Breaking News
Home / Latest News / വഴിയോരത്തെ ചെറ്റക്കുടിലിൽ 40 വർഷമായി താമസിക്കുന്ന സുധാ എന്ന അമ്മയുടെ ജീവിതം ആരുടേയും കണ്ണ് നനയിക്കും

വഴിയോരത്തെ ചെറ്റക്കുടിലിൽ 40 വർഷമായി താമസിക്കുന്ന സുധാ എന്ന അമ്മയുടെ ജീവിതം ആരുടേയും കണ്ണ് നനയിക്കും

പുന്ന പടി പാലത്തിനു സമീപം വഴിയോരത്തെ ചെറ്റക്കുടിലിൽ 40 വർഷമായി താമസിക്കുന്ന സുധാ എന്ന അമ്മയുടെ ജീവിതം ആരുടേയും കണ്ണ് നനയിക്കും. മുൻപ് വൈലോപ്പിള്ളി ശ്രീധര മേനോന്റെ സ്ഥലമായിരുന്ന എന്നാൽ ഇന്ന് പുറമ്പോക്ക് ഭൂമിയായ വഴിയോരതാണ് 40 വർഷമായി സുധാമയും ഭർത്താവും ചായക്കട നടത്തി ജീവിക്കുന്നത്.

ഒരു കവിയത്രി കൂടിയാണ് സുധാമ്മ. വളരെ ദയനീയമായ അവസ്ഥയാണ് ഇവരുടേത്. ചെറിയൊരു കുടിലു കെട്ടി അതിനോടൊപ്പം ഒരു ചായക്കടയും കെട്ടി ജോലി ചെയ്താണ് അവർ ജീവിക്കുന്നത്. സുധാമ മോഹൻലാലിനെ കുറിച്ച് എഴുതിയ കവിത ഇങ്ങനെ

“എന്നുണ്ണിക്കുട്ടനെ ഒന്ന് കാണാൻ ഈയമ്മ എത്ര കൊതിപ്പതെന്ന്പൊ ന്നുണ്ണി ഉണ്ടോ അറിഞ്ഞിടുന്നു തെരുവോരത്തുള്ളൊരു പാഴ്കൂടിലിൽ വഴിക്കണ്ണുമായി കണ്മണി കാത്തിരിപ്പൂ കാഞ്ചന സിംഹാസനത്തിലേറി
ഈ വഴി ഒക്കെയും പോയിടുമ്പോൾ പൊൻമുഖം ഒന്നെന്നെ കാട്ടിടേണം തെല്ലും മടിക്കല്ലേ പൊൻ മകനെ”

മോഹൻലാലിനെ കുറിച്ച് മറ്റു ചില കവിതകളും സുധാമ എഴുതിയിട്ടുണ്ട്. ഇതിനോടകം അഞ്ഞൂറിൽപരം കവിതകൾ എഴുതിയിട്ടുണ്ട്. മോഹൻലാലിന്റെ വലിയ ആരാധികയായ സുധ അമ്മയ്ക്ക് അദ്ദേഹത്തെ കാണാൻ അതിയായ ആഗ്രഹമുണ്ട്.

അഞ്ഞൂറിൽപരം കവിതകൾ എഴുതിയിട്ടുള്ള സുധാമ 25 കവിതകളടങ്ങിയ പ്രണാമം എന്ന ഒരു ബുക്ക് പബ്ലിഷ് ചെയ്തിട്ടുണ്ട്. ഒരു തിരക്കഥയും കഥയും ഉൾപ്പെടെ എഴുതി സൂക്ഷിക്കുന്നു. വീടിന്റെ ദയനീയവസ്ഥ കാരണം നിരവധി കവിതകൾ മഴവെള്ളം വീണു നശിച്ചു പോയിട്ടുണ്ട്.

കുടിലിനോട് ചേർന്നുള്ള ഒരു ചെറിയ ചായക്കടയിൽ ജോലി ചെയ്താണ് സുദാമ്മയും ഭർത്താവും ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നത്. കൊറോണ കാലമായതിനാൽ ചായക്കടയിൽ നിന്നുള്ള വരുമാനവും തീരെ കുറഞ്ഞിരിക്കുകയാണ്.

മുൻപ് ചോറും മറ്റും വിതരണം ചെയ്തിരുന്നെങ്കിലും ഇപ്പോൾ ചായ മാത്രം വിട്ടാണ് ഇവർ ജീവിക്കുന്നത്. വളരെ ദയനീയമാണ് കുടിലിന്റെ അവസ്ഥ. അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ല. ബാത്റൂമോ കറണ്ടോ ഒന്നുമില്ലാത്ത ഈ കുടിലിലാണ് സുദാമ്മയും ഭർത്താവും താമസിക്കുന്നത്.

പാമ്പിന്റെ ശല്യം കാരണം വെളുത്തുള്ളി ചതച്ചിട്ടും മണ്ണണ്ണ കുടഞ്ഞുമൊക്കെ ആണ് ഇവർ ഉറങ്ങുന്നത്. ഏത് നിമിഷവും പേടിയോടെ കഴിയേണ്ട അവസ്ഥ. ഈ ദുർഗന്ധത്തിൽ കിടന്നു ഉറങ്ങേണ്ട അവസ്ഥ. വേണ്ടപ്പെട്ട അധികാരികൾ ഇനിയെങ്കിലും കണ്ണ് തുറക്കട്ടെ.

പുറംപോക്ക് ഭൂമിയിൽ ഉള്ള കടം വാങ്ങി വീട് വച്ചാൽ ഇപ്പോൾ വേണമെങ്കിലും പൊളിച്ചു മാറ്റേണ്ടി വരാം എന്നുള്ളതിനാൽ അതിനും സാധിക്കുന്നില്ല. അധികാരികൾ വേണ്ട രീതിയിൽ ഇടപെടാത്തതിനാൽ വീടിനായി നൽകുന്ന അപേക്ഷകളെല്ലാം തള്ളപ്പെടുകയാണ്.

ഈ അമ്മയുടെ മറ്റു വസ്തുക്കൾ ഉണ്ടെന്ന പേരിലാണ് ഒരു വീടെന്ന സ്വപ്നം നടക്കാതെ പോകുന്നത്. ഒരു തുണ്ട് ഭൂമിക്കയാണ് ഇവർ ആഗ്രഹിക്കുന്നത്. ഈ കുടിലിൽ നിന്ന് കൊട്ടാരത്തിലേക്കു എത്തണമെന്നല്ല സുരക്ഷിതമായി കയറിക്കിടക്കാൻ ഒരിടം.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *