Breaking News
Home / Latest News / ചങ്കിൽ നന്മയുടെ ഫയർ നിറച്ചവൻ യാത്രയാകുന്നു സല്യൂട്ട് നൽകി നാട്

ചങ്കിൽ നന്മയുടെ ഫയർ നിറച്ചവൻ യാത്രയാകുന്നു സല്യൂട്ട് നൽകി നാട്

ഒരു നന്മയെ കൂടി ദൈവം തിരികെ വിളിച്ചിരിക്കുന്നു. പ്രളയകാലത്തുൾപ്പെടെ കനിവിന്റെയും കരുണയുടേയും കരംനീട്ടി ഓടിയെത്തിയ ഫയർമാൻ വി.വിനീതാണ് (മണിക്കുട്ടൻ –33) വിധിയുടെ വിളികേട്ട് മടങ്ങിയത്. സോഷ്യൽ ലോകം നെഞ്ചിലേറ്റിയ നന്മക്കഥയിലെ നായകന്റെ വിയോഗം അതിവേഗമാണ് വേദനയായി പടർന്നു കയറിയത്.

ഇന്നലെ രാവിലെ 6. 45 ന് ദേശീയപാതയിൽ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനു സമീപം നടന്ന അപകടമാണ് വിനീതിന്റെ ജീവനെടുത്തത്. റിട്ട. സിഐഎസ്എഫ് ഉദ്യോഗസ്ഥൻ ഇ. വിദ്യാധരന്റെയും റിട്ട. അധ്യാപിക കെ.ഓമനയുടെയും മകനാണ്. ഭാര്യ അശ്വതി. മകൾ വേദശ്രീ. 2018 ലെ പ്രളയത്തിൽ നിർണായക രക്ഷാപ്രവർത്തനം നടത്തിയ തിരുവല്ല അഗ്നിരക്ഷാ നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ഡ്രൈവറാണ് ഈ മൈനാഗപ്പള്ളി സ്വദേശി.

6 വർഷമായി തിരുവല്ലയിലെ അഗ്നി രക്ഷാസേനയുടെ നെടുംതൂണായിരുന്നു വിനീത്. 2018 ഓഗസ്റ്റ് 18ന് മഹാപ്രളയ നാളുകളിൽ പമ്പയാറിനും അമ്പലപ്പുഴ-തിരുവല്ല റോഡിനും മധ്യേ വെള്ളം കയറിയ വീടുകളിൽ നിന്ന് വിനീത് രക്ഷപ്പെടുത്തിയവരിൽ 3 മാസമായ കുഞ്ഞുമുണ്ടായിരുന്നു. സാങ്കേതികത വിജ്ഞാനം ആവശ്യമുള്ള രക്ഷാപ്രവർത്തനത്തിൽ വിദഗ്ധനായിരുന്നു ഐടിഐ പ​ഠനം കഴിഞ്ഞ വിനീത്.

സ്വന്തം ബൈക്കിലും സേനയുടെ വാഹനത്തിലും സ്വന്തമായി വാങ്ങിയ കുറെ ഉപകരണങ്ങൾ എപ്പോഴും കരുതുമായിരുന്നു. 2017 മാർച്ച് 11ന് പുതശ്ശേരിയിൽ കെട്ടിടം ഇടിഞ്ഞുവീണ് തൊഴിലാളി അകപ്പെട്ട അപകടത്തിൽ നിർണായക രക്ഷാപ്രവർത്തനം നടത്തി. കോവിഡ് കാലത്ത് ജീവൻ രക്ഷാ മരുന്നുകൾ എത്തിക്കുന്നതിലും സജീവമായിരുന്നു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *