Breaking News
Home / Latest News / ഒരു പതിനാലുവയസുകാരന് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു അവൻ നിത്യേന കാണുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങൾ

ഒരു പതിനാലുവയസുകാരന് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു അവൻ നിത്യേന കാണുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങൾ

ഒരു പതിനാലുവയസുകാരന് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു അവൻ നിത്യേന കാണുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങൾ. വിശന്നു വലയുന്ന അനുജനും രോഗിയായ അമ്മയ്ക്കും അവനായിരുന്നു ഏക ആശ്രയം.

ലോക്ക്ഡോൺ ആയത്തോടെ ജോലിയുമില്ല. വരുമാനവുമില്ല മോഷണം അല്ലാതെ വേറെ വഴി അവൻ കണ്ടില്ല. ഒടുവിൽ അരിയും സാധനവും മോഷ്ടിക്കാൻ ശ്രമിച്ച് കൈയോടെ പിടിക്കപ്പെട്ടു. പോലീസ് അറസ്റ്റ് ചെയ്ത് ജഡ്ജിക്ക് മുന്നിൽ ഹാജരാക്കിയപ്പോൾ ജഡ്ജി ചെയ്തത്‌ കണ്ട് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.ജഡ്ജിയുടെ വലിയ മനസ്സ് പലർക്കും മാതൃക തന്നെ.

അമ്മയുടെയും അനുജന്റെയും പട്ടിണി അകറ്റാൻ ഭക്ഷ്യ സാധനങ്ങൾ മോഷ്ടിച്ച 14കാരന് ദൈവദൂതനായി ജഡ്ജി. ഭക്ഷ്യ സാധനങ്ങൾ മോഷ്ടിച്ചതിന് കട ഉടമ നൽകിയ പരാതിയിൽ 14 വയസ്സുകാരനെ പോലീസ് ജുവനൈൽ കോടതി ജഡ്ജിക്കു മുന്നിൽ ഹാജരകുകയായിരുന്നു. ബീഹാറിലെ നളന്ദ ജില്ലയിലുള്ള ഇസ്ലാംപൂർ ഗ്രാമനിവാസിയായ ബാലനായിരുന്നു പ്രതി.ജുവൈനൽ ജഡ്ജ് മാനവേന്ദ്ര മിശ്രയുടെ കോടതിയിലായിരുന്നു സംഭവം.

ആ കുട്ടിയുടെ ജീവിത കഥ കേട്ട് ജഡ്ജിയുടെ കണ്ണ് നിറഞ്ഞൊഴുകി. ആ 14 വയസ്സുകാരന്റെ അവസ്ഥ അറിഞ്ഞപ്പോൾ ആകെ പതറി പോയ അദേഹം വീണ്ടും വീണ്ടും അവനോട് കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു.

അച്ഛൻ വർഷങ്ങൾക്കു മുൻപേ മരിച്ചു പോയി. അമ്മ നിത്യരോഗിയാണ്. ഒരു അനുജനും ഉണ്ട്. വീട് എന്ന് പറയാൻ പുല്ലുമേഞ്ഞ കതകും ജനലും ഒന്നുമില്ലാതെ മൺഭിത്തി കൊണ്ട് നിർമിച്ച ഒരു കുടിലാണ് ഉള്ളത്. ഏതു നിമിഷവും അത് നിലം പൊത്തുന്ന അവസ്ഥ. യാതൊരു വരുമാന മാർഗവുമില്ല.

പയ്യൻ കടകളിലും മറ്റും എന്തെങ്കിലുമൊക്കെ ജോലിചെയ്താണ് ആ അമ്മയ്ക്കും അനുജനും ഒരുനേരത്തെ ആഹാരം എത്തിച്ചിരുന്നത്. അമ്മ പൂർണ്ണമായും മകനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ജോലിചെയ്യാൻ ആവതില്ല. ചികിത്സിക്കാൻ പണമില്ല. റേഷൻ കാർഡില്ല.പെൻഷൻ ഇല്ല. ഒരു ആനുകൂല്യവും ഇന്നുവരെ ലഭിച്ചിട്ടില്ല.

ഇതിക്കൊക്കെ വേണ്ട മുട്ടാത്ത വാതിലുകളില്ല. കൊറോണ മൂലം ലോക്ക്ഡോൺ ആയതിനാൽ പയ്യന്റെ പണിയും പോയി. വട് പട്ടിണി ആയി. ആഹാരത്തിനു ഒരു മാർഗവും ഇല്ലാതായപ്പോഴാണ് വിശപ്പടക്കാൻ തൊട്ടടുത്ത കടയിൽ കയറി അരിയും സാധനവും മോഷ്ടിച്ചത്.മോഷണം പരിചയമില്ലാത്തതിനാൽ കൈയോടെ പിടിക്കപ്പെട്ടു.

വീട്ടിലേ അവസ്ഥ കരഞ് പറഞ്ഞിട്ടും ആ കടക്കാരൻ പയ്യനെ പോലീസിൽ ഏൽപ്പിച്ചു. ബാലൻ പറഞ്ഞ കാര്യങ്ങളെല്ലാം അക്ഷരംപ്രതി സത്യമാണെന്നു ബോധ്യപ്പെട്ട ജഡ്‌ജി അവനെ അപ്പോൾ തന്നെ കുറ്റവിമുക്തനാക്കി. ഒപ്പം ബാലനും കുടുംബത്തിനും എല്ലാ സഹായങ്ങളും ഉടനടി എത്തിക്കാൻ അധികാരികൾക്ക് നിർദ്ദേശം നൽകി.

കുടുംബത്തിന് ബിപിൽ റേഷൻകാർഡും എല്ലാവർക്കും ആധാർ കാർഡും അമ്മയ്ക്ക് വിധവ പെൻഷൻ കൂടാതെ വീട് വെയ്ക്കാനുള്ള ധനസഹായമോ വീട് ഉടനടി ലഭ്യമാക്കാനും അക്കാര്യം കോടതിയെ ബോധ്യപ്പെടുത്താനും ജഡ്‌ജി നിർദ്ദേശിച്ചു.

അടുത്ത 4 മാസത്തിനുശേഷം ബാലന്റെയും കുടുംബത്തിന്റെയും ജീവിത നിലവാരവും അവസ്ഥയും സത്യവാങ്മൂലത്തിലൂടെ സമർപ്പിക്കാൻ അധികാരികൾക്ക് അദ്ദേഹം നിർദ്ദേശം നൽകി.ഇത് കൂടാതെ ജഡ്ജി സ്വന്തം ചിലവിൽ കുടുംബത്തിന് ഒരു മാസത്തെ റേഷൻ സാധനങ്ങളും അമ്മയ്‌ക്ക് വസ്ത്രവും നല്കാനുള്ള ഏർപ്പാടും ചെയ്യുകയുണ്ടായി.

കാര്യങ്ങൾ സുതാര്യമായി വേഗത്തിൽ നടപ്പാക്കണമെന്നും അതിനുള്ള അനുവധിക്കും പേപ്പർ വർക്കിനായി അനാവശ്യ സമയം പാഴാക്കരുതെന്നും ജഡ്ജി പ്രത്യേകം ഓർമിപ്പിക്കുകയും ചെയ്‌തു. ജഡ്ജി മാനവേന്ദ്ര മിശ്ര എന്ന ആ വലിയ മനസ്സ്‌ ഒരു ബിഗ് സല്യൂട്ട് നൽകുകയാണ് സോഷ്യൽ മീഡിയ.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *