ഈ 10 വയസുകാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടി നേടുന്നത് .അഭിമാനം മാത്രം മോനെ നിന്നെയോർത്ത് ! സോഷ്യൽ മീഡിയ ഒന്നടങ്കം വൈറൽ ആക്കിയ ഒരു പത്തു വയസുകാരൻ ഉണ്ട്.അമിഷ് എന്നാണ് പേര്.തളര്ന്നു തറയിൽ കിടക്കുന്ന സ്വന്തം അച്ചന് കിടക്കാൻ വേണ്ടി ഒരു കട്ടിൽ വാങ്ങണം .അതിനായി പപ്പട കച്ചവടത്തിന് ഇറങ്ങിയ ഒരു പത്തു വയസുകാരൻ.
ഏവരും തൊഴുതു പോകും ഈ പത്തു വായസുകാരന് മുന്നിൽ.കാരണം സ്വന്തം മാതാപിതാക്കളെ വൃദ്ധ സദനത്തിലേക്ക് തള്ളി വിടുന്ന മക്കളും കാണണം.പത്തു വയസാണ് അവന്റെ പ്രായം രാവിലെ ഇറങ്ങും വീട്ടിൽ നിന്നും സൈക്കിളിൽ.കയ്യിൽ ഉള്ള പപ്പടം എങ്ങനെ എങ്കിലും തീർക്കണം.പണം വീട്ടിൽ എത്തിക്കണം.പറവൂർ ചെറിയ പല്ലും തുരത്തിൽ തണ്ടാശ്ശേരി ഷാജി പ്രമീള ദമ്പതികളുടെ മകൻ അമീഷാണ് പപ്പട വില്പന വഴി കുടുംബത്തിന്റെ അത്താണി ആകുന്നത്.
അമീഷിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ വന്നത്.ആ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു.ഈ കുട്ടിയുടെ അച്ഛൻ തളർന്നു കിടക്കുകയാണ്.കൂലി പണിക്കാരിയാണ് ‘അമ്മ വാടക വീട്ടിലാണ് ഇവരുടെ താമസം.
തെങ്ങു കയറ്റ തൊഴിലാളി ആയ ഷാജി സൈക്കിളിൽ ജോലിക്ക് പോകുബോൾ പട്ടി വട്ടം ചാടിയതിനെ തുടർന്ന് നട്ടെല്ലിന് ക്ഷതം പറ്റി കിടപ്പിൽ ആയിട്ട് ഒരു വര്ഷം പിന്നിട്ടു. ഷാജിയുടെ ചികിത്സക്ക് വേണ്ടി കുടുംബം വലിയ ഒരു തുക ചിലവിട്ടു കഴിഞ്ഞു.പലരും സഹായിച്ചതിനെ തുടർന്ന് ആണ് ഓപ്പറേഷൻ ചെയ്തത്.ഈ 10 വയസുകാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടി നേടുന്നത് .അഭിമാനം മാത്രം മോനെ നിന്നെയോർത്ത് !