Breaking News
Home / Latest News / ആശംസയ്ക്ക് പകരം റീത്ത് വെച്ചാല്‍ പോരേയെന്നായിരുന്നു അന്ന് ആദിത്യന്‍ മറുപടി നല്‍കിയത്

ആശംസയ്ക്ക് പകരം റീത്ത് വെച്ചാല്‍ പോരേയെന്നായിരുന്നു അന്ന് ആദിത്യന്‍ മറുപടി നല്‍കിയത്

നടന്‍ ആദിത്യന്‍ ജയനും നടി അമ്പിളി ദേവിയും വേര്‍പിരിയലിന്റെ വക്കിലെത്തിയിരിക്കുകയാണ്. പരസ്പരം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഇരുവരും രംഗത്ത് എത്തിയിരുന്നു. സീത എന്ന പരമ്പരയില്‍ ഭാര്യ ഭര്‍ത്താക്കന്മാര്‍ ആയി അഭിനയിച്ച് വരവെയായിരുന്നു ഇരുവരും വിവാഹിതര്‍ ആകുന്നത്.

ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു അത്. സന്തുഷ്ടമായ കുടുംബജീവിതം നയിച്ചിരുന്ന ഇരുവരും സ്വരചേര്‍ച്ചയിലല്ലെന്ന് അറിയാനിടയായത് അമ്പിളി ദേവി ഒരു പോസ്റ്റ് ഫേസ്ബുക്കില്‍ പങ്കുവെച്ചപ്പോഴാണ്. കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ ആദ്യം തുറന്ന് പറഞ്ഞ് രംഗത്തെത്തിയത് അമ്പിളി ദേവി ആയിരുന്നു.

ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ആയിരുന്നു ആദിത്യന്‍ ജയനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയത്. ഇതിന് പിന്നാലെ ആദിത്യനും രംഗത്തെത്തി. പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ഇരുവരും സ്ഥിരീകരിച്ചതോടെ ക്ഷണനേരം കൊണ്ട് അഭിമുഖങ്ങള്‍ വൈറലായി.

ആദിത്യനും അമ്പിളിയും വിവാഹിതരായ സമയത്ത് ജീജ സുരേന്ദ്രന്‍ നല്‍കിയ ആശംസയാണ് ഇപ്പോള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്നത്. അന്നേ അമ്പിളിയുടെയും ആദിത്യന്റെയും ജീവിതത്തെക്കുറിച്ച് ജീജ പ്രവചിച്ചു, കാലത്തിന് മുന്‍പേ സഞ്ചരിച്ചയാള്‍ എന്നൊക്കെയാണ് വീഡിയോയ്ക്ക് കീഴിലുള്ള കമന്റുകള്‍. സ്‌നേഹത്തൂവല്‍ എന്ന സീരിയലില്‍ നിങ്ങള്‍ രണ്ടുപേരുടേയും അമ്മ ഞാനായിരുന്നു.

നിങ്ങള്‍ രണ്ടാളുടേയും മാനസികമായ ഐക്യം ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. ഇതിനിടയില്‍ നിങ്ങള്‍ രണ്ടുപേരും വേറെ ആള്‍ക്കാരെ വിവാഹം ചെയ്തു. കാലങ്ങള്‍ക്ക് ശേഷം നിങ്ങള്‍ ഒരുമിച്ചപ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷമാണ്. സിനിമ സീരിയല്‍ ലോകത്ത് ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് മൂന്നാമതൊരു വിവാഹം നിങ്ങള്‍ ചെയ്യരുത്. ജീവിതത്തില്‍ അഡ്ജസ്റ്റ്‌മെന്റ് എന്നുള്ളത് അത്യാവശ്യമാണെന്നുമായിരുന്നു ജീജ സുരേന്ദ്രന്‍ പറഞ്ഞത്.

എന്റെ ഭാര്യയെ കൊണ്ടുപോയി അഭിനയിപ്പിച്ചത് ഇവരാണ്. 2009 മുതല്‍ ഞാന്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ വൃത്തികെട്ട മുഖമാണ് ഇവര്‍. അമ്പിളിക്ക് പേടി കാണും, എനിക്ക് പേടിയൊന്നുമില്ല. ആശംസയ്ക്ക് പകരം റീത്ത് വെച്ചാല്‍ പോരേയെന്നായിരുന്നു അന്ന് ആദിത്യന്‍ മറുപടി നല്‍കിയത്

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *