Breaking News
Home / Latest News / നാല് മക്കളെയും ഉപക്ഷേച്ച് ഭർത്താവ് പോയി മക്കളെ ചേർത്തുപിടിച്ച് ജീവിക്കാൻ കഷ്ടപ്പെടുകയാണ് ഈ അമ്മ

നാല് മക്കളെയും ഉപക്ഷേച്ച് ഭർത്താവ് പോയി മക്കളെ ചേർത്തുപിടിച്ച് ജീവിക്കാൻ കഷ്ടപ്പെടുകയാണ് ഈ അമ്മ

ഭർത്താവ് മക്കളെ ഉപേക്ഷിച്ചു പോയി. ഇപ്പോഴും ആ നാലു മക്കളെ വളർത്താൻ കഷ്ടപ്പെടുന്ന ഒരു അമ്മയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കണ്ണ് നടക്കുന്നത്. കൂടെ നിന്ന് കൈപിടിച്ച് കരുത്തുപകരാൻ ആളുണ്ടെങ്കിൽ പോലും ഇടറി പോകുന്ന കാലഘട്ടമാണിത്.

അതെ അവസരത്തിലാണ് ആരോരുമില്ലാതെ എന്നാലും മക്കളുമായി തെരുവോരത്ത് ഒരു അമ്മ കഷ്ടപ്പെടുന്നത്.
മാധ്യമ പ്രവർത്തകനായ ഐപ്പ് വെള്ളിക്കാടനാണ് ഈ 33 കാരിയുടെ ജീവിതം സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചത് . അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം ഇങ്ങനെ വായിക്കാം:

കുഞ്ഞുന്നാളിൽ തുടങ്ങിയ കഷ്ടപ്പാടുകളുടെ കണ്ണ് നനയിക്കുന്ന കഥകളുണ്ടെങ്കിലും ചിരിക്കാനാണ് നാല് മക്കളുടെ പൊന്നമ്മയായ സെലിനിഷ്ടം. ഭർത്താവ് മക്കൾക്ക് ചിലവിന് പോലും നൽകാതെ അകന്ന് പോയപ്പോൾ കരഞ്ഞ് ജീവിതത്തിന് തൂക്കുകയറിടാതെ, ഈ 33 കാരി തൻറെ മക്കളെ മുറുകെ പിടിച്ചു. അവരുടെ കണ്ണുകൾ നനയാതിരിക്കാൻ അവൾ സന്തോഷത്തിന്റെ ചിരി പകർന്നു.അവളുടെ പേരാണ് സെലിൻ.

നാല് വർഷം മുമ്പാണ് ഭർത്താവ് സെലിനെയും മക്കളെയും ഉപേക്ഷിച്ച് പുറപ്പെട്ട് പോയത്. 12 വയസ്സുകാരൻ ടോമിനെയും,ഒമ്പത് പിന്നിട്ട ലിജോയെയും ഏഴ് വയസ്സുള്ള ഇരട്ട പെമ്പിള്ളാരായ ടിന്റുവിനെയും ലിന്റുവിനെയും പഠിപ്പിക്കാൻ പോറ്റാൻ അവളേറെ കഷ്ടപ്പെട്ടു. ഒടുവിൽ താൻ പഠിച്ച് വളർന്ന ഭറണങ്ങാനത്തെ വട്ടോളിക്കടവിൽ സെലിൻ മീൻ വിൽപ്പനക്കാരിയായി.

അമ്മക്ക് സദാസമയവും കൂട്ടായി മൂത്തമക്കൾ കൂട്ടിനുണ്ട്.ഇരട്ടകളായ മക്കളെ അമ്മയുടെ പക്കലാക്കിയാണ് സെലിനും ആണ്മക്കളും മീൻ വിൽക്കാനിറങ്ങുന്നത്. പത്താം ക്ലാസിൽ പരീക്ഷ പോലും എഴുതാനാകാതെ നിന്ന് പോയതാണ് ഇവളുടെ പഠന ജീവിതം,പക്ഷേ മക്കളെ പഠിപ്പിച്ച് വലിയ നിലയിലെത്തിക്കണമെന്ന് തന്നെയാണ് സെലിന്റെ അഭിലാഷം.

പെണ്ണായതുകൊണ്ട് ചില ദുരനുഭവങ്ങളും സെലിൻ നേരിട്ടിട്ടുണ്ട്,പക്ഷേ അതെല്ലാം ചിരിച്ച മുഖത്തോടെ ഈ മുപ്പത്തിമൂന്നുകാരി നേരിട്ടു.
സുരക്ഷിതമായി കഴിയാൻ പണിത് തുടങ്ങിയ വീടൊന്ന് അടച്ചുറപ്പിക്കണമെന്നാണ് സെലിന്റെ ഇപ്പോഴത്തെ ആഗ്രഹം.വീട്ടിലേയ്ക്ക് പോകാനുള്ള വഴിയും ശരിയാക്കണം.അതിന് വേണ്ടി ആത്മാഭിമാനമുള്ള എന്ത് ജോലിയും ചെയ്യാൻ ഒരുക്കമാണെന്നും സെലിൻ പറയുന്നു.

ജീവിതത്തെ ചിരിച്ച് നേരിടുന്ന അമ്മക്ക് അല്പാശ്വാസമായി രണ്ടാമത്തവൻ ലിജോ പാലും തൈരും അച്ചാറുകളും വിൽക്കുന്നുണ്ട്. എങ്ങനെയും ജീവിക്കാമെന്നല്ല,ഇങ്ങനെയും ജീവിക്കാമെന്ന് ചിരിതൂകി നമ്മളോട് പറയുകയാണ് പാലാ ഭരണങ്ങാനം കാരക്കാട്ട് വീട്ടിലെ സെലിൻ.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *