Breaking News
Home / Latest News / കൊല്ലം സ്വദേശിയുടെ ജയില്‍ ജീവിതം കോപ്പിയടിച്ചു കൈതി രണ്ടാം ഭാഗം തടഞ്ഞ് കോടതി

കൊല്ലം സ്വദേശിയുടെ ജയില്‍ ജീവിതം കോപ്പിയടിച്ചു കൈതി രണ്ടാം ഭാഗം തടഞ്ഞ് കോടതി

തമിഴ് സിനിമയ്ക്ക് മാത്രമല്ല, ഇന്ത്യന്‍ സിനിമയില്‍ തന്നെ മികച്ചൊരു ചിത്രമായിരുന്നു കാര്‍ത്തി നായകനായ കൈതി. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനാണ് പ്രേക്ഷകരിപ്പോള്‍ കാത്തിരിക്കുന്നത്‌. എന്നാല്‍ കൈദിയുടെ രണ്ടാം ഭാഗം നിര്‍മ്മിക്കുന്നതും

മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റുന്നതും തടഞ്ഞ് കൊല്ലം ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജ് കെ.വി. ജയകുമാര്‍ ഉത്തരവിട്ടു. കൊല്ലം മുഖത്തല രജനി ഭവനില്‍ രാജീവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

2004 കാലയളവില്‍ രാജീവ് ഒരു കേസില്‍പ്പെട്ട് തമിഴ്നാട്ടിലെ പുഴല്‍ ജയിലില്‍ കഴിഞ്ഞിരുന്നു. ആ സമയത്തുണ്ടായ തന്റെ അനുഭവങ്ങള്‍ ജീവഗന്ധി എന്ന പേരില്‍ കഥയാക്കിയിരുന്നു. ഹോട്ടല്‍ മാനേജ്‌മെന്റ് പാസായ രാജീവ് പിന്നീട് സിനിമാ താരങ്ങള്‍ സ്ഥിരമായി താമസിക്കുന്ന എറണാകുളത്തെ ഭാരത് ഹോട്ടലില്‍ മാനേജരായി ജോലി നോക്കി.

അപ്പോള്‍ സിനിമാനിര്‍മ്മാതാവായിരുന്ന എ.ആര്‍. രാജനെ പരിചയപ്പെട്ടു. അദ്ദേഹം വഴി കൈദി സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ എസ്.ആര്‍. പ്രഭുവിനെ 2007ല്‍ നേരില്‍ കണ്ട് തന്റെ പക്കലുണ്ടായിരുന്ന കഥ കൈമാറി. അതിന്റെ ഒരു ഭാഗം ഉപയോഗിച്ചാണ്

കൈദിയുടെ ആദ്യഭാഗം ചിത്രീകരിച്ചതെന്നാണ് രാജീവ് പറയുന്നത്. രണ്ടാം ഭാഗം ഉടനെ പുറത്തിറക്കുമെന്ന് സിനിമയുട അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. രണ്ടാംഭാഗം രാജീവിന്റെ കഥാഭാഗം ഉപയോഗിച്ച്‌ നിര്‍മ്മിക്കാന്‍ പാടില്ലെന്നും ആദ്യഭാഗം

മറ്റ് ഭാഷകളിലേക്ക് ഇനി ഒരു ഉത്തരവുണ്ടാകുംവരെ പുനര്‍നിര്‍മ്മിക്കാന്‍ പാടില്ലെന്നുമാണ് കോടതി ഉത്തരവ്. അഭിഭാഷകരായ പി.എ. പ്രിജി, എസ്. സുനിമോള്‍, വി.എല്‍. ബോബിന്‍ എന്നിവര്‍ രാജീവിന് വേണ്ടി കോടതിയില്‍ ഹാജരായി.

About Intensive Promo

Leave a Reply

Your email address will not be published.