദിവസമായതിനാൽ കുടുംബവുമൊത്ത് വീട്ടിൽ തന്നെ ഉണ്ടായിരുന്നു. രാവിലെ 11 മണിക്ക് ശേഷം വീടിനടുത്തുള്ള മലയിൽനിന്ന് മുഴക്കങ്ങൾ കേൾക്കാൻ തുടങ്ങി.

കുറച്ചു നേരത്തിനു ശേഷം മലയിൽനിന്ന് പുകപോലെ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടു. വെള്ളം ചീറ്റിതെറിക്കാതിരിക്കാൻ തുടങ്ങുകയാണ് എന്ന് മനസ്സിലായപ്പോൾ ഭാര്യയെയും ബന്ധുക്കളെയും ഉടനെ പൂവഞ്ചി ഭാഗത്തേക്ക് മാറ്റി. രണ്ടു മിനിറ്റിനകം എല്ലാവരെയും സുരക്ഷിത സ്ഥാനത്ത് എത്തിച്ചു.

തിരിച്ചു വന്നു നോക്കുമ്പോൾ പിതൃസഹോദരിയുടെ മകൻ്റെത് അടക്കം ആറു വീടുകൾ ഒലിച്ചുപോയിരുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തിനാണ് ഞാനും കുടുംബവും രക്ഷപ്പെട്ടത്.” വളരെ നിസ്സഹായതയോടെ അദ്ദേഹം പറഞ്ഞു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *