മലയാളസിനിമയിലെ താര കുടുംബം എന്നു പറയാവുന്ന ഒന്നാണ് മല്ലിക സുകുമാരന്റേത്. അമ്മയും മക്കളും മരുമകളുമെല്ലാം മലയാളസിനിമയിലെ തിരക്കേറിയ താരങ്ങളാണ്. അച്ഛൻ സുകുമാരന്റെ വഴിയെ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിലേക്ക് ഇടം പിടിക്കുകയായിരുന്നു.
ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണിമയും മലയാളികൾക്ക് പ്രിയങ്കരിയായ നായികയാണ്. ആഷിഖ് അബു ചിത്രമായ വൈറ്‌സിലൂടെ വീണ്ടും മലയാള സിനിമിയിലേക്ക് മടങ്ങിയെത്തിയിരുന്നു. സിനിമയിൽ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ച് ഇന്ദ്രജിത്ത് മുന്നേറുമ്പോൾ സംവിധായകന്റെയും നിർമ്മാതാവിന്റെയും കുപ്പായത്തിലും എത്തിയിരിക്കയാണ് പൃഥ്വിരാജ്.
ഇപ്പോഴിതാ മരുമക്കളെക്കുറിച്ച് വാചാലയാവുകയാണ് താരം. വാക്കുകൾ, മരുമക്കൾ രണ്ടുപേരും മിടുക്കികൾ ആണ്, കുടുംബ കാര്യങ്ങൾ നോക്കാൻ രണ്ടുപേരും മിടുമിടുക്കികളാണ്, പിന്നെ ഇപ്പോൾ മക്കളെക്കാളും മരുമക്കളെക്കാളും എനിക്ക് പ്രിയം എന്റെ കൊച്ച് മക്കളാണ്, അവരുടെ കൂടെ സമയം ചിലവിടാനാണ് ഞാൻ ഇപ്പോൾ കൂടുതലും ആഗ്രഹിക്കുന്നത്.
രാജുവും അവരുടെ അച്ഛനും ആ ഊ, ഇങ്ങനെയുള്ള ഒന്ന് രണ്ട് വാക്കുകൾ കൊണ്ട് അവസാനിപ്പിക്കുമ്പോൾ താനും ഇന്ദ്രനും ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിലാണ്. തനിക്കൊരു മ്യൂസിക് ക്ലബ് ഉണ്ട്. അവരുടെ പരിപാടി ഒരു ദിവസം കൊച്ചിയിൽ നടന്നപ്പോൾ ഞാൻ അവരെ ഇന്ദ്രന്റെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു,
അവളുടെ സംസാരം കേട്ട് അവരെല്ലാം എന്നോട് പറഞ്ഞു, അയ്യോ ഇത് ചേച്ചിയെ പോലെ തന്നെയാണല്ലോ മൂത്ത മരുമകൾ, ഞങ്ങളോടൊക്കെ നേരത്തെ പരിചയമുള്ളപോലെ ആണല്ലോ സംസാരം.
സുപ്രിയ ഒറ്റക്ക് ഡൽഹിയിലൊക്കെ ജീവിച്ച് വളർന്നതല്ലേ, അവൾ ഒരു ദിവസം ആളെ കണ്ടു പരിചയപെട്ടു, തൊട്ടടുത്ത ദിവസം മാത്രമേ സംസാരം തുടങ്ങുകയുള്ളു, അതുവരെ അവൾക്കൊരു സ്റ്റാർട്ടിങ് ട്രബിൾ ഉണ്ട്, സുപ്രിയയും രാജൂവിനെ പോലെത്തന്നെയാണ് രണ്ടാമത്തെ ദിവസം വീണ്ടും കാണുമ്പോൾ പതുക്കെ സംസാരിച്ച് തുടങ്ങും,
പതിയെ മൂന്നാല് ദിവസസമാകും സംസാരം ഒന്ന് ശരിയായി വരാൻ, ഇതാണ് വരുടെ സ്വഭാവം. എന്നാൽ പൂർണിമയും ഇന്ദ്രനും ഞാനും നല്ലപോലെ സംസാരിക്കും, രാജുവിനെ കോമ്പൻസേറ്റ് ചെയ്യാൻ സുപ്രിയയെ കുറച്ചു കൂടി സ്ക്രൂ ചെയ്യണം