Breaking News
Home / Latest News / നിങ്ങൾ നടന്ന് പോകുമ്പോൾ വഴിയരികിൽ നിന്ന് ഒരു ലക്ഷം രൂപയുടെ നോട്ട് കെട്ടുകൾ കിട്ടിയാൽ എന്ത് ചെയും

നിങ്ങൾ നടന്ന് പോകുമ്പോൾ വഴിയരികിൽ നിന്ന് ഒരു ലക്ഷം രൂപയുടെ നോട്ട് കെട്ടുകൾ കിട്ടിയാൽ എന്ത് ചെയും

നിങ്ങൾ നടന്ന് പോകുമ്പോൾ വഴിയരികിൽ നിന്ന് ഒരു ലക്ഷം രൂപയുടെ നോട്ട് കെട്ടുകൾ കിട്ടിയാൽ എന്ത് ചെയും ? മിക്കവരും ആ പണം എടുത്ത് സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ആയിരിക്കും ശ്രമിക്കുന്നത്, എന്നാൽ തൻറെ സത്യസന്ധത കൊണ്ട് ആ പണം അർഹത പെട്ട ആളുടെ കൈയിൽ തിരികെ എത്തിയ സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്,

ആലപ്പുഴ അരൂക്കുറ്റിയിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ പുണ്യ എന്ന മിടുക്കിയുടെ പ്രവൃത്തി ഒരു നാടിന് തന്നെ അഭിമാനമായി മാറിരിക്കുകയാണ്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഈ സംഭവം നടന്നത് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു, ശ്രീകണ്ഠേശ്വരം സ്കൂളിൽ അഡ്മിഷന് പോയിട്ട് വരുമ്പോൾ ആണ് ഈ സംഭവം നടക്കുന്നത്,

സ്കൂളിന്ന് തിരികെ വരുമ്പോൾ പുണ്യ ഒറ്റയ്ക്കായിരുന്നു, ആ സമയത്താണ് പുണ്യയുടെ മുമ്പിൽ കൂടി ഒരു ബൈക്ക് കടന്ന് പോയത്, പെട്ടന്ന് ആ ബൈക്കിൽ നിന്ന് ഒരു പൊതികെട്ട് റോഡിൽ വീഴുകയായിരുന്നു, പുണ്യ അടുത്ത് എത്തിയപ്പോഴാണ് അത് പൈസയാണെന്ന് മനസിലാകുന്നത്

അത് കണ്ടപ്പോൾ പുണ്യ ആദ്യം പേടിച്ച് പോയി ആ നോട്ട് കെട്ടുകൾ എടുക്കാതെ വേഗം അതിന് അടുത്തുള്ള വീട്ടിൽ ചെല്ലുകയും അവിടെയുള്ള ആളോട് ഈ കാര്യങ്ങൾ ധരിപ്പിക്കുകയും ആയിരുന്നു, ഇതെല്ലം കേട്ടശേഷം അദ്ദേഹവും പുണ്യയുടെ കൂടെ നോട്ട് കെട്ടുകൾ വീണ സ്ഥലത്ത് ചെല്ലുകയും ശേഷം ആ പൈസ അദ്ദേഹത്തിന്റെ കൈയിൽ ഏൽപിക്കുകയായിരുന്നു,

ശേഷം പുണ്യ അവിടെ കുറച്ച് നേരം ആരങ്കിലും തിരക്കി വരുന്നുണ്ടോ എന്നറിയാൻ അവിടെ തന്നെ നിന്നു, ആരും നഷ്ടപെട്ട പണം തേടി തിരക്കി വരാത്തതിനെ തുടർന്ന് സമീപത്തുള്ള ഒരു യുവതിയോടും കാര്യങ്ങൾ ധരിപ്പിക്കുകയായിരുന്നു

പണം നഷ്ടപെട്ട ആൾ പിന്നിട് അന്വേഷിച്ച് വന്നപ്പോൾ ചോതിച്ചത് ആ യുവതിയോടായിരുന്നു, ശേഷം തനിക്ക് നഷ്ടമായി എന്ന് കരുതിയ പണം തിരികെ ലഭിക്കുകയായിരുന്നു, അബ്ദുൾ കലാം എന്ന അധ്യാപകന്റേതായിരുന്നു ആ ഒരു ലക്ഷം രൂപയുടെ നോട്ട് കെട്ടുകൾ പുണ്യയുടെ സമയോചിതമായ ഇടപെടലിലൂടെ അദ്ദേഹത്തിന് തിരികെ ലഭിച്ചത്,

സംഭവം അറിഞ്ഞു പഞ്ചായത്ത് പ്രതിനിധികൾ വന്ന് അഭിനന്ദിക്കുകയായിരുന്നു, കൂടാതെ തൻറെ നഷ്ടപെട്ട പൈസ തിരികെ ലഭിച്ച സന്തോഷത്തിൽ നിരവധി സമ്മാനങ്ങളും പുണ്യക്ക് നൽകി, നിരവധി പേരാണ് ഇപ്പോൾ ഈ മിടുക്കിയെ പ്രശംസ കൊണ്ട് മൂടുന്നത്

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *