ക്വീൻ എന്ന മലയാള ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് സാനിയ ഈയപ്പൻ. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെയാണ് സാനിയ മലയാളികള്‍ക്ക് സുപരിചിതയാകുന്നത്. ചുരുങ്ങിയ കാലയളവിൽ കൊണ്ട് താരം നിരവധി ആരാധകരെയാണ് സ്വന്തമാക്കി
കൃഷ്ണന് കുട്ടി പണി തുടങ്ങി എന്ന ചിത്രമാണ് താരം അഭിനയിച്ചതിൽ അവസാനം റിലീസ് ചെയ്തത്. വിഷ്ണു ഉണ്ണികൃഷ്ണന്, സാനിയ ഇയ്യപ്പന്‍ എന്നിവര്‍ ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രമാണിത്. സമൂഹമാധ്യമത്തില്‍ സാനിയയുടെ പോസ്റ്റുകള്‍ക്കെല്ലാം ഇന്ന് വലിയ ആരാധകരുമുണ്ട്. താരത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്.
ഇപ്പോഴിതാ അവധി ആഘോഷിക്കാൻ മാലിദ്വീപിൽ എത്തിയ താരത്തിന്റെ ഫോട്ടോകളാണ് സോഷ്യൽ വൈറലാകുന്നത്. താരത്തിന്റെ പിറന്നാള്‍ ആഘോഷമാണ് മാലിദ്വീപിൽ നടന്നത്. ബിക്കിനി ഇട്ട് ബീച്ചില്‍ ഇരിക്കുന്ന സാനിയയുടെ ഫോട്ടോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
മമ്മൂട്ടി നായകനായ ദി പ്രീസ്റ്റിലും സാനിയ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. മലയാള സിനിമയുടെ ഭാവി വാഗ്ദാനമായി മാറിയിരിക്കുകയാണ് സാനിയ ഇയപ്പൻ.