Breaking News
Home / Latest News / അവളെന്റെ കൂട്ടുകാരി. ഞങ്ങൾ പരസ്പരം പഠിക്കുകയാണ് കഴിഞ്ഞ പത്തു പതിനഞ്ചു വർഷങ്ങളായി

അവളെന്റെ കൂട്ടുകാരി. ഞങ്ങൾ പരസ്പരം പഠിക്കുകയാണ് കഴിഞ്ഞ പത്തു പതിനഞ്ചു വർഷങ്ങളായി

ഗായിക സിത്താര കൃഷ്ണകുമാറിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഭർത്താവ് ഡോക്ടർ സജീഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്..

തന്റെ അച്ഛൻ കഴിഞ്ഞാൽ പിന്നെ തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച ആൾ സിതാര ആണെന്നും, കഴിഞ്ഞ പതിനഞ്ചു വർഷത്തോളമായി തങ്ങൾ പരസ്പരം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും, സജീഷ് പറയുന്നു..

മാത്രമല്ല, സിതാര തനിക്ക് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി ആണെന്നും, അദ്ദേഹം പങ്കുവച്ച കുറിപ്പിലൂടെ പറയുന്നു.. ഏറെ ഹൃത്യമായ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ആയിരുന്നു സജീഷ് കുറിപ്പ് ഷെയർ ചെയ്തത്.. സജീഷ് പങ്കുവച്ച കുറിപ്പ് വായിക്കാം..

തികച്ചും വ്യക്തിപരമായ ഒരു വിശേഷം എങ്ങനെയാണ് സാമൂഹികപരം കൂടിയാവുന്നത് എന്ന് ചിന്തിച്ചു പോകുന്നു..! കെട്ടകാലമാണ്, നാളെയെചൊല്ലി സന്തോഷിപ്പിക്കാൻ ഏറെയൊന്നുമില്ല താനും. എന്നിട്ടും നമ്മൾ പ്രതീക്ഷ കൈവെടിയുന്നില്ല. പോരാട്ടം തന്നെ പോരാട്ടം.

എങ്കിലും എത്രയെത്ര വാർത്തകളാണ്, ഓരോ കുടുംബത്തിൽ നിന്നും…!!! പരസ്പരം കെട്ടിപ്പിടിച്ചുകഴിയേണ്ടവർക്കെങ്ങനെയാണ് തമ്മിൽ തള്ളാനും തല്ലാനും, കൊല്ലാനും കഴിയുന്നത്? അത്രമാത്രം..

അനിശ്ചിതത്വത്തിലാണ് സാഹചര്യം, അതു തന്നെയാവണം അസ്വസ്ഥമായ മനുഷ്യമനസ്സുകൾക്കും കാരണം. ബുദ്ധിയും ബോധവും അനുഭവങ്ങളിൽ നിന്നുൾക്കൊള്ളുന്ന അറിവും കൊണ്ട് പ്രശ്നങ്ങളോട് പോരാടിയേ പറ്റൂ…
എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ള വ്യക്തി എന്റെ അച്ഛനാണ് Muralidharan K അതുകഴിഞ്ഞാൽ അവളും.. Sithara Krishnakumar ഞങ്ങൾ പരസ്പരം പഠിക്കുകയാണ് കഴിഞ്ഞ പത്തു പതിനഞ്ചു വർഷങ്ങളായി!

സഹാനുഭൂതി, ദയ, കരുണ എന്നൊക്കെ നമ്മൾ എപ്പോഴും പറയുമ്പോഴും അബോധപൂർവ്വം എങ്ങനെയാണ് ഒരാൾ സഹജീവികളോട് സഹവർത്തിക്കേണ്ടതെന്നും, പരസ്പരമുള്ള ബഹുമാനം, സ്വാതന്ത്ര്യം എന്നിവ സത്യസന്ധമായി എങ്ങനെ നൽകാമെന്നും, ദിശബോധമുള്ള കഠിനാധ്വാനത്തിലൂടെ എങ്ങനെ വിജയിക്കാമെന്നുമെല്ലാമുള്ള പാഠങ്ങൾ… ആ അർത്ഥത്തിൽ ഗുരുവും എല്ലാ അർത്ഥത്തിലും കൂട്ടുകാരിയുമായവളേ…

ഈ പിറന്നാളിലും, വരും നാളുകളിലും ആശംസകൾ. എത്തേണ്ടിടത്തെത്തുവാനെത്രയുണ്ടെത്രയുണ്ടെന്നറിയാത്തൊരീ യാത്രയിൽ. ഇനി നമ്മിലൊരാളിന്റെ നിദ്രയ്ക്ക് മറ്റെയാൾ കണ്ണിമപൂട്ടാതെ കാവൽ നിന്നീടണം… സിതാരകൃഷ്ണകുമാർ..

About Intensive Promo

Leave a Reply

Your email address will not be published.