Breaking News
Home / Latest News / ശാലീന സുന്ദരിയായി അനുശ്രീ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും ചിത്രങ്ങള്‍ കാണാം

ശാലീന സുന്ദരിയായി അനുശ്രീ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും ചിത്രങ്ങള്‍ കാണാം

ഡയമണ്ട് നെക്ലസ് എന്ന സിനിമയിൽ കൂടി മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ താരമാണ് അനുശ്രീ. ആദ്യ ചിത്രം തന്നെ ഫഹദ് ഫാസിലിനോട് ഒപ്പം ചെയ്യാൻ താരത്തിന് കഴിഞ്ഞു. പിന്നീട് ചെയ്ത സിനിമകൾ എല്ലാം തന്നെ വൻ ഹിറ്റായി മാറി കൊണ്ടിരിക്കുകയാണ്,

നല്ല വേഷങ്ങൾ കൊണ്ട് മലയാളികളുടെ ഹൃദയത്തിലേക്ക് വളരെ പെട്ടെന്ന് തന്നെ എത്തിച്ചേരാൻ അനുശ്രീക്ക് കഴിഞ്ഞു. എന്നാൽ ഇതിഹാസ എന്ന ചിത്രത്തിൽ മോഡേൺ വേഷത്തിൽ എത്തിയതോടെ നാടൻ പെൺകുട്ടി എന്ന താരത്തിന്റെ ഇമേജ് മാറിയിരുന്നു. എങ്കിൽ പോലും താരത്തെ സാരിയിൽ കാണാൻ ആയിരുന്നു മലയാളികൾ ആഗ്രഹിച്ചത്. ലോക്ക്ഡൌൺ കാലത്ത് താരം നടത്തിയ ഫോട്ടോഷൂട്ടുകൾ എല്ലാം തന്നെ വളരെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ അനുശ്രീ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നാടൻ വേഷത്തിൽ ഉള്ള ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. കേരളപെണ്ണ് ആകാൻ എപ്പോഴും ഇഷ്ടം എന്ന തലകെട്ടോടു കൂടിയാണ് അനുശ്രീ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സെറ്റ് സാരിയും മുല്ലപ്പൂവും ജിമിക്കി കമ്മലും എല്ലാം തന്നെ അനുശ്രീയെ കൂടുതൽ സുന്ദരിയാക്കിയിരിക്കുകയാണ്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *