Breaking News
Home / Latest News / കയ്യിലുണ്ടായിരുന്ന ഭക്ഷണവും നൽകിയ വൈറല്‍ സൈനികന്‍ ദാ ഇവിടെയുണ്ട്

കയ്യിലുണ്ടായിരുന്ന ഭക്ഷണവും നൽകിയ വൈറല്‍ സൈനികന്‍ ദാ ഇവിടെയുണ്ട്

സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന വിഡിയോകളിൽ ചിലത് വൈറലാകാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം വൈറലായ ഒന്നായിരുന്നു വ്‌ളോഗർക്ക് അരികിലേക്ക് ചിരിയോടെ ഓടിയെത്തിയ സൈനികന്റെ വിഡിയോ. കശ്മീരിലെ മഞ്ഞുമലകള്‍ക്കിടയിലൂടെ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്ന വ്‌ളോഗറുടെ അരികിലെത്തിയ സൈനികൻ വല്ലതും കഴിച്ചാരുന്നോ എന്ന് സ്‌നേഹത്തോടെ ചോദിക്കുകയും കൈയിലുണ്ടായിരുന്ന റൊട്ടി നല്‍കുകയും ചെയ്തു.

സൈനികനിലെ നന്മയെ പ്രശംസിച്ചുകൊണ്ട് നിരവധിപേരാണ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്. മലയാളിയായ വിപിന്‍ ചിത്രനാണ് വൈറൽ വിഡിയോയിലെ നായകനായ സൈനികൻ. കായംകുളം സ്വദേശിയാണ് ഇദ്ദേഹം. കുറേ നാളുകള്‍ക്ക് മുന്‍പ് നടന്ന സംഭവമാണെങ്കിലും ഇപ്പോഴാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായത്.

ജമ്മു കശ്മീരിലെ ബിനിഹാള്‍ എന്ന പ്രദേശത്തുവച്ചായിരുന്നു വ്‌ളോഗറെ വിപിൻ കണ്ടുമുട്ടിയത്. ഒറ്റപ്പെട്ട പ്രദേശമായ ബിനിഹാളിൽ അപ്രതീക്ഷിതമായി ഒരു മലയാളിയെ കണ്ടപ്പോൾ സന്തോഷം തോന്നിയെന്ന് വിപിൻ പറയുന്നു. വാഹനത്തിന്റെ നമ്പര്‍ ‘കെ എല്‍ 01’ കണ്ടതോടെ അവിടെ നിൽക്ക് എന്നു പറയുകയായിരുന്നു. അരികിലേക്ക് ഓടിയെത്തി വിശേഷങ്ങള്‍ തിരക്കി. പിന്നെ കൈയിലുണ്ടായിരുന്ന ഭക്ഷണവും നല്‍കുകയായിരുന്നു. വിഡിയോ കാണാം..

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *