Breaking News
Home / Latest News / അവള്‍ സ്വയം തോല്‍വി സമ്മതിക്കാത്ത കാലത്തോളം ഞങ്ങള്‍ അവള്‍ക്കൊപ്പം ഉണ്ടാകും

അവള്‍ സ്വയം തോല്‍വി സമ്മതിക്കാത്ത കാലത്തോളം ഞങ്ങള്‍ അവള്‍ക്കൊപ്പം ഉണ്ടാകും

ബിഗ്‌ബോസ് സീസണ്‍ മൂന്നിന്റെ വിജയിയെ കണ്ടെത്താന്‍ ഇനി ഏതാനും ആഴ്ചകള്‍ മാത്രമേ ബാക്കി ഉള്ളു. അതുകൊണ്ട് തന്നെ ഓരോ മത്സരാര്‍ത്ഥികളും വീട്ടില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. ബിഗ്‌ബോസ് സീസണ്‍ മൂന്നിന്റെ പത്താം ആഴ്ചയില്‍ എത്തി നില്‍ക്കുകയാണിപ്പോള്‍.

ഇത്തവണ നാട്ടൂക്കൂട്ടമെന്ന വീക്കിലി ടാസ്‌ക്കാണ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയത്. കോലത്ത് നാടും കലിങ്ക് നാട് എന്ന് രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് മത്സരിക്കേണ്ടത്. ഓരോ ഗ്രൂപുകളിലേയും ഒരു വ്യക്തിയെ ബിഗ്‌ബോസ് പറഞ്ഞ നിയമാവലി അനുസരിച്ച് വിളംബരം ചെയ്തതിന് ശേഷം ചോദ്യം ചെയ്യുക എന്നതാണ് ടാസ്‌ക്ക്.

കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ മികച്ച മത്സരാര്‍ത്ഥിയായ ഡിംപല്‍ ഭാലിനെയാണ് കലിങ്ക നാട്ടിലെ ആളുകള്‍ ചോദ്യം ചെയ്യാനായി വിൡച്ചത്. കാപട്യം നിറഞ്ഞ വ്യക്തി എന്ന് അഭിസംബോധന ചെയ്ത് കൊണ്ടാണ് ഡിംപലിനെ എതിര്‍ ടീം വിളിച്ചത്. ഡിംപല്‍ ബിഗ്‌ബോസ് വീട്ടില്‍ വന്നത് മുതല്‍ പ്രേക്ഷകരുടെ സിംപതി പിടിച്ച് പറ്റാന്‍ നില്‍ക്കുകയാണെന്നും കള്ളിയാണെന്നും പറഞ്ഞ് റംസാനും കിടിലം ഫിറോസും മുറവിളി കൂട്ടുന്നതാണ് പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിച്ചത്.

ബിഗ്‌ബോസ് വീട്ടിലെ ഓരോ സംഭവങ്ങളും സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാകാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം ഡിംപലിന് നേരെ വന്ന ആക്രമണങ്ങളും സമൂഹമാധ്യമങ്ങലില്‍ വന്‍ ചര്‍ച്ചയായതിന് പിന്നാലെ ഡിംപലിനെ പിന്തുണച്ച് ആയിരക്കണക്കിന് ആരാധകരാണ് രംഗത്തെത്തിയത്.

സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ കുറിപ്പ് വൈറല്‍. ഫാന്‍ ഗ്രൂപ്പിലാണ് ഡിംപലിന് പിന്തുണ നല്‍കി ആരാധകര്‍ എത്തുന്നത്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം-സിംപതി സിംപതി സിംപതി……ഈ ടാസ്‌ക്കില്‍ എനിക്ക് വയ്യേ എനിക്ക് പങ്കെടുക്കാന്‍ പറ്റില്ലേ ഞാന്‍ രോഗിയാണേ എന്ന് പറഞ്ഞത് ഡിംപല്‍ ആണോ….കിടിലം ഫിറോസും കൂട്ടരുമല്ലേ രോഗം എന്ന വിഷയം കൊണ്ട് വന്നത്..

അതിനുള്ള മറുപടി അല്ലെ ഡിംപല്‍ പറഞ്ഞത്.. പതിനെട്ട കൊല്ലം മുന്നേ അവള്‍ക്ക് ക്യാന്‍സര്‍ വന്നത് ഭാവിയില്‍ ഡിംപല്‍ ബിഗ് ബോസ്സില്‍ പോകും എന്നോര്‍ത്തിട്ടാണോ.രണ്ട് പെണ്‍കുട്ടികളുടെ അച്ഛന്‍ ആണെന്നും സ്ത്രീ സമത്വം എന്നും പറഞ്ഞ് പ്രഭാഷണം നടത്തുന്ന ഫിറോസ് വാദിച്ചു ജയിക്കാന്‍ ഒരു പെണ്‍കുട്ടിയുടെ അസുഖത്തെ ആയുധമാക്കിയത് എന്ത് അടിസ്ഥാനത്തിലാണ്. ആ ചോദ്യം ചോദിക്കുമ്പോള്‍ ഉത്തരം പറയുക എന്നത് ഡിംപലിന്റെ കടമയാണ്..

അതെങ്ങനെ സിംപതിയാവും. ഇന്നുവരെ എനിക്ക് വയ്യെന്ന് പറഞ്ഞ് ഒരിടത്തും ഡിംപല്‍ മാറി നിന്നിട്ടില്ല..പിന്നെ ഫാന്‍സിന് അവളോട് സിംപതി ആണ് അതാണ് വോട്ട് കൊടുക്കുന്നത് എന്ന് പറയുന്നവരോട് ഒന്നേ പറയാനുള്ളൂ. ഡിംപലിനോട് സിംപതി തോന്നാല്‍ അസുഖമാണെന്ന് പറഞ്ഞ് ഒരു മൂലയില്‍ ഒതുങ്ങി കൂടിയ പെണ്ണല്ല അവള്‍…’

നട്ടെല്ല് തകര്‍ന്നിട്ടും ചിറക് വിടര്‍ത്തി പറന്നവളാണ്..ജീവിതം തീര്‍ന്നു എന്ന് കരുതി ഒതുങ്ങി പോയവരോട് മുന്നോട്ട് വന്ന് ജീവിതത്തോട് മത്സരിക്കൂ എന്ന് പറയുന്നവളാണ്’അവളോട് ഞങ്ങള്‍ക്കെന്തിന് സിംപതി തോന്നണം അതേ ഞാന്‍ ഡിംപല്‍ ഫാന്‍ ആണ് തുടക്കം മുതല്‍ ഇതുവരെ ഞാനവള്‍ക്ക് വോട്ട് കൊടുത്തത് സിംപതിക്ക് വേണ്ടിയല്ല..

അവളുടെ പോരാട്ട വീര്യത്തിനും മത്സരിച്ചു ജയിക്കണമെന്ന വാശിക്കും കാലിടറി വീഴുമ്പോഴും ഞാന്‍ പിന്നോട്ട് പോകാന്‍ തയ്യാറല്ല എന്ന് പറയുന്ന അവളിലെ ശക്തയായ മത്സരാര്‍ത്ഥിക്കുമാണ്! അവള്‍ സ്വയം തോല്‍വി സമ്മതിക്കാത്ത കാലത്തോളം ഞങ്ങളൊരുകൂട്ടം ആളുകള്‍ അവളോടൊപ്പമുണ്ടാവും. അതിനി എത്ര സിംപതി കഥയെന്ന് മറ്റുള്ളവര്‍ മുറവിളി കൂട്ടിയാലും ശരി.. a proud dimpal fan നീ തകര്‍ക്ക് പെണ്ണേ??ഞങ്ങളുണ്ട് കൂടെ എന്നാണ് ആരാധകന്‍ കുറിച്ചത്. ഈ കുറിപ്പിന് സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *