Breaking News
Home / Latest News / അമ്മയാകുക എന്നത് ആരുടെയും നിർബന്ധത്തിനു വഴങ്ങിയുള്ള തീരുമാനം ആകരുത്

അമ്മയാകുക എന്നത് ആരുടെയും നിർബന്ധത്തിനു വഴങ്ങിയുള്ള തീരുമാനം ആകരുത്

അന്ന ബെൻ– സണ്ണി വെയ്ൻ കേന്ദ്രകഥാപാത്രങ്ങളാകുന്ന സാറാസ് പ്രേക്ഷക പ്രീതി പിടിച്ചുപറ്റി മുന്നേറുമ്പോൾ ശ്രദ്ധേയമായ പ്രതികരണം പങ്കുവയ്ക്കുകയാണ് ഡോ. സൗമ്യ സരിൻ. പലരേയും മാറിചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് സൗമ്യ പറയുന്നു.

അച്ഛനും അമ്മയും ആകുക എന്നത് ആരുടേയും നിർബന്ധത്തിനോ സമ്മർദത്തിനോ വഴങ്ങി എടുക്കുന്ന തീരുമാനം ആകരുത്. അത് നിങ്ങൾ മനസുകൊണ്ട് എടുക്കുന്ന തീരുമാനം ആകണമെന്ന് ചിത്രത്തിന്റെ പ്രമേയം മുൻനിർത്തി ഡോ. സൗമ്യ അഭിപ്രായപ്പെടുന്നു. നമുക്ക് നല്ല രക്ഷിതാക്കൾ ആകാം, അതിന് സാധിക്കില്ലെങ്കിൽ ആകാതിരിക്കാമെന്നും ഡോ. സൗമ്യ കൂട്ടിച്ചേർക്കുന്നു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *