Breaking News
Home / Latest News / അവളെങ്ങനെ പറഞ്ഞാൽ അങ്ങനെ ചെയ്യാതിരിക്കാൻ ഉള്ള ഉത്തരവാദിത്തം നമുക്കുണ്ട്

അവളെങ്ങനെ പറഞ്ഞാൽ അങ്ങനെ ചെയ്യാതിരിക്കാൻ ഉള്ള ഉത്തരവാദിത്തം നമുക്കുണ്ട്

ടീച്ചർ തുറിച്ചു നോക്കിയത് കൊണ്ട് തുണ്ട് വെക്കാൻ പറ്റാതെ വൈറൽ ആയ പെൺകുഞ്ഞിന്റെ വോയിസ്‌ വന്നിട്ടുണ്ട്..
ദയവ് ചെയ്തു ഇനി ഷെയർ ആക്കല്ലേ എന്നും പറഞ്ഞോണ്ട്.. അവളെങ്ങനെ പറഞ്ഞാൽ അങ്ങനെ ചെയ്യാതിരിക്കാൻ ഉള്ള ഉത്തരവാദിത്തം നമുക്കുണ്ട്…

പക്ഷേ… ആ മോളെ അറിയാവുന്നവർ ആരേലും ഉണ്ടേൽ അവളോട് ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ ഒന്ന് പറയണം…
മോളെ പോലെ രണ്ട് പെണ്മക്കൾ ഉള്ള അമ്മ എന്ന നിലക്ക്,, എനിക്ക് പറയാനുള്ളത്..
ഞങ്ങൾ അതിൽ കണ്ടു ആസ്വദിച്ചത് നിന്റർ കുറുമ്പ് മാത്രമാണ്…
“”Boy ആരുന്നേൽ കൊഴപ്പില്ലാരുന്നു.. ഇതിപ്പോ എന്റെ ഭാവി പോയി””

എന്നാണ് വോയ്‌സിൽ കേട്ടത്.. അവിടെ നിനക്ക് ഇത്തിരി തെറ്റി…
ബോയ് ചെയ്താൽ ഈ സമൂഹത്തിൽ തെറ്റാല്ലാത്ത കാര്യങ്ങൾ ഒക്കെ girl നും ചെയ്യാം..
ചെയ്തൂട എന്ന് നമ്മളെ വിശ്വസിപ്പിച് ചുമ്മാ വെച്ചേക്കുന്നതാണ്..
നിനക്ക് ഇച്ചിരി regret തോന്നണം എന്നുണ്ടെങ്കിൽ പരീക്ഷക്ക് കട്ടടിക്കുന്നതിലാണ് . 🤭🤭
അതിപ്പോ ബോയ് ചെയ്താലും ഗേൾ ചെയ്താലും അങ്ങനാണ്..

അവനവനു ദോഷം ഉള്ള കാര്യങ്ങൾ ബോയ് ആണേലും ഗേൾ ആണേലും ചെയ്യാതെ ഇരിക്കുക
അല്ലാതെ ഗേൾ നു മാത്രം ആയി സ്പെഷ്യൽ തെറ്റ് പട്ടിക ഒന്നുമില്ല..
എന്ന് വെച്ചു ലേശം ഉടായിപ്പ് കാണിക്കാത്ത പുണ്യാളമാരൊന്നും മ്മടെ ഇടയിൽ ഇല്ല കുഞ്ഞേ.. 😁
അല്ലെങ്കിലും ഈ a+b കൊണ്ടൊന്നും മ്മക്ക് യാതൊരു ഉപകാരവും ഇല്ല… 🤭🤭

ഞാൻ അടക്കമുള്ള പെണ്ണുങ്ങൾ നിന്റെ കുറുമ്പ് ആസ്വദിച്ചത് ഒരു പാട് സന്തോഷവും ലേശം അസൂയയോടും കൂടിയാണ്
യൂണിഫോം ഇടുന്ന പ്രായത്തിൽ തലമുടിക്ക് എവിടെ വകച്ചിൽ ഇടണം എന്ന് പോലും കുടുംബക്കാരാണ് തീരുമാനിച്ചിരുന്നത്… 🥴🥴
ഈ പരീക്ഷക്ക് കിട്ടുന്ന കൊട്ട കണക്കിന് മാർക്ക് മാത്രം അല്ല ഭാവി..

ഈ സാമർഥ്യം,,, ആറ്റിട്യൂട്,.. ധൈര്യം,, എല്ലാം കൂടെ ഉണ്ടെങ്കിലേ ഈ ലോകത്ത് ഇനി മുന്നോട്ടുള്ളൂ..
മ്മള് ഗേൾസിനും മത്സരിക്കേണ്ട ഇടത്തു ഇതേ ബോയ്സിനോട് തന്നെ മത്സരിക്കണം..
അതോണ്ട് നാളത്തെ പരീക്ഷക്ക് പോവാതെ ഇരിക്കും എന്ന് പറഞ്ഞു കേട്ട്..
അങ്ങനല്ല നന്നായി പഠിച്ചിട്ട് പോവാ…

ഇനിപ്പോ ടീച്ചറുമാര് തല കുത്തി കുടഞ്ഞു തപ്പും…
അപ്പോ പറഞ്ഞു വന്നത് ഇതാണ്..
ഇങ്ങനത്തെ കുസൃതികൾ ബോയ്സിന്റെ കുത്തക ആയൊന്നും ആരും എഴുതി കൊടുത്തിട്ടില്ല..
ഞങ്ങളൊക്കെ നിന്റെ കട്ട ഫാൻസ്‌ ആയി..
നന്നായി പഠിച്ചു പാസ് ആയി മാസ് ആയി വാ…

പിന്നെ കൂട്ടുകാരികളോട്…
അടുത്തുള്ളവരുടെ വീഡിയോ എടുത്തു കളിക്കുമ്പോ
കൈ വിട്ട വാക്കും ഫോർവേഡ് ചെയ്‌യ വിഡിയോവും തിരിച്ചു കിട്ടില്ലെന്ന്‌ മനസിലാക്ക
ഇതല്ലാത്ത ചിലതിനു വലിയ വില കൊടുക്കേണ്ടി വരും.. ❤️❤️

Post : NiSha P

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *