Breaking News
Home / Latest News / കാളിദാസ് കരയുമ്പോള്‍ അവനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കണം എന്ന് തോന്നി

കാളിദാസ് കരയുമ്പോള്‍ അവനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കണം എന്ന് തോന്നി

ബോളിവുഡില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് വിദ്യാബാലന്‍. നിരവധി ചിത്രങ്ങളിലൂടെ നടി പ്രേക്ഷക മനസ് കീഴടക്കി. ഇപ്പോള്‍ സായി പല്ലവിയെ കുറിച്ചും കാളിദദാസിനെ കുറിച്ചും വിദ്യാ ബാലന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

സായ് പല്ലവിയുടെ അഭിനയം കണ്ട് ശരിക്കും ഞെട്ടി എന്നും കാളിദാസിന്റെ അഭിനയം കണ്ട് കെട്ടിപ്പിടിക്കാന്‍ തോന്നിയെന്നും വിദ്യ ബാലന്‍ പറയുന്നു. സായ് പല്ലവി ശരിക്കും ഗര്‍ഭിണിയാണോ എന്ന് പോലും തനിക്ക് തോന്നിപ്പോയി. നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ചിത്രം പാവ കഥൈകലിലാണ് സായ് ഗര്‍ഭിണിയുടെ വേഷത്തില്‍ എത്തിയത്. ചിത്രത്തിലെ സായ്‌യുടെ പ്രകടനത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

പാവ കഥൈകളിലെ അഭിനയം കണ്ട് റൗഡി ബേബി എന്ന പാട്ടിന് ഡാന്‍സ് ചെയ്ത സായ് പല്ലവി തന്നെയാണ് ഇതെന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു തനിക്ക്. ചിത്രത്തില്‍ കാളിദാസിന്റെ അഭിനയവും തന്നെ അമ്പരപ്പിച്ചു എന്ന് വിദ്യ പറയുന്നു. കാളിദാസ് കരയുമ്പോള്‍ അവനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കണം എന്ന് തോന്നിപ്പോയി.

തന്റെ അഭിനന്ദനം കാളിദാസിനെ ഫോണില്‍ വിളിച്ച് നേരിട്ട് അറിയിച്ചിട്ടുണ്ട് എന്നും താരം പറഞ്ഞു. താന്‍ ഏറ്റവും ഒടുവില്‍ കണ്ട സിനിമ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ആണെന്നും നിമിഷ സജയന്റെത് ഗംഭീര പ്രകടനം ആയിരുന്നുവെന്നും വിദ്യ ബാലന്‍ പറഞ്ഞു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *