Breaking News
Home / Latest News / ഓർമിക്കുമ്പോൾ ആ നല്ല നാളുകൾ ഇനി തിരികെ വരില്ലല്ലോ സ്കൂൾ ജീവിതത്തിൽ നടന്നത്

ഓർമിക്കുമ്പോൾ ആ നല്ല നാളുകൾ ഇനി തിരികെ വരില്ലല്ലോ സ്കൂൾ ജീവിതത്തിൽ നടന്നത്

👯💃ഒരു പീരിയഡ് ക്ലാസ്എടുക്കാൻ ടീച്ചർ ഇല്ലാതെ വന്നപ്പോൾ ഞങ്ങൾ ഒന്നു പതുക്കെ സംസാരിച്ചു. എല്ലാവരുടേതും കൂടിയായപ്പോൾ ഒരു തേനീച്ച കൂട്ടിൽ കല്ലെറിഞ്ഞ പ്രതീതി.🐝
➡➡അത് സ്റ്റാഫ് റൂമിലെക്കെത്തി🏡
.
🏃ഒരു പൊക്കം കൂടിയ ഒരാൾ കയ്യിൽ ചൂരലുമായി ഓടി വന്നു🚶🏃🏃
.
🙋എവിടെ ക്ലാസ് ലീഡർ???
വന്ന് സംസാരിക്കുന്നവരുടെ
പേരെഴുതിയെ…..,✍
10 പേരാവുമ്പോള് പറയണം…!!!📋
👨ഡയലോഗ് പറഞ്ഞ്കഴിഞ്ഞ്,
മാഷ് സ്ഥലം വിട്ടു…!!!

ലീഡർ ചെക്കൻ
തുളളിച്ചാടി മുന്നില് വന്ന് നില്ക്കും…!🚶
🔫പിന്നെ,
അതിർത്തിയിൽ നുഴഞ്ഞുകയറ്റക്കാരെ
വെടിവെച്ചിടാൻ നിൽക്കുന്ന മേജർ
മഹാദേവൻ്റെ വിചാരം ലീഡറിൻ്റെ മുഖത്ത് തെളിഞ്ഞു…!!!😎
🙇അത്രയും നേരം ആർത്തിരമ്പിയിരുന്ന
ക്ലാസിൽ പിന്നെ മുഴുവൻ ശ്മശാന മൂകത…!

🙇
😷സംഘർഷഭരിതമായ മുഹൂർത്തം…!
മസിലും പിടിച്ചിരിക്കുന്ന പാവം
കുഞ്ഞാടുകൾ…!🐐🐐
അറിയാതെ ചുണ്ടനങ്ങിപ്പോയാൽ
തീർന്നു…!
😟😟ആദ്യം പേരു വന്നവനോട് എല്ലാർക്കും
സഹതാപം…!

അവനാദ്യം ശബ്ദം താഴ്ത്തി
ലീഡറിന്റെ കാലു പിടിച്ചു നോക്കി..,
പേരു മായ്ക്കാൻ…!!!
നോ രക്ഷ…!!!
☀പിന്നെ,
“ഒന്നു പോടാപ്പാ, ഇതൊക്കെ നമ്മളു
കുറെ കണ്ടതാ”
എന്ന ഭാവത്തിൽ ലീഡറിനു ഒരു ലോഡ്
പുച്ഛവും വാരി വിതറി
ഞെളിഞ്ഞിരുന്നു…!!!😏

🏃10 എണ്ണത്തിനെ കിട്ടിയതും,
ലീഡർ ഒറ്റ ഓട്ടം സ്റ്റാഫ് റൂമിലോട്ട്…!!!! 💨💃
👨ചൂരലും കൊണ്ടുളള ആ
മാഷിൻ്റെ കടന്നു
വരവ്, എല്ലാത്തിന്റേം നെഞ്ചിൽ
ഡപ്പാംകൂത്ത് മേളം…!!!

പിന്നെ
എല്ലാം പെട്ടന്നാ..,
വരി വരിയായ് നിൽക്കുന്നു..,👬👭👬👬👬
കൈ നീട്ടുന്നു..,
വാങ്ങുന്നു..,
പോവുന്നു…!!!

ഇടയിൽ,
👏”മാഷെ ഞാൻ സംസാരിച്ചില്ല,
ബുക്ക്
വാങ്ങിയതാ…”
എന്നൊക്കെ പറയാൻ
ശ്രമിക്കുന്നവരുടെ
ശബ്ദം,
“കൈ നീട്ടെടാാാാ…😡😡😡”

എന്ന ഗർജ്ജനത്തിനു മുൻപിൽ മുറിഞ്ഞു
പോയി…!!!
🙌അടി കൊളളുന്നത് അവരാണേലും,
വേദനയുടെ ഭാവം കണുന്നവരുടെ
മുഖത്തും വിരിയും…!!!😦

ചടങ്ങ് കഴിഞ്ഞ്, കരയുന്നവരോട്
സഹതാപവും,
ഇതൊക്കെ എന്ത്😏
എന്ന ഭാവം മുഖത്ത് വരുത്തി, ഒന്നും സംഭവിക്കാത്ത
പോലെ ഇരിക്കുന്നവരോട്‌ ആരാധനയും…!!!
👱അടി കൊണ്ടവർക്ക് സംസാരിക്കാൻ
ലൈസൻസ് കിട്ടിയെന്ന വിശ്വാസം…!!!🤗

😷ബാക്കിയുളളവരുടെ മുഖത്ത്,
-കൊന്നാലും വാ തുറക്കൂല
എന്ന ഭാവം…!😷
🗿അടുത്ത റൗണ്ടിലും ഇരപിടിക്കാനായി
🗿ലീഡറിന്റെ കഴുകൻ കണ്ണുകൾ അലഞ്ഞ്
നടക്കുന്നു…!!!

👣👣ഒരു പക്ഷെ എല്ലാരുടെയും സ്കൂൾ ജീവിതത്തിൽ
ഒരു തവണയെങ്കിലും ‘പ്ലിംഗി’യ സീൻ…!!!🤑
നമ്മൾ ഒരുപാട് തവണ അഭിനയിച്ച്
തകർത്ത സീൻ…!🎬
😰ഓർമിക്കുമ്പോൾ ആ നല്ല നാളുകൾ ഇനി
തിരികെ വരില്ലല്ലോ എന്ന സത്യം ഒരു
വിങ്ങലാകുന്നു…!😰
ഇപ്പോൾ നിങ്ങളുടെ
നിശ്വാസത്തിൽ അത് പ്രകടമാണ്…!!!🙍🌺

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *