മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാർ. സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി അദ്ദേഹം മാറി. കൃഷ്ണകുമാറിന്റെ കുടുംബവും മലയാളികൾക്ക് സുപരിചിതരാണ്.
ഭാര്യ സിന്ധുവും നാല് പെൺമക്കളും യൂട്യൂബ് വീഡിയോകളിലും മറ്റുമായി തിളങ്ങി നിൽക്കുകയാണ്. മൂത്ത മകൾ അഹാന അച്ഛന്റെ പാത പിന്തുടർന്ന് അഭിനയ രംഗത്ത് എത്തി. താരം നായികയായി തളങ്ങി നിൽക്കുകയാണ്.
കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വീഡിയോകളും വൈറലാണ്.
നിരവധി ഫോളോവേഴ്‌സ് ആണ് ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെയായി ദിയയ്ക്കും ഉള്ളത്. ഓസി എന്നാണ് ദിയയെ വിളിക്കുന്നത്. ഇടയ്ക്ക് ബോയ് ഫ്രണ്ട് ആയ വൈഷ്ണവും ഒത്തുള്ള വീഡിയോകൾ താരം സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കാറുണ്ട്. വൺ എന്ന സിനിമയിലൂടെ അടുത്തിടെ അരങ്ങേറ്റം നടത്തിയിരുന്നു.
ഇപ്പോളിതാ തനിക്കെതിരെ മോശം പരാമർശം നടത്തിയാൾക്ക് നൽകിയ മറുപടിയാണ് വൈറലാവുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ തന്റെ മാലിദ്വീപ് യാത്രയിൽ നിന്നുമുള്ള ചിത്രങ്ങൾ ദിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. വെറുതെയല്ല പീഡനം കൂടുന്നത് എന്നായിരുന്നു ദിയയുടെ ചിത്രത്തിന് ലഭിച്ച കമന്റ്. എന്നാൽ കമന്റിട്ടയാൾക്ക് ദിയ കൃത്യമായി തന്നെ മറുപടിയും നൽകി.
കമന്റിന്റെ സ്‌ക്രീൻഷോട്ട് പങ്കുവച്ചു കൊണ്ട് തന്റെ സ്റ്റോറിയിലൂടെയായിരുന്നു ദിയയുടെ മറുപടി. ഇത്തരം നിലവാരം കുറഞ്ഞ ആളുകൾ ഈ ഭൂമുഖത്തു നിന്നും ഇല്ലാതാകണം എന്നായിരുന്നു ദിയ പറഞ്ഞത്. ഇവളുടെ മാതാപിതാക്കൾ ആരാണെന്ന് തനിക്കറിയില്ലെന്നും എന്നാൽ അവർ ഇവളെ പഠിപ്പിക്കുകയോ വിദ്യാഭ്യാസം നൽകുകയോ ചെയ്യണമായിരുന്നു.
അറപ്പുളവാക്കുന്ന പെരുമാറ്റം എന്നും ദിയ തന്റെ സ്റ്റോറിയിൽ കുറിക്കുന്നുണ്ട്. പിന്നാലെ ദിയയെ അഭിനന്ദിച്ച് ധാരാളം പേരെത്തി. തനിക്ക് ലഭിച്ചൊരു പ്രതികരണവും ദിയ പങ്കുവച്ചിട്ടുണ്ട്. നമുക്ക് ഇഷ്ടമുള്ളത് ധരിക്കാനുള്ള അവകാശമുണ്ട്. കുട്ടികളെ വരെ പീഡിപ്പിക്കുന്നത് വസ്ത്രം നോക്കിയിട്ട് ആണോ? വസ്ത്രം അല്ല പ്രശ്‌നം. ഇതുപോലെയുള്ള സ്വഭാവം ആണ് മാറേണ്ടത്.