Breaking News
Home / Latest News / ദൃശ്യം 2 കണ്ടപ്പോൾ മനസിൽ തോന്നിയ കഥയാണിത് തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക

ദൃശ്യം 2 കണ്ടപ്പോൾ മനസിൽ തോന്നിയ കഥയാണിത് തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക

വരുണിന്റെ അസ്ഥിയടങ്ങിയ കുടം പ്രഭാകർ നദിയിലൊഴുകി
നിറഞ്ഞ കണ്ണുകളോടെ ഗീത അത് നോക്കി നിന്നു
അപ്പോളാണ് തോമസ് ബാസ്റ്റ്യന്റെ കാർ അവിടെ വന്നു നിന്നത്
കാറിൽ നിന്നിറങ്ങിയ തോമസ് ബാസ്റ്റ്യൻ ഗീതയ്ക്കരിലേക്ക് നടന്നു
“കഴിഞ്ഞോ ”

” ഉം ” ഗീത തന്റെ കൈവശമുണ്ടായിരുന്ന കടലാസ് ബാസ്റ്റ്യനു നേരെ നീട്ടി അയാൾ അതിൽ കണ്ണോടിച്ചു
“നിങ്ങളാവശ്യപ്പെട്ടത് ഞാൻ തരുന്നു
വീണ്ടും വേദനിപ്പിച്ചതിന് മാപ്പ്
ഇനിയെങ്കിലും ഞങ്ങളെ വെറുതെ വിട്ടുടേ ”

” ഗീതാ തന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ശപഥമെടുത്തിരിക്കുന്ന മനസാണ് നമുക്ക് ജയിക്കാനാവില്ല
നമുക്ക് ….നമുക്ക് നമുക്ക് ഇതിവിടെ അവസാനിപ്പിച്ചു കൂടെ ” ബാസ്റ്റ്യൻ പറഞ്ഞത് കേട്ട് ഗീത പ്രഭാകറിനെ നോക്കി
പ്രഭാകർ അതെ എന്നർത്ഥത്തിൽ തല കുലുക്കി
അപ്പോൾ നദിക്കപ്പുറത്ത് അവരെ നിരീക്ഷിച്ചു കൊണ്ട് ജോർജ്കുട്ടി നിൽപ്പുണ്ടായിരുന്നു
എല്ലാം കഴിഞ്ഞെന്ന് മനസിലായ ജോർജ്കുട്ടി തിരികെ നടന്നു തന്റെ ജീപ്പിൽ കയറി
പ്രഭാകറും ഗീതയും തങ്ങളുടെ കാറിലും ബാസ്റ്റ്യൻ തന്റെ വണ്ടിയിലും അവിടെ നിന്നും മടങ്ങി
എല്ലാവരും അവിടെ നിന്നും പോയിക്കഴിഞ്ഞപ്പോൾ ആരോ നദിയിലേക്ക് ചാടി

ദൃശ്യം 3

ജോർജ്കുട്ടി വീട്ടിലെത്തുമ്പോൾ മുൻ വശത്തെ വാതിൽ അടഞ്ഞു കിടക്കുന്നതാണ് കണ്ടത്
“റാണി… അനുമോളേ.. ” ജോർജുകുട്ടി പതിയെ വാതിലിൽ തട്ടി വിളിച്ചു
കുറച്ചു സമയത്തിനു ശേഷം കരഞ്ഞു കലങ്ങിയ കണ്ണുമായി റാണി വാതിൽ തുറന്നു
” എന്തു പറ്റി റാണി ” കരഞ്ഞു കലങ്ങിയ റാണിയുടെ മുഖം കണ്ട് ജോർജുകുട്ടി ചോദിച്ചു
റാണി ഒന്നും പറയാതെ മുഖത്തേക്കൊലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു
” ചോദിച്ചതു കേട്ടില്ലേ എന്ത് പറ്റി എന്തിനാ വാതിലടച്ച് അകത്തിരിക്കുന്നത് അഞ്ജുവും അനുവും എവിടെ ” അകത്തേക്ക് നോക്കി കൊണ്ട് ജോർജുകുട്ടി ചോദിച്ചു

“പേടിയാണ് ജോർജുകുട്ടി എല്ലാവരെയും പേടിയാണ്” റാണി കരച്ചിലോടെ ജോർജുകുട്ടിയുടെ ശരീരത്തിലേക്ക് വീണു
” നീ കരയാതെ കാര്യം എന്താണെന്ന് പറ”
” ജോർജുകുട്ടി അഞ്ജു മോൾക്ക് പുറത്തിറങ്ങാൻ പേടിയാണ് ആരെ കണ്ടാലും വേഷം മാറി വരുന്ന പോലീസിനെ പോലെ തോന്നും അതോടെ അവളുടെ ഭാവം മാറും അപസ്മാരത്തിന്റെ ലക്ഷണം കാണിക്കും വയ്യ ജോർജുകുട്ടി അതൊക്കെ കാണാൻ എനിക്ക് വയ്യ ” റാണി കൊച്ചു കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു
” അഞ്ജു എവിടെ ?”

” അവൾ മുറിയിൽ കിടക്കുന്നുണ്ട് ” ജോർജുകുട്ടി റാണിയെ ചേർത്ത് പിടിച്ചു കൊണ്ട് അഞ്ജുവിന്റെ മുറി ലക്ഷ്യമാക്കി നടന്നു
ജോർജ്കുട്ടിയും റാണിയും മുറിയിലെത്തുമ്പോൾ അഞ്ജു കട്ടിലിൽ കിടക്കുകയായിരുന്നു അവൾക്ക് തൊട്ടരികിൽ അനു ഇരിപ്പുണ്ടായിരുന്നു
അച്ഛനെ കണ്ടതും കരഞ്ഞു കൊണ്ട് എഴുന്നേറ്റു ജോർജ്കുട്ടി അവൾക്കരികിൽ ഇരിന്നു
” എല്ലാം കഴിഞ്ഞു മോളെ ഇനിയാരും നമ്മളെ ശല്യം ചെയ്യില്ല ”

“എനിക്ക് പേടിയാണച്ഛാ ആരെ കണ്ടാലും സരിതേച്ചിയെ ഓർമ്മ വരും ” അവൾ കരഞ്ഞുകൊണ്ട് ജോർജ്കുട്ടിയുടെ ശരീരത്തിലേക്ക് ചാരി
” ഇനി നമ്മളെ പോലീസ് നിരീക്ഷിക്കുകയില്ല രഹസ്യമായിട്ട് പോലും അങ്ങനെ ചെയ്യുരുതെന്ന് കോടതി ഉത്തരവിട്ടിട്ടുമുണ്ട് മാത്രമല്ല വരുണിന്റെ കേസ് അവസാനിപ്പിക്കുകയും ചെയ്തു അത് കൊണ്ട് മോള് ആരെയും പേടിക്കേണ്ട അച്ഛനില്ലേ കൂടെ” ജോർജ്കുട്ടി അവളെ ചേർത്ത് പിടിച്ചു അത് കണ്ട് അനുവും അച്ഛനോട് ചേർന്ന് നിന്നു

CBI office

“സാർ ഒരാൾ കാണാൻ വന്നിരിക്കുന്നു” സി ബി ഐ ഡയറക്ടർ അരുൺ ജോഷിയോടായി ഓഫീസ് കാവൽക്കാരൻ വന്നു പറഞ്ഞു
” വരാൻ പറയു” കാവൽക്കാരൻ പുറത്തേക്ക് പോയി കുറച്ചു സമയത്തിനു ശേഷം ഒരാൾ ഓഫിസിന്റെ വാതിൽ തുറന്ന് അകത്ത് കയറി വന്നു
അരുൺ ജോഷി അയാളെ സൂക്ഷിച്ചു നോക്കി
കണ്ടാൽ മുപ്പത്തിയഞ്ച് നാല്പത് വയസ്സ് തോന്നിക്കും
മുഖത്ത് അങ്ങിങ്ങ് മുറിവുണ്ടായതിന്റെ പാടുകൾ
ഇടതു കാലിനു കുഴപ്പമുള്ളതുപോലെ അല്പം ഞൊണ്ടിയാണ് വരുന്നത്

കൈയിലൊരു കവറുമുണ്ടായിരുന്നു
“ഇരിക്കു” തനിക്കു മുന്നിലുള്ള കസേര കാണിച്ചു കൊണ്ട് ജോഷി പറഞ്ഞു
“താങ്ക്യൂ സാർ” അയാൾ പതിയെ കസേരയിൽ ഇരുന്നു
” നിങ്ങളെ എവിടെയോ കണ്ട് പരിജയമുള്ളതു പോലെ “ജോഷി നെറ്റിയിൽ ചൂണ്ടുവിരൽ കൊണ്ട് തട്ടികൊണ്ട് പറഞ്ഞു അത് കേട്ട് അയാൾ പുഞ്ചിരിച്ചു
” എന്നെ അറിയാത്ത ആരുമില്ല സാർ” ഇത്രയും പറഞ്ഞു കൊണ്ട് അയാൾ കൈയിലുണ്ടായിരുന്ന കവർ ജോഷിക്കു നേരെ നീട്ടി
ജോഷി ആ കവർ വാങ്ങി തുറന്നു അതിലുണ്ടായിരുന്ന പേപ്പർ എടുത്ത് വായിക്കാൻ തുടങ്ങി ഓരോ വരികൾ വായിക്കുന്തോറും ജോഷിയുടെ കണ്ണുകളിൽ അത്ഭുതവും ഞെട്ടലും മാറി മാറി വരുന്നത് അയാൾ കണ്ടു

“സഹദേവൻ” അയാൾക്കു നേരെ വിരൽ ചൂണ്ടി കൊണ്ട് ജോഷി സംശയത്തോടെ ചോദിച്ചു
“അതെ സാർ വരുൺ കൊലപാതക കേസ് സത്യന്ധമായി അന്വേഷിച്ചതിന് രാജാക്കാട്ടിലെ നാട്ടുകാർ അടിച്ചോടിച്ച സഹദേവനാണ് ഞാൻ ” അത് കേട്ട് ജോഷി കുറച്ചു നേരം സഹദേവനെ നോക്കി നിന്നു
“മിസ്റ്റർ സഹദേവൻ നിങ്ങൾ പറയുന്നത് വരുൺ കൊലപാതക കേസ് സി ബി ഐ അന്വേഷിക്കണമെന്നാണോ ”
“അതെ സാർ”
“നോ ഒരിക്കലും സാധ്യമല്ല ”

” എന്തുകൊണ്ട് സാധ്യമല്ല കുറ്റവാളിയായ ഒരാൾ പുറത്ത് വിലസി നടക്കുമ്പോൾ നിരപരാധിയായ ഞാൻ ഇന്നും വേട്ടയാടുകയാണ് സാർ നിങ്ങൾക്കറിയുമോ ആ ജോർജ്കുട്ടി കാരണം എനിക്ക് നഷ്ടമായത് എന്റെ ജീവിതമാണ് എന്റെ കുടുംബമാണ് എന്റെ ജോലിയാണ് കഴിഞ്ഞ ആറ് വർഷം എല്ലാം നഷ്ടപ്പെട്ട് ഭ്രാന്തനെ പോലെ അലഞ്ഞു നടക്കുകയായിരുന്നു ഞാൻ എല്ലാവരുടെ കണ്ണുകളിലും നിരപരാധിയായ ഞാൻ കുറ്റവാളിയാകുമ്പോൾ കുറ്റവാളിയായ ജോർജ്കുട്ടി എല്ലാവരുടെ മുന്നിലും നിരപരാധിയാണ് എനിക്കെന്റെ നിരപരാധിത്വം തെളിയിച്ചെ പറ്റൂ സാർ” സഹദേവന്റെ വാക്കുകൾ കേട്ട് ജോഷി അല്പനേരം മൗനനായി

” നോക്ക് സഹദേവൻ നിങ്ങളുടെ വേദന എനിക്ക് മനസിലാക്കാൻ സാധിക്കുന്നുണ്ട് പക്ഷേ എനിക്കൊന്നും ചെയ്യാൻ സാധിക്കുകയില്ല ഈ കേസ് കോടതി ക്ലോസ് ചെയ്തതാണ് ഈ കേസിന്റെ പേരും പറഞ്ഞ് ജോർജുകുട്ടിയെയും കുടുംബത്തേയും നിരീക്ഷിക്കാനോ ചോദ്യം ചെയ്യാനോ പാടില്ലെന്ന് കോടതി നിർദ്ദേശിച്ചതാണ് മാത്രമല്ല കോടതി വിധിയിൽ ജോർജ്കുട്ടിക്കും കുടുംബത്തിനും വരുണിന്റെ കൊലപാതകത്തിൽ ഒരു പങ്കുമില്ലെന്ന് പറഞ്ഞിട്ടുമുണ്ട് ”

”അത് കോടതി പക്ഷേ എനിക്കുറപ്പുണ്ട് വരുണിനെ കൊന്നത് ജോർജ്കുട്ടിയുടെ മൂത്ത മകൾ അഞ്ജുവാണ് വരുണിന്റെ ബോഡി കുഴിച്ചിട്ടത് ജോർജുമാണ് സ്വന്തം കുടുംബത്തെ രക്ഷിക്കാൻ പല കള്ളകഥകളും ഉണ്ടാക്കുകയാണ് ജോർജ് ചെയതത് ആ കള്ള കഥകൾ പൊളിക്കാൻ പോലീസിനായില്ല അതുകൊണ്ടാണ് അയാൾ ജയിച്ചു കൊണ്ടിരിക്കുന്നത് ”
” ഇപ്പോൾ നിങ്ങൾ വിശ്വസിക്കുന്നത് ഈ കേസ് സി ബി ഐ അന്വേഷിച്ചാൽ വരുണിന്റെ ബോഡി കണ്ടെത്തി ജോർജ്കുട്ടിയെ അറസ്റ്റ് ചെയ്യാൻ കഴിയുമെന്നാണോ ”

“അതെ സാർ”
“ഓകെ ആദ്യം നിങ്ങളൊരു കാര്യം ചെയ്യ് ഈ കേസ് വീണ്ടും അന്വേഷിക്കാൻ കോടതിയുടെ അനുമതി നേടിയിട്ട് വരു കോടതി അനുവദിച്ചാൽ ഞങ്ങൾ ഈ കേസ് അന്വേഷിക്കാം”
“താങ്ക്യൂ സാർ ഞാനുടൻ കോടതിയെ സമീപിക്കാം ” സഹദേവൻ ജോഷിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് എഴുന്നേറ്റു
“ഓൾ ദ ബസ്റ്റ് ” ജോഷി സഹദേവന് കൈ കൊടുത്തു
സഹദേവൻ ഓഫീസിൽ നിന്നും പുറത്തേക്ക് നടന്നു
“സഹദേവൻ ഒരു മിനുട്ട് ” വാതിക്കൽ എത്തിയ സഹദേവൻ ജോഷിയുടെ വിളി കേട്ട് നിന്നു പിന്നെ പതിയെ തിരിഞ്ഞു നോക്കി
“എന്താണ് സാർ”

” ജോർജ്കുട്ടി വരുണിന്റെ ബോഡി നശിപ്പിച്ചിട്ടുണ്ടാകുകയില്ലേ”
“ഒരിക്കലുമില്ല സാർ”
“എന്താണിത്ര ഉറപ്പ് ” അത് കേട്ട് സഹദേവൻ പുഞ്ചിരിച്ചു
“സാർ വരുണിന്റെ ബോഡി എവിടെയാണെന്ന് ജോർജുകുട്ടിക്കു പോലും അറിയില്ല ”
“വാട്ട്” സഹദേവൻ പറഞ്ഞത് കേട്ട് ജോഷി ഞെട്ടി

“അതെ സാർ ആ ബോഡി കണ്ടെത്താനാണ് ഞാൻ നിങ്ങളുടെ സഹായം തേടുന്നത് ”
” ജോർജ്കുട്ടി എവിടെക്കാ പോകുന്നത് ” കണ്ണാടിക്കു മുന്നിൽ നിന്നും മുടി ചീകുകയായിരുന്ന ജോർജ്കുട്ടി റാണിയുടെ ചോദ്യം കേട്ട് തിരിഞ്ഞു നോക്കി
“ഞാനൊന്ന് ഏർണാകുളം വരെ പോകുകയാണ് ”

“എന്താ ജോർജ്കുട്ടി എന്തെങ്കിലും പ്രശ്നം ” റാണി തെല്ലു ഭയത്തോടെ ചോദിച്ചു
“എന്ത് ഒരു പ്രശ്നവുമില്ല ഞാൻ വിനയചന്ദ്രൻ സാറിനെ കാണാൻ പോകുകയാണ് സിനിമയെ കുറിച്ച് സംസാരിക്കാൻ ”
“നിങ്ങൾ അത് ഇതുവരെ വിട്ടില്ലേ എന്തിനാ ജോർജ്കുട്ടി കാശ് വെറുതെ കളയുന്നത് ”
“ഒരു സിനിമ അത്രയല്ലേയുള്ളു” റാണിയുടെ ചുമലിൽ തട്ടികൊണ്ട് ജോർജ്കുട്ടി പറഞ്ഞു പിന്നെ പുറത്തേക്ക് നടന്നു
” ജോർജ്കുട്ടി വേഗം വരണെ ഇവിടെ ഞങ്ങൾ തനിച്ചാണെന്ന് മറക്കണ്ട ” പുറകെ നടന്നു കൊണ്ട് റാണി പറഞ്ഞു

“പേടിക്കേണ്ടടോ ഞാൻ വേഗം എത്തും ” ഇത്രയും പറഞ്ഞ് ജോർജ്കുട്ടി കാറിൽ കയറി കാർ മുന്നോട്ട് നീങ്ങി
കാർ കണ്ണിൽ നിന്നും മറയുന്നത് വരെ റാണി നോക്കി നിന്നു
ജില്ലാ കോടതി
“അഡ്വക്കറ്റ് ജനാർദ്ദൻ നിങ്ങളെന്താ കോടതിയെ കളിപ്പിക്കുകയാണോ ഈയിടെയാണ് വരുൺ കൊലപാതക കേസ് അവസാനിപ്പിച്ചത് ഇപ്പോൾ അത് വീണ്ടും അന്വേഷിക്കണമെന്ന് പറഞ്ഞാൽ അതും സി ബി ഐ യെ കൊണ്ട് ”
“സാർ വരുണിനെ കൊന്നത് ജോർജ്കുട്ടി ……”
“നിർത്ത്” ജനാർദ്ദനെ തടഞ്ഞു കൊണ്ട് ജഡ്ജ് പറഞ്ഞു

” അഡ്വക്കറ്റ് ജനാർദ്ദൻ വരുണിനെ കൊന്നത് ജോർജ്കുട്ടിയാണെന്നും പറഞ്ഞ് പോലീസ് അയാളെയും കുടുംബത്തെയും പീഡിപ്പിച്ചു ഒടുവിൽ വരുണിന്റെ ബോഡി അയാൾ സ്വന്തം പറമ്പിൽ കുഴിച്ചിട്ടിരിക്കുകയാണെന്ന് കണ്ടെത്തി അവിടെ കുഴിച്ചപ്പോൾ കിട്ടിയതോ പശുകുട്ടിയുടെ ശരീരവും അതിനു ശേഷം പോലീസ് അയാളെ രഹസ്യമായി നിരീക്ഷിച്ചു ഒടുവിൽ വരുണിന്റെ ബോഡി അയാൾ രാജാക്കാട് പോലീസ് സ്റ്റേഷനിൽ കുഴിച്ചിട്ടിരിക്കുകയാണെന്ന് കണ്ടെത്തി അവിടെ കുഴിച്ചപ്പോൾ ബോഡി കിട്ടി പക്ഷേ ഡി എൻ എ ടെസ്റ്റ് നടത്തിയപ്പോൾ അത് വരുണിന്റെതല്ല ഇനിയും അയാളെ നിരീക്ഷിച്ചിട്ട് കുഴികൾ കുഴിച്ച് നാണം കെടാനാണോ ഭാവം”

”രാജാക്കാട് പോലീസ് സ്റ്റേഷനിൽ നിന്നും ബോഡി കണ്ടെത്തിയെന്ന് കോടതി സമ്മതിച്ചെല്ലോ അത് ആരുടെതാണെന്ന് കണ്ടെത്തിയോ ” ജനാർദ്ദന്റ ചോദ്യം കേട്ട് കോടതി നിശബ്ദമായി
” ബഹുമാനപ്പെട്ട കോടതിക്ക് മുമ്പാകെ എന്റെ കക്ഷി സഹദേവന് ചില കാര്യങ്ങൾ ബോധിപ്പിക്കാനുണ്ട് “നിശബ്ദത മുറിച്ചു കൊണ്ട് ജനാർദ്ദൻ പറഞ്ഞു ജഡ്ജി ശരിയെന്നർത്ഥത്തിൽ തലയാട്ടി
“മിസ്റ്റർ സഹദേവൻ നിങ്ങൾക്കെന്താണ് കോടതിയോട് പറയാനുള്ളത് ” ജഡ്ജിയുടെ ചോദ്യം കേട്ട് സഹദേവൻ ഒരു നിമിഷം തല കുനിഞ്ഞു നിന്നു

“സാർ ഞാൻ ഒരു പോലീസ് കോൺസ്റ്റബിൾ ആണ് പക്ഷേ നല്ലൊരു പോലീസുകാരനായിരുന്നില്ല ഞാൻ രാജാക്കാട് പോലീസ് സ്റ്റേഷനിലായിരിക്കുന്ന കാലത്ത് ഞാൻ ഇടപ്പെടുന്ന പല കാര്യങ്ങളിലും ജോർജ്കുട്ടി ഇടപ്പെടാറുണ്ടായിരുന്നു അങ്ങനെ ഞാനും ജോർജ്കുട്ടിയും ശത്രുക്കളായി.

2013 ആഗസ്ത് 2 തിയ്യതിയിലാണ് വരുൺ കൊല്ലപ്പെടുന്നത് അതിന്റെ പിറ്റേ ദിവസം പുലർച്ചെ വരുണിന്റെ കാറുമായി ജോർജ്കുട്ടി പോകുന്നത് ഞാൻ കണ്ടതാണ് അതോടെ എനിക്കുറപ്പായി വരുണിന്റെ തിരോധനവുമായി ജോർജ്കുട്ടിക്ക് ബന്ധമുണ്ടെന്ന് വരുണിന്റെ സുഹൃത്ത് വരുൺ ജോർജ്കുട്ടിയുടെ മൂത്തമകൾ അഞ്ജുവിന്റെ കുളിമുറിയിലെ രംഗങ്ങൾ ഫോണിൽ പകർത്തിയ കാര്യം പറഞ്ഞപ്പോൾ വരുൺ കൊല്ലപ്പെട്ടന്ന് ഉറപ്പായി

വരുണിനെ കൊന്നത് അഞ്ജുവും ബോഡി കുഴിച്ചു മൂടിയത് അഞ്ജുവും അവളുടെ അമ്മയും ചേർന്നാണ് അത് ജോർജ്കുട്ടിയുടെ ഇളയ മകൾ കണ്ടതുമാണ് എന്നാൽ ഇതൊക്കെ ഞാൻ ജോർജ്ജ്കുട്ടിയോടുള്ള വൈരാഗ്യം കൊണ്ട് ചെയ്തതാണെന്നും പറഞ്ഞ് നാട്ടുകാർ എന്നെ തല്ലിയോടിക്കുകയാണ് ചെയ്തത്”

” എന്നിട്ട് അവിടെ കുഴിച്ചു നോക്കിയില്ലേ എന്നിട്ട് ബോഡി കണ്ടെടുത്തോ ” ജഡ്ജി ചോദിച്ചു
” ഇല്ല സാർ 2013 ആഗസ്ത് നാലാം തിയ്യതിയിൽ ജോർജ്കുട്ടി വരുണിന്റെ ബോഡി പണി നടന്നു കൊണ്ടിരിക്കുന്ന രാജക്കാട് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി കുഴിച്ചിട്ടു ആഗസ്റ്റ് നാലാം തിയ്യതി പുലർച്ചെ 3.30 തിന് ജോർജ്കുട്ടി കൈയിലൊരു മൺവെട്ടിയുമായി പണിനടന്നു കൊണ്ടിരിക്കുന്ന രാജക്കാട് പോലീസ് സ്റ്റേനിൽ നിന്നും ഇറങ്ങി വരുന്നത് ജോസ് ജോർജ് എന്നയാൾ നേരിട്ട് കണ്ടതാണ് ”

” സഹദേവൻ ഇതൊക്കെ അഡ്വക്കറ്റ് ജനാർദ്ദൻ നേരത്തെ കോടതിക്ക് മുമ്പാകെ ബോധിപ്പിച്ചതാണ് മാത്രമല്ല അവിടെ നിന്ന് ബോഡി കണ്ടെത്തുകയും അത് വരുണിന്റെതല്ലന്ന് ഡി എൻ എ ടെസ്റ്റിലൂടെ തെളിയുകയും ചെയ്തിരുന്നു”
“അവിടെയാണ് പോലീസിന് പിഴച്ചത് ”

ഇത്തവണ സംസാരിച്ചത് ജനാർദ്ദനായിരുന്നു
“രാജാക്കാട് പോലീസ് സ്റ്റേഷനിൽ നിന്നും കിട്ടിയ ബോഡിയുടെ അവശിഷ്ടങ്ങൾ യാതൊരു ഉത്തരവാദിത്ത ബോധവുമില്ലാതെ ലെഡു കെട്ടി കൊണ്ടു പോകുന്നത് പോലെ കാർബോഡിൽ കെട്ടി കൊണ്ട് പോകുകയാണ് പോലീസ് ചെയ്തത് അത് കൊണ്ട് അതിലെ അസ്ഥികൾ മാറ്റിവെയ്ക്കാൻ എളുപ്പമാണ്”

” മാറ്റിവെയ്ക്കുകയോ ” ജനാർദ്ദൻ പറഞ്ഞത് കേട്ട് ജഡ്ജി സംശയത്തോടെ ചോദിച്ചു
“എനിക്കൊരാളെ ചോദ്യം ചെയ്യാൻ കോടതി അനുവദിക്കണം”
” ആരെയാണ് ”
“രാജൻ ഫോറൻസിക് മെഡിസിനി ബ്ലോക്ക് സെക്യൂരിറ്റി ”

” ശരി”
“മിസ്റ്റർ രാജൻ ഈ ഫോട്ടോയിൽ നിൽക്കുന്നയാളെ നിങ്ങൾക്കറിയാമോ “ജോർജ്കുട്ടിയുടെ ഫോട്ടോ കാണിച്ചു കൊണ്ട് ജനാർദ്ദൻ ചോദിച്ചു
” അറിയാം”
” ആരാണ്”
” ജോർജ്കുട്ടി ”
“എത്ര കാലമായി അറിയാം”

” ആറ് വർഷത്തോളം ”
” ഉം നിങ്ങൾ അയാളെ അങ്ങോട്ട് പോയി പരിജയപ്പെട്ടതാണോ അതോ അയാൾ ഇങ്ങോട്ട് വന്ന് പരിജയപ്പെട്ടതാണോ ”
” അയാൾ ഇങ്ങോട്ട് വന്ന് പരിജയപ്പെട്ടതാണ് ”
” എവിടെ വെച്ചാണ് പരിജയപ്പെട്ടത് ”
“ബാറിൽ ”
” അതിനു ശേഷം നിങ്ങൾ അയാളുമായി മദ്യസേവ നടത്താറുണ്ട് അല്ലേ ”

” ഉണ്ട്”
” എവിടെ വെച്ചോക്കെയാണ് നിങ്ങൾ മദ്യപ്പിക്കാറ്”
“ബാറിൽ വെച്ച് അയാളുടെ കാറിൽ വച്ച് ”
” ഫോറൻസിക് മെഡിസിനി ബ്ലോക്കിൽ വെച്ച്‌ നിങ്ങൾ മദ്യപ്പിക്കാറില്ലേ ”
” ഉണ്ട് “രാജൻ തലകുനിഞ്ഞു കൊണ്ട് പറഞ്ഞു
” ഉം …. നിങ്ങൾ കണ്ടുമുട്ടുമ്പോൾ എന്തിനെ കുറിച്ചായിരുന്നു സംസാരിക്കാറ്”
” സിനിമയെ കുറിച്ച് അദ്ദേഹം സിനിമ എടുക്കുന്നുണ്ടെന്നും അതിൽ എന്നെ അഭിനയിപ്പിക്കാമെന്നും പറഞ്ഞു ”

“എന്തായിരുന്നു ആ സിനിമ ”
“അറിയില്ല ആ കഥ പുസ്തക രൂപത്തിലാക്കി വേറൊരാളുടെ പേരിൽ പ്രദ്ധീകരിച്ചിട്ടുണ്ട്”
“ഓകെ ഇനി മൂന്ന് ചോദ്യങ്ങൾ കൂടി ഒന്നാമത്തെത് രാജാക്കാട് പോലീസ് സ്റ്റേഷനിൽ നിന്നും കിട്ടിയ ബോഡിയുടെ അവശിഷ്ടങ്ങൾ ഫോറൻസിക് ബ്ലോക്കിൽ കൊണ്ടുവന്ന അന്ന് നിങ്ങളെ കാണാൻ ജോർജ്കുട്ടി വന്നിരുന്നോ?” ആ ചോദ്യം കേട്ട് രാജൻ ഒന്നും മിണ്ടിയില്ല
” ചോദിച്ചതിന് മറുപടി പറയണം മിസ്റ്റർ രാജൻ ” ജനാർദ്ദൻ തെല്ലു ദേഷ്യത്തോടെ പറഞ്ഞു
” വന്നിരുന്നു”
“ഫോറൻസിക് മെഡിസിനി ബ്ലോക്കിൽ നിന്നും നിങ്ങൾ മദ്യപ്പിച്ചു ശരിയല്ലേ ”

”അതെ”
“തിരിച്ച് എപ്പോളാണ് ജോർജ്കുട്ടി മടങ്ങിപ്പോയത് ”
“അറിയില്ല മദ്യപ്പിച്ച് എന്റെ ബോധം പോയിരുന്നു രാവിലെ ഉണർന്നപ്പോൾ ജോർജ്കുട്ടി അവിടെ ഉണ്ടായിരുന്നില്ല”
” ശരി നിങ്ങൾക്ക് പോകാം

ഇപ്പോൾ എല്ലാം കോടതിക്ക് ബോധ്യമായിട്ടുണ്ടാകുമെന്ന് കരുതുന്നു എന്നെങ്കിലും ഒരു നാൾ പോലീസ് വരുണിന്റെ ബോഡി കണ്ടെത്തുമെന്ന് ജോർജ്കുട്ടിക്ക് അറിയാമായിരുന്നു അതുകൊണ്ട് വരുണിന്റെ കൊലപാതകം ഒരു സിനിമാ കഥ രൂപത്തിൽ ഉണ്ടാക്കി തിരക്കഥകൃതും നിർമ്മിതാവുമായ വിനയചന്ദ്രനെ സമീപിച്ചു പിന്നീട് ആ കഥ ദൃശ്യം എന്ന പേരിൽ പുസ്തക രൂപത്തിലാക്കി വിനയചന്ദ്രന്റെ പേരിൽ പ്രസിദ്ധികരിച്ചു പോലീസ് തന്നെ അറസ്റ്റ് ചെയ്തത് ഈ കഥ വായിച്ചിട്ടാണെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് അങ്ങനെ ചെയ്തത്

വരുണിന്റെ ബോഡി കിട്ടിയാൽ ഡി എൻ എ ടെസ്റ്റ് ചെയ്യാൻ വേണ്ടി ഫോറൻസികിൽ അയക്കുമെന്ന് ജോർജ്കുട്ടിക്ക് അറിയാം അതിനാലാണ് അവിടുത്തെ സെക്യൂരിറ്റിക്കാരനായ രാജനുമായി സൗഹൃദയത്തിലായത് ആ സൗഹൃദയം ഫോറൻസിക് മെഡിസിനി ബ്ലോക്ക് വരെയെത്തി വരുണിന്റെ ബോഡി ഫോറൻസികിൽ കൊണ്ടു വന്ന ദിവസം ജോർജ്കുട്ടി രാജനെ കാണാൻ അവിടെ എത്തി രാജനെ മദ്യപിച്ച് ഉറക്കിയ ശേഷം വരുണിന്റെ അസ്ഥികൾ മാറ്റി അവിടെ വേറെ ആളുടെ അസ്ഥികൾ വച്ചു ”
” അപ്പോൾ വരുണിന്റെ ബോഡി ഇപ്പോളും ജോർജ്കുട്ടിയുടെ കൈയിലാണെന്നാണോ നിങ്ങൾ പറയുന്നത് ”

“അതെ ”
” അപ്പോൾ ജോർജ്കുട്ടിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരുണിന്റെ ബോഡി കണ്ടെത്തണം അല്ലേ ”
“അല്ല ” ജഡ്ജിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത് സഹദേവനായിരുന്നു
“പിന്നെ ”
” വരുണിന്റെ ബോഡി കണ്ടെത്താൻ ഞങ്ങൾക്ക് വേണ്ടത് സി ബി ഐ യുടെ സഹായമാണ് “സഹദേവന്റെ മറുപടി കേട്ട് ജഡ്ജി കുറച്ചു നേരം നിശബ്ദനായി

“സി ബി ഐ അന്വേഷണം അനുവദിക്കാം പക്ഷേ കുറച്ച് നിർബന്ധനകൾ ഉണ്ട്”
” നിർബന്ധനകൾ ” ജനാർദ്ദൻ സംശയത്തോടെ ചോദിച്ചു
” ബോഡി കണ്ടെത്തി ഡി എൻ എ ടെസ്റ്റ് ചെയ്ത് അത് വരുണിന്റെത് തന്നെയെന്ന് ഉറപ്പിച്ച ശേഷം മാത്രമേ ജോർജ്കുട്ടിയെയും കുടുംബത്തെയും അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനും പാടുള്ളു
ജോർജ്ജ്കുട്ടിയെയും കുടുംബത്തെയും രഹസ്യമായോ പരസ്യമായോ നിരീക്ഷിക്കാൻ പാടുള്ളതല്ല
അന്വേഷണ വിവരങ്ങൾ അന്നന്ന് കോടതിയെ അറിയിച്ചിരിക്കണം
ഇതാണ് നിർബന്ധനകൾ ”

ജനാർദ്ദൻ സഹദേവനെ നോക്കി സഹദേവൻ സമ്മതം എന്നർത്ഥത്തിൽ തലയാട്ടി
” ഓകെ ”
” വരുൺ കൊലപാതക കേസ് സി ബി ഐ ക്ക് വിടാൻ കോടതി ഉത്തരവിട്ടിരിക്കുന്നു” ജഡ്ജിയുടെ വാക്കുകൾ കേട്ട് സഹദേവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു
” കോളിളക്കം സൃഷ്ടിച്ച വരുൺ കൊലപാതക കേസ് സി ബി ഐ അന്വേഷിക്കുന്നു”
” വരുൺ കേസ് സി ബി ഐ ക്ക് ”

” സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടത് മുൻ പോലീസ് കോൺസ്റ്റബിൾ സഹദേവൻ ”
ന്യൂസ് ചാനലുകളിൽ ഫ്ലാഷ് ന്യൂസ് കൊണ്ട് നിറഞ്ഞു
യു എസ് എ യിലേക്ക് മടങ്ങാനായി എയർപോർട്ടിലെത്തിയ ഗീതയും പ്രഭാകരനും ഈ വാർത്ത കണ്ട് ഞെട്ടലോടെ പരസ്പരം മുഖത്തോട് മുഖം നോക്കി
തന്റെ ഓഫീസിലിരുന്ന് ന്യൂസ് കേൾക്കുകയായിരുന്നു തോമസ് ബാസ്റ്റ്യനും ഫിലിപ്പ് മാത്യുവും
“സാർ എന്തൊക്കെയാണിത്” മാത്യുസ് തോമസ് ബാസ്റ്റ്യനോടായി ചോദിച്ചു
” ഒന്നും കാണാതെ സഹദേവൻ ഇറങ്ങില്ല അയാൾക്ക് എന്തോ കിട്ടിയിട്ടുണ്ട് ”

“സി ബി ഐ വന്നാലും ജോർജ്ജ്കുട്ടിയെ ഒന്നും ചെയ്യാൻ കഴിയില്ല ” കടയിലിരുന്ന് ന്യൂസ് കേൾക്കുകയായിരുന്ന സുലൈമാനിക്ക കടയിലിരിക്കുന്നവരോടായി പറഞ്ഞു
വീട്ടിലെ ടി വി യിൽ പാട്ട് കേൾക്കുകയായിരുന്നു അനുമോൾ ഇടയ്ക്ക് ചാനൽ മാറ്റിയപ്പോളാണ് ന്യൂസ് ചാനലിൽ സഹദേവന്റെ മുഖം കാണുന്നത് അത് കണ്ടതും അവൾ ഞെട്ടി എഴുന്നേറ്റു
” വരുൺ കൊലപാതക കേസ് സി ബി ഐ ക്ക് ” താഴെ എഴുതിയത് വായിച്ചപ്പോൾ അവൾ വീണ്ടും ഞെട്ടി
“അമ്മേ…. ” അവൾ അലറി വിളിച്ചു

അനുമോളുടെ വിളി കേട്ട് അടുക്കളയിലായിരുന്ന റാണിയും അഞ്ജുവും ഓടിയെത്തി
“എന്താ മോളെ ” അമ്മയുടെ ചോദ്യത്തിന് മറുപടിയായി അനുമോൾ ടീവി യിലേക്ക് ചൂണ്ടി
ടി വിയിലേക്ക് നോക്കിയ റാണിയും അഞ്ജുവും ഞെട്ടി പെട്ടന്നു തന്നെ റാണി അഞ്ജുവിനെ ചേർത്ത് പിടിച്ചു
“മോളേ വേഗം അച്ഛനെ വിളിക്ക് ” റാണി അനുമോളോടായി പറഞ്ഞു
അനുമോൾ ഫോണെടുത്ത് അച്ഛനെ വിളിച്ചു
“നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പോൾ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ് ”

“അമ്മേ അച്ഛന്റെ ഫോൺ സ്വിച്ച് ഓഫാണ്” അവൾ തേങ്ങലോടെ പറഞ്ഞു
“എന്റെ മാതാവേ ” റാണി രണ്ടു മക്കളെയും ചേർത്ത് പിടിച്ച് പ്രാർത്ഥിച്ചു
പിറ്റേ ദിവസം
തന്റെ താമസ സ്ഥലത്തു നിന്ന് കാറിലേക്ക് കയറുകയായിരുന്നു സഹദേവൻ അപ്പോളാണ് ഒരു കാർ അങ്ങോട്ട് വന്നത്
അതിൽ നിന്നും ഗീതയും പ്രഭാകറും ഇറങ്ങി
സഹദേവൻ ഇരുവരെയും നോക്കി പുഞ്ചിരിച്ചു

“സഹദേവൻ എന്താണിതൊക്കെ ” പ്രഭാകർ സംശയത്തോടെ ചോദിച്ചു
“നിങ്ങൾ നിർത്തിയിടത്തു നിന്ന് ഞാൻ തുടങ്ങി അത്രയെയുള്ളു” ഇരുവരെയും നോക്കി കൊണ്ട് സഹദേവൻ പറഞ്ഞു
” ഇപ്പോൾ നിങ്ങളും വരണം എന്റെ കൂടെ ”

” എങ്ങോട്ട് ”ഗീത സംശയത്തോടെ ചോദിച്ചു
” കേസ് അന്വേഷിക്കാൻ സി ബി ഐ എത്തിയിട്ടുണ്ട് അവരെ കാണാൻ ”
” ആരാണ് സി ബി ഐ ഓഫീസർ ”
“സേതുരാമയ്യർ സേതുരാമയ്യർ സി ബി ഐ ”സഹദേവൻ പറഞ്ഞത് കേട്ട് ഗീതയും പ്രഭാകറും തമ്മിൽ നോക്കി
“സേതുരാമയ്യർ?” പ്രഭാകർ സംശയത്തോടെ ചോദിച്ചു

“അതെ സേതുരാമയ്യർ ഇത് അദ്ദേഹത്തിന്റെ അവസാനത്തെ കേസാണ് ഈ കേസോടെ അദ്ദേഹം റിട്ടയർ ചെയ്യും അദ്ദേഹം അന്വേഷിച്ച എല്ലാ കേസും തെളിയിക്കപ്പെട്ടതാണ് ഇതും തെളിയിക്കപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു” സഹദേവൻ ഇരുവരെയും മാറി മാറി നോക്കി കൊണ്ട് പറഞ്ഞു

ഏർണാകുളത്ത് പോയ ജോർജ്ജ്കുട്ടി തിരികെ വീട്ടിലെത്തുമ്പോൾ മുന്നിലെ വാതിൽ അടഞ്ഞു കിടക്കുന്നതാണ് കണ്ടത് മുറ്റത്ത് കരിയിലകളും ഉണ്ടായിരുന്നു
“ഇവിടെ ആരും ഇതുവരെ എഴുന്നേറ്റില്ലേ ” ജോർജ്കുട്ടി മനസിൽ ചോദിച്ചു
” റാണി അഞ്ജു ” ജോർജ്കുട്ടി വാതിലിൽ തട്ടി വിളിച്ചു
കുറച്ചു സമയം കഴിഞ്ഞപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുമായി റാണി വാതിൽ തുറന്നു
“എന്ത് പറ്റി ” റാണിയുടെ മുഖം കണ്ട് ജോർജ്കുട്ടി ചോദിച്ചു
” ജോർജ്കുട്ടി ഒന്നും അറിഞ്ഞില്ലേ ”
“എന്ത് ”

” ആ സഹദേവൻ തിരിച്ചു വന്നിരിക്കുന്നു”
” അതിന്”
” മാത്രമല്ല വരുൺ കൊലപാതക കേസ് സി ബി ഐ ക്ക് വിട്ടിരിക്കുന്നു”
” അതിന് നീയെന്തിനാ പേടിക്കുന്നത് ”
” വരുണിന്റെ ബോഡി സി ബി ഐ കണ്ടെത്തുമോ ”
” കണ്ടെത്തിക്കോട്ടെ അവരു കണ്ടെത്തുന്നത് നമ്മൾക്കെന്താ ”
“സത്യം പറ ജോർജ്കുട്ടി വരുണിന്റെ ബോഡി എവിടെയാണുള്ളത്”

“എന്റെ കീശയിൽ എന്റെ പൊന്നു റാണി നീ ആ കാര്യം വിട്ട് ചായയുണ്ടാക്കാൻ നോക്ക് ഞാൻ കുളിച്ചിട്ട് വരാം ” ഇത്രയും പറഞ്ഞ് ജോർജ്കുട്ടി ബാത്ത് റൂം ലക്ഷ്യമാക്കി നടന്നു
ഏർണാകുളത്ത് തനിക്കായി ഒരുക്കിയ ഓഫീസിൽ ഇരിക്കുകയായിരുന്നു സേതുരാമയ്യർ
“സാർ കാണാൻ വന്നിട്ടുണ്ട് ” സഹായിയായ ജോൺ ഓഫിസിലേക്ക് കയറി വന്നു പറഞ്ഞു
“ആര് ”
”ഒരു സഹദേവൻ ”
” വരാൻ പറയു” ജോൺ പുറത്തേക്കിറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ജോൺ അകത്തേക്ക് വന്നു കൂടെ സഹദേവനും ഗീതയും പ്രഭാകറും ഉണ്ടായിരുന്നു

“ഇരിക്കു” തനിക്കു മുന്നിലുള്ള കസേരകൾ കാണിച്ചു കൊണ്ട് സേതുരാമയ്യർ പറഞ്ഞു മൂന്ന് പേരും കസേരകളിൽ ഇരുന്നു
” ഞാൻ സഹദേവൻ ”
” അറിയാം ജോഷി സാർ പറഞ്ഞിരുന്നു”
” ഇത് വരുണിന്റെ അച്ഛൻ പ്രഭാകർ അമ്മ ഗീത “സേതുരാമയ്യർ രണ്ടു പേരെയും നോക്കി പുഞ്ചിരിച്ചു
” വരുൺ കൊലപാതക കേസിനെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട് പക്ഷേ കൂടുതലൊന്നും അറിയില്ല പോലീസ് അന്വേഷിച്ച റിപ്പോർട്ട് കൈയിൽ കിട്ടിയിട്ടില്ല” സഹദേവനെ നോക്കി കൊണ്ട് സേതുരാമയ്യർ പറഞ്ഞു

” ഞാൻ എല്ലാം വിശദമായി പറയാം” സഹദേവൻ വരുൺ അഞ്ജുവിനെ കണ്ടുമുട്ടുന്നതു മുതൽ പോലീസ് വരുണിന്റെ ബോഡി രാജക്കാട് പോലീസ് സ്റ്റേഷനിൽ നിന്ന് കണ്ടെടുത്ത് ഡി എൻ എ ടെസ്റ്റ് നടത്തുന്നതു വരെയുള്ള കാര്യങ്ങൾ സേതുരാമയ്യർക്ക് പറഞ്ഞു കൊടുത്തു
“ഡി എൻ എ ടെസ്റ്റിൽ രാജക്കാട് പോലീസ്റ്റേഷനിൽ നിന്നും കണ്ടെടുത്ത ബോഡി വരുണിന്റെതല്ലാ എന്നാണെങ്കിൽ തീർച്ചയായും ജോർജ്കുട്ടി അത് മാറ്റിയിട്ടുണ്ടാകും അതിനു ശേഷം വരുണിന്റെ യഥാർത്ഥ ബോഡി നശിപ്പിച്ചുകളഞ്ഞിട്ടുണ്ടാകും” എല്ലാം കേട്ട ശേഷം ജോൺ പറഞ്ഞു

“അങ്ങനെയാണ് അയാളുടെ സിനിമാ കഥയുടെ ക്ലൈമാക്സിൽ പറയുന്നത് ” പ്രഭാകർ പറഞ്ഞു അത് കേട്ട് സേതുരാമയ്യർ സഹദേവനെ നോക്കി
“സഹദേവൻ നിങ്ങൾക്കെന്ത് തോനുന്നു ജോർജ്കുട്ടി വരുണിന്റെ ബോഡി നശിപ്പിച്ചിട്ടുണ്ടാകുമോ ” സേതുരാമയ്യരുടെ ചോദ്യം കേട്ട് സഹദേവൻ ഒരു നിമിഷം മിണ്ടാതിരുന്നു
” ഉണ്ടാവും പക്ഷേ അത് വരുണിന്റെതല്ല” സഹദേവൻ പറഞ്ഞത് കേട്ട് ഗീതയും പ്രഭാകറും ഒന്നും മനസിലാവാതെ പരസ്പരം നോക്കി പിന്നെ സഹദേവനെയും

ഇതേ ബാത്ത് റൂമിൽ കയറിയ ജോർജ്കുട്ടിയുടെ മനസിൽ ഭയം കൊണ്ട് നിറഞ്ഞു അത് അയാളുടെ മുഖത്ത് പ്രകടനമായി
ജോർജ്കുട്ടി തന്റെ കണ്ണുകൾ പതിയെ അടച്ചു

ഏർണാകുളത്തേക്കെന്നും പറഞ്ഞ് ജോർജ്കുട്ടി നേരെ പോയത് തന്റെ സുഹൃത്തായ ഡോക്ടർ ശാന്തനുവിന്റെ അരികിലേക്കായിരുന്നു
ജോർജ്കുട്ടിയുടെ കൈയിൽ വരുണിന്റെ അസ്ഥിയും ഗീതയുടെയും പ്രഭാകറിന്റെയും രക്തവും ഉണ്ടായിരുന്നു
വരുണിന്റെ ശേഷക്രിയകൾക്ക് ശേഷം ഗീതയും പ്രഭാകറും നഗരത്തിലെ ഹോട്ടലിൽ മുറിയെടുത്തിരുന്നു ആ മുറിയുടെ തൊട്ടടുത്ത മുറിയിൽ ജോർജ്കുട്ടിയും ഉണ്ടായിരുന്നു

ഹോട്ടൽ ജീവനക്കാരൻ ഗീതയ്ക്കും പ്രഭാകറിനുമുള്ള ഭക്ഷണവുമായി പോകുമ്പോൾ ജോർജ്കുട്ടി തന്റെ മുറിയിലെ ടി വി വർക്ക് ചെയ്യുന്നില്ലെന്നും പറഞ്ഞ് അയാളെ തന്റെ മുറിയിലേക്ക് കയറ്റി അയാൾ ടി വി പരിശോധിക്കുന്ന സമയത്ത് ജോർജ്കുട്ടി ഗീതയ്ക്കും പ്രഭാകറിനുമുള്ള ഭക്ഷണത്തിൽ ഉറക്കമരുന്ന് ചേർത്തു

ടി വി ശരിയാക്കിയ ശേഷം ജീവനക്കാരൻ ഭക്ഷണവുമായി ഗീതയുടെയും പ്രഭാകറിന്റെയും മുറിയിലേക്ക് പോയി
അര മണിക്കൂറിനു ശേഷം ജോർജ്കുട്ടി ആരു കാണാതെ പ്രഭാകറിന്റെ മുറിയിൽ കയറി അപ്പോൾ ബെഡിൽ കിടന്നുറങ്ങുകയായിരുന്നു ഗീതയും പ്രഭാകറും

ജോർജ്കുട്ടി കൈയിൽ കരുതിയ സിറഞ്ചുകളിൽ രണ്ട് പേരുടെയും രക്തം ശേഖരിച്ചു
വരുണിന്റെ അസ്ഥിയും ഗീതയുടെയും പ്രഭാകറിന്റെയും രക്തവുമായി ജോർജ്കുട്ടി ഡോക്ടർ ശാന്തനുവിന്റെ അരികിലെത്തി
ആറ് മണിക്കുർ പരിശോധനയ്ക്ക് ശേഷം റിസൽട്ടുമായി ശാന്തനു ജോർജ്കുട്ടിയുടെ അരികിലെത്തി
” ജോർജ്കുട്ടി ഒന്നും മാച്ച് ആവുന്നില്ല”
” എന്നു വച്ചാൽ ” ജോർജ്കുട്ടി സംശയത്തോടെ ചോദിച്ചു

“നിങ്ങൾ കൊണ്ടു വന്ന അസ്ഥി വരുണിന്റെതല്ല ”
“വാട്ട്” ഡോക്ടർ പറഞ്ഞത് കേട്ട് ജോർജ്കുട്ടി ഞെട്ടി
“നോ … ഞാനിത് വിശ്വസിക്കില്ല” സഹദേവൻ പറഞ്ഞത് കേട്ട് ഗീത ഞെട്ടി
“സഹദേവൻ നീയെന്തൊക്കെയാണ് പറയുന്നത് ” പ്രഭാകർ ഒന്നും മനസിലാവാതെ ചോദിച്ചു

“അതെ സാർ രാജക്കാട് പോലീസ് സ്റ്റേഷനിൽ നിന്നും കിട്ടിയ ബോഡി വരുണിന്റെതല്ല ജോർജ്കുട്ടി നിങ്ങൾക്ക് തന്ന അസ്ഥി ഞാൻ നദിയിൽ നിന്നെടുത്തിരുന്നു അത് അന്ന് ഡി എൻ എ ടെസ്റ്റ് നടത്തിയ ലാബിലേക്ക് ഞാൻ കൊടുത്തിരുന്നു അത് പരിശോധിച്ചപ്പോൾ അത് നിങ്ങളുടെ മകന്റേതല്ലന്ന് തെളിഞ്ഞു ”
“ഒരു പക്ഷേ ജോർജ്കുട്ടി വേറെ അസ്ഥി തന്ന് പറ്റിച്ചതാണെങ്കിലോ ” ജോൺ സംശയത്തോടെ ചോദിച്ചു അത് കേട്ട് പ്രഭാകർ ദയീന ഭാവത്തോടെ ജോണിനെ നോക്കി
“ഒരിക്കലുമില്ല പുത്രനെ നഷ്ടപ്പെട്ട വേദനയിൽ കഴിയുന്ന ഒരാളെ അങ്ങനെ പറ്റിക്കാൻ ജോർജിന് കഴിയില്ല ” ഇതുവരെ മിണ്ടാതിരുന്ന സേതുരാമയ്യർ പറഞ്ഞു

“സാർ എന്തൊക്കെയാണിത്” പ്രഭാകർ സേതുരാമയ്യറോടായി ചോദിച്ചു
“എന്റെ ഊഹം ഇങ്ങനെയാണ് ജോർജ്കുട്ടി വരുണിന്റെ ബോഡി രാജക്കാട് പോലീസ് സ്റ്റേഷനിൽ കുഴിച്ചിട്ടത് ആഗസ്ത് നാലാം തിയ്യതിയാണ് അഞ്ച് ആറ് തിയ്യതികളിൽ എന്തൊ സംഭവിച്ചിട്ടുണ്ട് ജോർജ്കുട്ടി വരുണിനെ കുഴിച്ചിട്ട് വരുന്നത് ജോസ് മാത്രമല്ല വേറൊരാൾ കൂടി കണ്ടിട്ടുണ്ടാകും

അയാൾ നാലാം തിയ്യതിയോ അഞ്ചാം തിയ്യതിയോ ആരെയെങ്കിലും കൊന്നിട്ടുണ്ടാകും അതിനു ശേഷം അയാൾ രാജക്കാട് സ്റ്റേഷനിൽ നിന്നും വരുണിന്റെ ബോഡി മാറ്റി പകരം അയാൾ കൊന്നയാളെ അവിടെ കുഴിച്ചുമൂടി അതിനു ശേഷം വരുണിന്റെ ബോഡി വേറൊരു സ്ഥലത്തും കുഴിച്ചു മൂടി രാജക്കാട് പോലീസ് സ്റ്റേഷനിൽ നിന്നും ആരും ആ ബോഡി കണ്ടെത്തില്ല എന്ന് അയാൾക്ക് അറിയാമായിരുന്നു ഇനി വേറൊരു സ്ഥലത്ത് കുഴിച്ചിട്ടിരിക്കുന്ന വരുണിന്റെ ബോഡി കണ്ടെത്തിയാലും അയാൾ പിടിക്കപ്പെടില്ല പിടിക്കപ്പെടുക ജോർജ്കുട്ടിയായിരിക്കും ”

സേതുരാമയ്യർ പറഞ്ഞത് കേട്ട് മൂന്ന് പേരും പരസ്പരം നോക്കി
” അപ്പോൾ എന്റെ മകന്റെ ബോഡി എവിടെയാണ്”
” അതാണ് കണ്ടെത്തേണ്ടത് ആരാണ് മാറ്റിയത് എവിടെക്കാണ് മാറ്റിയത് അതിന് മുമ്പ് വേറൊന്ന് കണ്ടെത്തണം രാജക്കാട് പോലീസ് സ്റ്റേഷനിൽ നിന്നും കിട്ടിയ ബോഡി ആരുടെതാണെന്ന്”

ഇതേ സമയം ജോർജ്കുട്ടി ആലോചിക്കുകയായിരുന്നു എവിടെയാണ് തനിക്ക് പിഴച്ചത് വരുണിനെ സ്റ്റേഷനിൽ കുഴിച്ചു മൂടുന്നത് ജോസല്ലാതെ വേറെ ആരെങ്കിലും കണ്ടിട്ടുണ്ടാകും അയാളായിരിക്കും ബോഡി മാറ്റിയത് ആരായിരിക്കും അത് ജോർജ്കുട്ടിയുടെ മനസിൽ ഒരോ രംഗങ്ങളും വന്നു പോയി

“സാർ ഈ കാര്യം ജോർജ്കുട്ടി അറിഞ്ഞിട്ടുണ്ടാകുമോ?” ജോൺ സംശയത്തോടെ ചോദിച്ചു
“തീർച്ചയായും തന്റെ കുടുംബത്തെ രക്ഷിക്കാൻ ഏതറ്റവും അയാൾ പോകുമെങ്കിൽ അയാൾ ഇതറിഞ്ഞിട്ടുണ്ടാകും താൻ നശിപ്പിച്ചത് വരുണിന്റെ ബോഡിയാണെന്ന് ഉറപ്പിച്ച ശേഷമേ അയാൾ വിശ്രമിക്കൂ ”
” അപ്പോൾ ജോർജ്കുട്ടി തുടങ്ങിയിട്ടുണ്ടാകും അല്ലേ?”സഹദേവൻ സംശയത്തോടെ ചോദിച്ചു
” അതേ നമ്മളും തുടങ്ങേണ്ട സമയമായി ”

ഇതേ സമയം മറ്റൊരിടത്ത് മദ്യം നിറഞ്ഞ ഗ്ലാസ് ചുണ്ടോടടുപ്പിക്കുകയായിരുന്നു അയാൾ അപ്പോൾ ന്യൂസ് ചാനലിൽ നിന്നും റിപ്പോർട്ടറുടെ ശബ്ദം അയാളുടെ കാതുകളിലെത്തി
” വരുൺ കൊലക്കേസ് സി ബി ഐ അന്വേഷണം ആരംഭിച്ചു ”
“നാശങ്ങൾ വീണ്ടും ” അയാൾ ‘ചുണ്ടോടടുപ്പിച്ച മദ്യ ഗ്ലാസ് ടേബിളിൽ ആഞ്ഞു വച്ചു
ഇതേ സമയം അന്വേഷണത്തിനുള്ള തന്ത്രങ്ങൾ മെനയുകയായിരുന്നു സേതുരാമയ്യറും ജോർജ്ജ്കുട്ടിയും

(തുടരും)

(ദൃശ്യം 2 കണ്ടപ്പോൾ മനസിൽ തോന്നിയ കഥയാണിത് തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക
സേതുരാമയ്യർ എന്നത് മമ്മൂട്ടിയുടെ കഥാപാത്രം അല്ല സി ബി ഐ ഓഫീസർക്ക് യോജിച്ച പേര് അതാണെന്ന് തോന്നിയപ്പോൾ ഇട്ടതാണ്)

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *