Breaking News
Home / Latest News / നാടന്‍ ലുക്കില്‍ സാരിയിൽ തിളങ്ങി അഭിരാമി സുരേഷ് ചിത്രങ്ങള്‍ കാണാം

നാടന്‍ ലുക്കില്‍ സാരിയിൽ തിളങ്ങി അഭിരാമി സുരേഷ് ചിത്രങ്ങള്‍ കാണാം

സ്ഥിരമായി അടിപൊളി വേഷവും പാട്ടുമായാണ് പ്രേക്ഷകർ ഈ താര സഹോദരിമാരെ കണ്ടിട്ടുള്ളത്. അമൃത സുരേഷും അഭിരാമി സുരേഷും. എന്നാൽ എപ്പോഴും അങ്ങനെ മോഡേൺ വസ്ത്രം മാത്രം ധരിച്ചാൽ എങ്ങനെയാ? ഒരു ചേഞ്ച് വേണ്ടേ? സിമ്പിൾ ആയി സാരിയുടുത്ത് എങ്ങനെ ഫാഷനബിൾ ആവാം എന്ന് കാട്ടിത്തരുവാണ് അഭിരാമി.

തുണി ഇൻ ഹൗസ് ഒരുക്കിയിരിക്കുന്ന സാരിയിലുള്ള അഭിരാമിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് പേപ്പർ ഓൺ സിനോ ഫോട്ടോഗ്രാഫിക്ക് വേണ്ടി അരുൺ മാനുവലും ബെൻ ജോസഫുമാണ്. ഗായിക അമൃത സുരേഷിനെ പോലെ തന്നെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് അനിയത്തി അഭിരാമി സുരേഷ്.

മോഡലിംഗിലും പാട്ടിലും അഭിനയത്തിലും തന്റെ കഴിവ് താരം തെളിയിച്ചിട്ടുണ്ട്. ബിഗ് ബോസ് സീസൺ രണ്ടിൽ മത്സരാർത്ഥിയായും താരം എത്തിയിരുന്നു. സോഷ്യൽ മീഡിയയിലും സജീവമാണ് താരം.ചേച്ചി അമൃതയുമായി ചേർന്ന് ആരംഭിച്ച മ്യൂസിക് ബാൻഡ് ‘അമൃതം ഗമയ’ വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ അനേകം വേദികളിൽ പരിപാടികൾ അവതരിപ്പിച്ച് ഇതിനകം ജനപ്രീതി നേടിയിട്ടുണ്ട്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *