ക്വീൻ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ട നായികയായ ഒരാളാണ് സാനിയ ഇയപ്പൻ. പുതുമുഖങ്ങൾ അണിനിരന്ന ചിത്രം ഒരു വമ്പൻ വിജയമായിരുന്നു. ചിന്നു എന്ന സാനിയയുടെ കഥാപാത്രവും ഏറെ ശ്രദ്ധ നേടി. ബാലതാരമായി മാത്രമാണ് സാനിയ ക്വീനിന് മുൻപ് അഭിനയിച്ചത്. ബാല്യകാല സഖി എന്ന സിനിമയിലായിരുന്നു അത്.
ഇഷ തൽവാറിന്റെ കഥാപാത്രത്തിന്റെ കുട്ടികാലമാണ് താരം അവതരിപ്പിച്ചത്.അടുത്തിടെ സാനിയ പ്രധാന വേഷത്തിൽ അഭിനയിച്ച കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന സിനിമ ott യിൽ റീലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. സാനിയയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് കൃഷ്ണൻകുട്ടി പണി തുടങ്ങിയിലെ ബിയാട്രിസ്. സാനിയക്ക് ആ വേഷത്തിന്റെ പേരിൽ ഏറെ കൈയടിയും നേടിയിരുന്നു.
ചിത്രത്തിൽ നടൻ വിജിലേഷുമൊത്ത് ഒരു ലിപ്പ് ലോക്ക് രംഗമുണ്ട്. അതിനെ കുറിച്ചു സാനിയ മനസ് തുറന്നതിങ്ങനെ. “കൃഷ്ണന്‍കുട്ടി പണിതുടങ്ങി എന്ന സിനിമയിലെ ചുംബന രംഗത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ അതിന്റെ സംവിധായകനോടും തിരക്കഥാകൃത്തിനെ കുറിച്ചും അതിനോട് ചോദിച്ചിരുന്നു. ആ കഥയ്ക്ക് അത്തരമൊരു രംഗം ആവശ്യമായി വന്നതിനാലാണ് അത് ചെയ്തത്. ഞാന്‍ സിനിമ തിരഞ്ഞെടുക്കുന്നതില്‍ എന്റെ വീട്ടുകാര്‍ക്കും പങ്കുണ്ട്.
ഇങ്ങനെയൊരു സിനിമയും അതിലെ ചുംബന രംഗവും മുന്നില്‍ വന്നപ്പോള്‍ ഞാന്‍ വീട്ടുകാരോട് കാര്യം പറഞ്ഞിരുന്നു. അവരുടെ തീരുമാനവും അറിയണമമായിരുന്നു. ആ സിനിമയ്ക്ക് അത്തരമൊരു രംഗം ഒഴിച്ചുകൂടാനാവാത്തതാണെങ്കില്‍ ഒരു നടിയെന്ന നിലയില്‍ അങ്ങനെ ചെയ്യുന്നതില്‍ പ്രശ്നമില്ലെന്ന് വീട്ടുകാരും പറഞ്ഞു. “