Breaking News
Home / Latest News / തന്റെ ജീവിതം തകർത്തത് ആദിത്യനാണെന്നാണ് അമ്പിളിയുടെ മുൻ ഭർത്താവ് ലോവലിന്റെ വാക്കുകളാണ്

തന്റെ ജീവിതം തകർത്തത് ആദിത്യനാണെന്നാണ് അമ്പിളിയുടെ മുൻ ഭർത്താവ് ലോവലിന്റെ വാക്കുകളാണ്

ആദിത്യൻ ജയനും നടി അമ്പിളി ദേവിയും വേർപിരിയലിന്റെ വക്കിലെത്തിയിരിക്കുകയാണ്. പരസ്പരം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഇരുവരും രംഗത്ത് എത്തിയിരുന്നു. സീത എന്ന പരമ്പരയിൽ ഭാര്യ ഭർത്താക്കന്മാർ ആയി അഭിനയിച്ച് വരവെയായിരുന്നു ഇരുവരും വിവാഹിതർ ആകുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു അത്. സന്തുഷ്ടമായ കുടുംബജീവിതം നയിച്ചിരുന്ന ഇരുവരും സ്വരചേർച്ചയിലല്ലെന്ന് അറിയാനിടയായത് അമ്പിളി ദേവി ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവെച്ചപ്പോഴാണ്.

കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങൾ ആദ്യം തുറന്ന് പറഞ്ഞ് രംഗത്തെത്തിയത് അമ്പിളി ദേവി ആയിരുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ആയിരുന്നു ആദിത്യൻ ജയനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയത്. ഇതിന് പിന്നാലെ ആദിത്യനും രംഗത്തെത്തിയിരുന്നു.

അമ്പിളിയുടെ മുൻ ഭർത്താവ് ലോവലിന്റെ വാക്കുകളാണ് വൈറലാകുന്നത്. തന്റെ ജീവിതം തകർത്തത് ആദിത്യനാണെന്നാണ് ക്യാമറ മാൻ കൂടിയായ ലോവൽ അന്ന് ആരോപിച്ചത്. വാക്കുകൾ ഇങ്ങനെ, അമ്പിളിയെ ലൊക്കേഷനിൽ കണ്ടിഷ്ടപ്പെട്ട് വീട്ടുകാരോടാലോചിച്ച് കല്യാണം നടത്തുകയായിരുന്നു .

ചെറിയ സൗന്ദര്യ പിണക്കനകളല്ലാതെ ഞങ്ങൾക്കിടയിൽ വലിയ വഴക്കുകളൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ തനിക്ക് പരസ്ത്രീ ബന്ധമുണ്ടെന്ന് പലരും അമ്പിളിയെ വിളിച്ചു പറഞ്ഞിരുന്നു. തങ്ങളുടെ ബന്ധം തകർക്കാൻ വേണ്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു അത് . എന്റെ കുടുംബ ജീവിതം തകർക്കാൻ ഏറ്റവും കൂടുതൽ കളിച്ചത് ആദിത്യൻ തന്നെയാണ്.

അയാൾക്ക് അമ്പിളിയെ പണ്ടേ ഇഷ്ട്ടമായിരുന്നു. കല്യാണം കഴിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു., അത് തുറന്നു പറഞ്ഞിട്ടുമുണ്ട്, അയാളുടെ ആഗ്രഹം സാധിക്കുന്നതിനു വേണ്ടി എനിക്കെതിരെ അപവാദ പ്രചാരണം നടത്തി. അതിൽ അയാൾ വിജയിച്ചു, ജീവിതം നഷ്ടപ്പെട്ടത് എനിക്കും.

എന്റെ കുഞ്ഞിനെ കൈയിലെടുത്താണ് ആദിത്യൻ അമ്പിളി ദേവിയുമായി ബന്ധം സ്ഥാപിക്കുന്നത്. എന്നെപ്പറ്റി പരമാവധി ഇല്ലാത്ത കഥകൾ പറഞ്ഞു. അമ്പിളിയുടെ മനസ്സ് മുഴുവൻ വിഷം നിറച്ചു ., ഒരു സീരിയലിൽ ഭാര്യയും ഭർത്താവുമായി അഭിനയം കൂടി തുടങ്ങിയായതോടെ എല്ലാം പൂർണ്ണം. സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചിട്ടാണ് അയാൾ എന്റെ കുഞ്ഞിനെ ലാളിക്കാനായി ഇറങ്ങിത്തിരിച്ചത്. അപ്പോൾ ഊഹിക്കാമല്ലോ ഉദ്ദേശം എന്താണെന്ന്

വിവാഹ മോചനം അമ്പിളി ആവശ്യപ്പെട്ടപ്പോൾ മോന്റെയും അമ്പിളിയുടെയും ഭാവിയാണ് ഓർത്തത്. എന്നെക്കാളും നല്ലൊരാളുടെ കൂടെ അവൾ സുഖമായി ജീവിക്കട്ടെ എന്നാണ് കരുതിയത്. പക്ഷെ ആദിത്യനൊപ്പമാകുമെന്ന് കരുതിയില്ല. വിവാഹത്തിന് രണ്ടു ദിവസം മുൻപ് അറിഞ്ഞപ്പോൾ ഞാൻ അമ്പിളിയുടെ അച്ഛനെ വിളിച്ചു. ആരുടെ കൂടെ ജീവിക്കണം എന്നത് അമ്പിളിയുടെ സ്വാതന്ത്യമാണ്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *