Breaking News
Home / Latest News / സ്ഥിരമായി മോശം കമന്റ് റിച്ചുവിനെ തുറന്നുകാട്ടി സുബി സുരേഷ്

സ്ഥിരമായി മോശം കമന്റ് റിച്ചുവിനെ തുറന്നുകാട്ടി സുബി സുരേഷ്

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അവതാരകയും നടിയുമായ സുബി സുരേഷ്. ദൃശ്യമാധ്യമങ്ങളിലും മറ്റ് സ്റ്റേജ് ഷോകളിലും പുരുഷ ഹാസ്യ താരങ്ങളെ തോല്‍പ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ഹാസ്യതാരമാണ് സുബി. എപ്പോഴും കോമഡി മാത്രം പറയുന്ന സുബി കോമഡി സ്‌കിറ്റുകളില്‍ സ്ത്രീകള്‍ അധികമില്ലാത്ത കാലത്താണ് ആ രംഗത്ത് എത്തുന്നത്.

നിരവധി കലാകാരന്മാരെ സമ്മാനിച്ച കൊച്ചിന്‍ കലാഭവനിലൂടെയാണ് സുബിയും എത്തിയത്. 38 വയസ്സായിട്ടും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഏഷ്യനെറ്റില് സംപ്രേക്ഷണം ചെയ്തിരുന്ന സിനിമാല എന്ന കോമഡി ഷോയിലൂടെയാണ് സുബി ക്യാമറയ്ക്ക് മുന്നിലെത്തിയ സുബി കുട്ടിപ്പട്ടാളം എന്ന കുട്ടികളുടെ പരിപാടിയ്ക്ക് അവതാരകയായി എത്തി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു.

നിരവധി സിനിമകളിലും വേഷമിട്ടു. സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് സുബി. പുതിയ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് സുബി സോഷ്യല്‍ മീഡിയകളില്‍ എത്താറുമുണ്ട്. ഇപ്പോള്‍ തന്റെ പോസ്റ്റുകള്‍ക്ക് കീഴെ സ്ഥിരമായി മോശം കമന്റ് ചെയ്യുന്ന റിച്ചു എന്നയാളെ മറ്റുള്ളവര്‍ക്ക് മുന്നില്‍ തുറന്ന് കാട്ടിയിരിക്കുകയാണ് സുബി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ റിച്ചു എന്നയാള്‍ നമ്മുടെ പോസ്റ്റുകള്‍ക്കു താഴെ ‘മൈര്’ എന്ന് കമന്റിടുന്നു.

ചോദ്യം ചെയ്യുമ്പോള്‍ അത് edit ചെയ്ത് ‘മൈക്ക്’ എന്നാക്കുന്നു. കൂടാതെ 9995106510 ഈ നമ്പരില്‍ വാട്‌സാപ്പിലേക്ക് എന്നെ ക്ഷണിക്കുന്നുമുണ്ട്. ഈ റിച്ചു മോന്റെ അസുഖം എന്താണെന്ന് മനസ്സിലാകുന്നില്ല. ഈ അസുഖവിവരം അദ്ദേഹത്തിന്റെ വീട്ടുകാരെ അറിയിക്കേണ്ടത് നമ്മുടെ കടമയാണ്.- മോശം കമന്റ് ചെയ്യുന്നയാളുടെ പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം സുബി ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം ഇതിന് ഒരാള്‍ അത് നന്നായി .ഇങ്ങനെ പോസ്റ്റിയാല്‍ Fb ആങ്ങളമാര്‍ ഉടനെ ചോദ്യം ചെയ്യുമല്ലേ .ബ്ലോക്ക് ചെയ്താല്‍ തീരുന്ന പ്രശ്‌നം അല്ലേയുള്ളു .കോപ്പ് .കൊറോണ സമയത്തു ആളുകള്‍ നെട്ടോട്ടം ഓടുമ്പോഴാണ് കോണകം പാറിയ കഥ എന്നായിരുന്നു പ്രതികരിച്ചത്. ഇതിന് സുബി തക്ക മറുപടിയും നല്‍കി. ചേട്ടന്റെ വീട്ടില്‍ ഇരിക്കുന്നവരെ തെറി പറഞ്ഞാല്‍ സാധാരണ ചേട്ടന്‍ കൊണകം പാറിക്കാറാണോ പതിവ്, അല്ല നട്ടെല്ലുള്ളവര്‍ പ്രതികരിക്കും. അത് കൊണ്ട് പറഞ്ഞതാ ചേട്ടാ.- എന്നായിരുന്നു സുബിയുടെ മറുപടി.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *