Breaking News
Home / Latest News / ഇത്രേയൊക്കെ സഹിച്ചിട്ടും നമ്മൾ അവരെ വിഷമിപ്പികരല്ലേ ഉള്ളു കുറിപ്പ്

ഇത്രേയൊക്കെ സഹിച്ചിട്ടും നമ്മൾ അവരെ വിഷമിപ്പികരല്ലേ ഉള്ളു കുറിപ്പ്

അമ്മ…….

സമയം രാവിലെ 5.45… എന്തോ കാലിൽ കൂടെ ഒഴുകി പോകുന്നു എന്ന ഓർമയിൽ ആണ് ഞാൻ ഞെട്ടി എണീറ്റത് കണ്ണു തുറന്നു ബോധം തിരിച്ചു കിട്ടി അതേ ഞാൻ ഇപ്പോൾ ആശുപത്രിയിൽ ആണ്. എന്റെ കുഞ്ഞിനു വേണ്ടി ഉള്ള കാത്തിരിപ്പിന് വിരാമം .. അകത്തുള്ള അഥിതി സ്വിമ്മിങ് പൂള് പൊട്ടിച്ചു കളഞ്ഞു… .. തൊട്ടു അടുത്ത ഒഴിഞ്ഞ bedil അമ്മ കിടക്കുന്നുണ്ട്.. ഞാൻ വിളിച്ചു… അമ്മ എനിക് water leak ആയി… അമ്മ ചാടി എണീറ്റു .. പരിസരം നോക്കാതെ ആയോ എന്ന് വിളിച്ചു…

തൊട്ടു അടിത്തു കിടന്ന ആന്റി ആഹ് വിളിയുടെ ആഹാദത്തിൽ എണീറ്റു എന്തു മോളെ എന്നു കാര്യം തിരക്കി.. ഉടനെ തന്നെ നഴ്സിങ് റൂമിൽ പോയി പറയാൻ പറഞ്ഞു… ‘അമ്മ പോയി.. ഞാൻ പെട്ടന്നു എന്റെ മുടി വാരി കെട്ടി… അമ്മ അപ്പോളേക്കും വന്നു … ഡ്രസ് മാറി വരാൻ പറഞ്ഞെന്നു പറഞ്ഞു.. അമ്മയുടെ മുഖത്തു ഒരു സങ്കടം സന്തോഷം എന്തെന് അറിയാതെ ഒരു feeling .. എനിക് ഒരു കൗതുകം … കഴിഞ്ഞ ദിവസം ആണ് ഞാൻ ഇവിടെ എത്തിയത്…

ചെറിയ ഒരു വയറു വേദന ഗ്യാസ് ആയിരുന്നു.. admit ആക്കി പക്ഷെ… 4 ദിവസം കഴിഞ്ഞു ഡോക്ടർ admit ആക്കാൻ last പോയപ്പോൾ പറഞ്ഞതാണ് പക്ഷെ അതിന്റെ ഇടയിൽ എങ്ങനെ ആയി… അങ്ങനെ കുറെ ദിവസം ഇവിടെ കിടകണമാലോ എന്ന് കരുത്തിയപ്പോൾ അകത്തുള്ള അതിഥിക് സ്ഥലം ഇഷ്ടം ആയില്ല.. അങ്ങു പുറത്തു വന്നേക്കാം എന്ന് കരുതി…

dress മാറി വന്നു… phone എടുത്തു എന്റെ കെട്ടിയൊന് കാര്യം message ഇട്ടു… ഞാൻ admit അന്നെന്നു അറിഞ്ഞതും പുള്ളിടെ പകുതി ഫ്യൂസ് പോയ പോലെ ആയിരുന്നു… ആള് എന്റെ അടുത്തില്ല.. പക്ഷെ വേറെ ഒരു പ്രവാസിയുടെ ഭാര്യക്കും കിട്ടാത്ത അനുഗ്രഹം ലോക്ക് ഡൗണ് എനിക് തന്നു… എന്റെ വയറ്റിൽ ഉള്ള അതിഥിക് 5 മാസം ആകുന്ന വരെ എന്റെ കൂടെ ഉണ്ടാരുന്നു..

അതിന്റെ ഒരു അനുഗ്രഹം തട്ടി തെറിപ്പിച്ചു കുഞ്ഞിന് 6 മാസം ആയൂട്ടും ആൾക് കാണാൻ പറ്റിയില്ല എന്നതാണ്…
ആയോ come to the point അങ്ങനെ ഞാൻ labour റൂമിലേക്ക് .ഇപ്പോൾ സമയം 6.20.. . എനിക് ഭയങ്കരമായ കൗതുകം… ഈ വേദന എങ്ങനെ ആകും .. ഞാൻ കരയുമോ… എന്നൊക്കെ അമ്മയുടെ മുഖത്തു tension … ഞാൻ അമ്മയോട് ഇപ്പോൾ വരാം എന്നും ചളു അടിച്ചു ലേബർ റൂമിന്റെ അകത്തേക്കു വലത്‌ കാൽ വച്ചു കേറി…

കുറെ നിറവയർ ഞാൻ കണ്ടു.. കരയുണ്ട് അവർ. എന്നെ ഒരു ഡോക്ടർ വന്നു നോക്കി… pain വരുന്നോ എന്ന് നോക്കിട്ടു ഇല്ലേൽ injection ഡ്രിപ് ഒക്കെ തരാം എന്ന് പറഞ്ഞു… അങ്ങനെ ആഹ് കിടപ്പു 9 ആയിട്ടും എനിക് മാറ്റം എല്ലാനു കണ്ട doctor injection എടുത്തു…അങ്ങനെ എനിക് ഉള്ളതു തുടങ്ങി… ആഹാ… എന്താ സുഖം… എനിക് അറിയുന്ന ദൈവങ്ങളെ മനസിൽ പ്രാർത്ഥിച്ചു കിടന്നു..

ഉള്ളിൽ കരയുണ്ട്.. പുറത്തു കാണിച്ചില്ല… cool ആയിട്ടു കിടന്നു.. ഇടക്ക് ഡോക്ടർ വന്നു എന്തകയോ ചെയുന്നു പോകുന്നു…എനിക് അതും ഒരു കൗതുകം… അങ്ങനെ അവിടെ ഒരു എമർജൻസി call… ഒരു ബംഗാളി സ്ത്രീ വാർഡിൽ പ്രസവിച്ചു… ങേ… എത്രക് എളുപ്പം ആണോ…. ഒരു 15 മിനിറ്റ് കഴിഞ്ഞപ്പോൾ അവളേം കൊണ്ടു വന്നു അവിടെ… ഹോ guts തന്നെ… ഉള്ളിൽ പറഞ്ഞു കൊണ്ട് വീണ്ടും കിടന്നു… സമയം പോകുന്നു… എന്താ ഒന്നും നടക്കാതെ ഞാൻ തന്നെ ആലോചിച്ചു…

5 വരെ നോക്കിട്ടു രക്ഷ ഇല്ലേൽ സിസേറിയൻ എന്ന് ഡോക്ടർ വിധി എഴുതി… ഓരോ 10 minitues എൽ വന്നു അവർ എന്റെ കൊച്ചിന്റെ movements നോക്കി…satisfied ആണ്… വേദന കൂടുന്നു.. കണ്ണു ഇറുക്കി അടച്ചു.. തുറന്നു ഒക്കെ കിടന്നു.. അവിടെ മൊത്തം ഒരു നിലവിളി.. എനിക് എന്തോ നാണം തോന്നുന്നു…. അത്രക്ക് വിളിക്കാൻ ഒന്നുമില്ല… ഏതൊക്കെ അറിഞ്ഞിട്ടല്ലേ ഇറങ്ങി തിരിച്ചത്.. ഞാൻ സ്വയം പറഞ്ഞു കിടന്നു… വേദന കൂടുന്നു. കുറയുന്നു..

ശർധികാൻ വരുന്നു.. വെള്ളം കുടിക്കാൻ തോന്നുന്നു… ഹോ… അങ്ങനെ എന്നോട് ഇറങ്ങി പുറത്തു പോയി ലേബർ room 1st എൽ കിടക്കാൻ പറഞ്ഞു… ഇറങ്ങി വെളിയിൽ വന്നു…അമ്മയെ നോക്കി..കാണാൻ ഇല്ല.. കിളവി എന്നെ ഒറ്റക്കു ആക്കിട്ടു പോയി .. അവിടെ bystanders നും നിൽകമായിരുന്നു… ഞാൻ അവിടെ ഒരു ബെഡിൽ പോയി ഇരുന്നു…

സഹിക്കാൻ പറ്റുന്നില്ല..വേദന… നോക്കിയപ്പോൾ അമ്മ ഓടി കിതച്ചു വരുന്നു.. കൈയിൽ എനിക് കുടിക്കാൻ പൊടിയാരി കഞ്ഞി…ഡോക്ടർ പറഞ്ഞു എന്നു എനിക് വാങ്ങി കൊടുക്കാൻ… പക്ഷെ കുടിക്കാൻ വയ്യ… നല്ല വേദന … അമ്മയുടെ കയ്യും കെട്ടിപിടിച്ചു ബെഡിൽ കിടന്നു കരഞ്ഞു… അമ്മ അമ്മ എന്നു വിളിച്ചു കരഞ്ഞു… നോക്കുമ്പോൾ അമ്മയും കരയുന്നു എനിക് തടവി തരുന്നു…

കഞ്ഞി തരുന്നു….ഒന്നും പറ്റുന്നില്ല… ഏട്ടനെ കാണണം എന്ന് മനസ്സിൽ വിചാരിച്ചതും കാൾ വന്നു… സംസാരിക്കാൻ വയ്യ എനിക് എന്നാലും ഞാൻ ഒക്കെ അന്നെന്നു പറഞ്ഞു വരുത്തി call cut ആക്കി… അപ്പോൾ ഒരു nurse വന്നു എന്നെ കൂട്ടിക്കൊണ്ടു പോയി.. തിരിഞ്ഞു നോക്കിയപ്പോൾ ‘അമ്മ കരയുക ആണ്…എന്നെ നേരെ കൊണ്ടു കിടത്തി. സമയം 3 . 25 … Injection എടുത്തു…

ഇതു എനിക് നല്ല കൊണ്ട്.. വേദന കൊണ്ട് ഞാനും വിളിക്കാൻ തുടങ്ങി.. എത്ര ശ്രെമിച്ചാലും വിളിച്ചു പോകും എന്ന് മനസ്സിലായി…. ഞാൻ അറിയുന്ന എല്ലാ ദൈവത്തിനേം വിളിച്ചു… കരഞ്ഞു. . ഡോക്ടർ വന്നു നോക്കിട്ടു ഒന്നും ആകുന്നില്ലലോ എന്നു പറഞ്ഞു പോയി….. വിട്ടു വിട്ടുള്ള വേദന എന്നെ കൊല്ലാതെ കൊന്നു…. അങ്ങനെ 4.05… എന്റെ കുഞ്ഞിമണി എത്തി…

ഞാനും എന്റെ ഏട്ടനും ആഗ്രഹിച്ചു കൊതിച്ച പോലെ ഒരു സുന്ദരി പെണ്ണ്… എത്രേം പെട്ടന്നു ഏട്ടനെ അറിയിക്കണം എന്നുള്ള കാര്യം ആയി പിന്നെ…. പെണ്ണിനെ കണ്ടതും ബാക്കി ഉള്ള വേദന ഒക്കെ പമ്പ കടന്നു… മനസിൽ കണ്ടു വച്ച ഒരേയൊരു പേര് നൈഹ എന്ന് അതും ആലോചിച്ചു പെണ്ണിനേം നോക്കി അവിടെ കിടന്നു… 7.00 മണി ആയപ്പോൾ എന്നെ പുറത്തു ഇറക്കി അമ്മ നിറഞ്ഞ ചിരിയോടെ എനിക് വേണ്ടി waiting…

ഇതൊക്കെ നിസാരം എന്ന സിനിമ ഡയലോഗിന് ഒരു കുറവും ഞാൻ അവിടെ വരുത്തിയില്ല… അമ്മയെ ആദ്യം കണ്ടപ്പോൾ കെട്ടിപിടിച്ചു ഉമ്മ കൊടുക്കാൻ ആണ് തോന്നിയത്.. ഇത്രേയൊക്കെ സഹിച്ചിട്ടും നമ്മൾ അവരെ വിഷമിപ്പികരല്ലേ ഉള്ളു… അമ്മ എന്ന സത്യം ഓരോ പെണ്ണും തിരിച്ചു അറിയുന്നത് അവളിൽ ഒരു അമ്മ ജനിക്കുമ്പോൾ ആണ്…

ശുഭം….

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *