Breaking News
Home / Latest News / ഇനി ആ പഴയ ബേബിയെന്ന പേരില്ല നായികയാവാനൊരുങ്ങി നയന്‍താര ചക്രവര്‍ത്തി ചിത്രങ്ങള്‍ കാണാം

ഇനി ആ പഴയ ബേബിയെന്ന പേരില്ല നായികയാവാനൊരുങ്ങി നയന്‍താര ചക്രവര്‍ത്തി ചിത്രങ്ങള്‍ കാണാം

ബേബി നയന്‍താരയെ മലയാളികള്‍ അത്ര പെട്ടെന്ന് മറക്കാനിടയില്ല. ‘ കിലുക്കം കിലുകിലുക്കം ‘ എന്ന സിനിമയിലൂടെ ബാലതാരമായി എത്തി മമ്മൂട്ടി, മോഹൻലാൽ, രജനീകാന്ത് എന്നീ സൂപ്പർ താരങ്ങളുടേത് ഉൾപ്പടെയുള്ള നിരവധി താരങ്ങളുടെ മുപ്പതോളം സിനിമകളിൽ ശ്രദ്ധേയമായ കഥാപത്രങ്ങൾ അവതരിപ്പിച്ച ബാലതാരമായിരുന്നു ബേബി നയൻതാര.

തമിഴ് – തെലുങ്ക് സിനിമാ വേദിയിൽ നിന്നും വലിയ ഓഫറുകൾ താരത്തെ തേടി എത്തി തുടങ്ങി. ഉടൻ തന്നെ താൻ നായികയാവുന്ന സിനിമകളുടെ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് നയൻതാര അറിയിച്ചു. ഏപ്രിൽ 20 ന് തൻ്റെ പത്തൊമ്പതാം ജന്മ ദിനം ആഘോഷിക്കാനിരിക്കവെയാണ് നയൻതാര തിരിച്ചു വരവിന് തയ്യാറെടുക്കുന്ന വിവരം അറിയിച്ചത്. എറണാകുളം തേവര സാ ഹാർട്ട് കോളജിൽ

രജനിയുടെ ‘ കുസേലൻ ‘ എന്ന സിനിയിലൂടെ തമിഴ് – തെലുങ്ക് ഭാഷകളിലും ബാല താരമായി അഭിനയിച്ചു. റഹ്മാൻ്റെ ‘ മറുപടി ‘ യാണ് ഒടുവിലായി അഭിനയിച്ച ചിത്രം. തുടർന്ന് പഠനത്തിനായി അഭിനയം താൽക്കാലികമായി നിർത്തിയ നയൻതാര ചക്രവർത്തി തിരിച്ചു വരവിന് തയ്യാറെടുക്കുകയാണ്. ബേബി നയൻതാരയായിട്ടല്ല. മിസ്സ്. നയൻതാരാ ചക്രവർത്തിയായി നായികയാവാൻ .

ബി ഏ മാസ്സ് കമ്മ്യൂണിക്കേഷൻ – ജേർണലിസം ഫസ്റ്റ് ഇയർ വിദ്യാർഥിനിയാണിപ്പോൾ മിസ്സ് നയൻ താര ചക്രവർത്തി . സിനിമയിൽ നായികയായി ശക്തമായ ഒരു തിരിച്ചു വരവിനുള്ള ഒരുക്കത്തിലാണ് ഈ അഭിനേത്രി. തൻ്റെ പുതിയ ഫോട്ടോകളും മിസ്സ്.നയൻതാര പുറത്തു വിട്ടിട്ടുണ്ട്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *