Breaking News
Home / Latest News / ഓരോ ജനതയും അവ അർഹിക്കുന്നവരെ മാത്രമെ ഭരണാധികാരികളായി ലഭിക്കുകയുള്ളു

ഓരോ ജനതയും അവ അർഹിക്കുന്നവരെ മാത്രമെ ഭരണാധികാരികളായി ലഭിക്കുകയുള്ളു

“ഓരോ ജനതയും അവർ അർഹിക്കുന്ന ഭരണാധികാരികളെ ലഭിക്കുന്നു”

അവർ നിങ്ങൾക്ക് രാമക്ഷേത്രവും, രാമ രാജ്യവും വാഗ്ദാനം ചെയ്തു.
നിങ്ങളവർക്ക് അധികാരം നൽകി, അവർ വാഗ്ദാനം പൂർത്തിയാക്കുന്നു.
പിന്നെ എന്തിനാണ് അവർ വാഗ്ദാനം നൽകാത്ത ആശുപത്രികളെ കുറിച്ച് നിങ്ങൾ വേവലാതിപ്പെടുന്നത്…?

അവർ നിങ്ങൾക്ക് ഗോവധ നിരോധനവും , ഗോ സംരക്ഷണവും വാഗ്ദാനം ചെയ്യതു,
നിങ്ങൾ അവർക്ക് അധികാരം നൽകി , അവർ അവരുടെ വാക്ക് പാലിക്കപ്പെടുമ്പോൾ നിങ്ങളെന്തിന് വേവലാതിപ്പെടണം അവർ വാഗ്ദാനം നൽകാത്ത പൊതുജനാരോഗ്യത്തെ കുറിച്ചും പകർച്ചവ്യാധികളെ കുറിച്ചും…?

അവർ നിങ്ങൾക്ക് അപരൻ്റെ മേൽ ആധിപത്യവും, അപരൻ്റെ ജീവനെടുക്കാനുള്ള സ്വാതന്ത്രവും വെച്ചു നീട്ടി.
നിങ്ങളവർക്ക് അധികാരം നൽകി, കിട്ടിയ സ്വാതന്ത്ര്യം വേണ്ടുവോളം നിങ്ങളാസ്വദിച്ച് മതിമറക്കുമ്പോൾ നിങ്ങളെന്തിന് വേവലാതിപ്പെടണം അവർ വാഗ്ദാനം ചെയ്യാത്ത സ്വരക്ഷയെ കുറിച്ചും, മഹാമാരി മരണങ്ങളെ കുറിച്ച്….?

നിങ്ങൾ ആഗ്രഹിച്ചതും അല്ലാത്തതുമായ നിയമങ്ങളും ചട്ടങ്ങളും വഴി’ അപരൻ്റെ വേദനയിൽ ആത്മ സംതൃപ്ക്കായി അവർ നയങ്ങൾ രൂപീകരിച്ചു, വീണുകിട്ടിയ അപരദ്യോശം ആവോളം ആസ്വദിക്കുമ്പോൾ നിങ്ങളെന്തിന് വിലപിക്കണം പാതയോരങ്ങളിൽ കൂട്ടിയിടപ്പെട്ട ശവങ്ങളെ ഓർത്ത്….?

അവർ നിങ്ങൾക്ക് മാന്യമായ ജീവിതമോ, ജീവിത സാഹചര്യങ്ങളോ, ആരോഗ്യമോ ചികിത്സയോ…., എന്തിന് മാന്യമായ ശവസംസ്ക്കാരമെങ്കിലും വാഗ്ദാനം നൽകിയിരുന്നോ…? ഇല്ല…, അവർ പറഞ്ഞതും നിങ്ങളാഗ്രഹിച്ചും വർഗ്ഗീയതയും അപരദ്യോശവും മാത്രമായിരുന്നു.

അവരത് വേണ്ടുവോളം നൽകുന്നു, നൽകി കൊണ്ടിരിക്കുന്നു. അതെ, നിങ്ങൾ ആഗ്രഹിച്ച ഭരണകൂടം നിങ്ങൾക്ക് അർഹിക്കുന്നത് നൽകുന്നു. കുംഭമേളകളായും, പൂരങ്ങളായും , ഗോമൂത്രാദി ദ്രവ്യങ്ങളായും അവർ നിങ്ങൾക്ക് അർഹതപ്പെട്ടവ വെച്ചു നീട്ടുമ്പോൾ
ആത്മ നിർവൃതിയടയുന്നതിന് പകരം അവർ നൽകാത്ത, നിങ്ങൾ അർഹിക്കാത്തവയെ കുറിച്ച് വാചാലരായി നന്ദികേട് കാണിക്കരുത്.
കാരണം…

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *