മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട അവതാരികയും, നടിയും ഒക്കെയാണ് പേളി മാണി. ശരിക്കും ഒരു ഓൾറൗണ്ടറായ പേളി മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതയായി മാറുന്നത്. അതിനുശേഷം വിവിധ ഭാഷകളിലായി സിനിമയിലും വ്യത്യസ്തമായ അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവയ്ക്കാൻ പേളിക്ക്സാധിച്ചിട്ടുണ്ട്. മികച്ച അവതരണം കൊണ്ടും, അഭിനയം കൊണ്ടും വളരെ പെട്ടെന്ന് തന്നെ മലയാളികളെ കയ്യിലെടുക്കാൻ പേളിക്ക്സാധിച്ചു.
അവതാരകയായും, അഭിനേത്രിയായും ഒക്കെ തിളങ്ങി എങ്കിലും മലയാളി പ്രേക്ഷകർക്ക് പേളിയോട്ഒരു പ്രത്യേക സ്നേഹവും, അടുപ്പവും ഒക്കെ തോന്നിത്തുടങ്ങിയത് ബിഗ് ബോസ് മലയാളം ഒന്നാം സീസണിലൂടെ ആയിരുന്നു. പ്രേക്ഷകരുടെ മികച്ച പിന്തുണ കൊണ്ടും, ആളുകൾക്ക് ഇഷ്ടപ്പെടുന്ന പെരുമാറ്റം കൊണ്ടും ആ പരിപാടിയിലെ റണ്ണറപ്പായി പേളി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബിഗ് ബോസിലെ തന്നെ സഹ മത്സരാർത്ഥിയും നടനുമായ ശ്രീനിഷിനെ 2019 ൽ പേളി വിവാഹം കഴിക്കുകയായിരുന്നു.
2021 മാർച്ച് 20നായിരുന്നു പേളി മാണിക്കും, ശ്രീനിഷ് അരവിന്ദിനും ഒരു പെൺ കുഞ്ഞു ജനിക്കുന്നത്. തങ്ങളുടെ പൊന്നോമനയുടെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചുകൊണ്ട് ഇരുവരും രംഗത്തുവരികയും ചെയ്തിരുന്നു. ഈ കഴിഞ്ഞ ദിവസം ആയിരുന്നു പേളിയുടെ കുഞ്ഞിന്റെ പേരിൽ ചടങ്ങും, നൂലുകേട്ട് ചടങ്ങും ഒക്കെ നടന്നത്.
ഈ ചടങ്ങിന്റെ ചിത്രങ്ങളൊക്കെ ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അവയൊക്കെ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പേളിയുടെ പ്രസവ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.പേളി തന്നെയാണ് തന്റെ പ്രസവ വീഡിയോ പേളിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
ഈ വീഡിയോ നിമിഷങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഡെലിവറിക്കായി ആശുപത്രിയിലേക്ക് പോകുന്നത് മുതൽ, കുഞ്ഞിനെയും ആയി വീട്ടിലേക്ക് തിരിച്ചു വരുന്നത് വരെയുള്ള എല്ലാ മനോഹരമായ മുഹൂർത്തങ്ങളും പേളി വീഡിയോയിലൂടെ പങ്കു വച്ചിട്ടുണ്ട്.
ആലുവ രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു പേളിയുടെ പ്രസവം. ആശുപത്രിയിലെത്തിയ പേളി അവിടെയുള്ള അധികൃതരോടും, സ്റ്റാഫിനോടും ഒക്കെ വളരെ രസകരമായി സംസാരിക്കുന്നതും, ഇടപഴകുന്നതും ഒക്കെ വീഡിയോയിൽ വ്യക്തമായി കാണിക്കുന്നുണ്ട്. പേളിയുടെ ഒപ്പം ഉടനീളം ശ്രീനിഷും ഉണ്ട്. ഇരുപതാം തീയതി രാത്രി 9 40 നു ആയിരുന്നു പേളിക്ക് കുഞ്ഞു ജനിച്ചത്.നോർമൽ ഡെലിവറി ആയിരുന്നു എന്നും വീഡിയോയിൽ പറയുന്നുണ്ട്.
പാട്ടു കേട്ടും, എക്സർസൈസുകൾ ചെയ്തും ഒക്കെയാണ് പേളി തന്റെ ആശുപത്രി ദിവസങ്ങൾ തള്ളി നീക്കിയത്. പേടി പ്രസവിക്കുമ്പോൾ പേളിയുടെ കയ്യിൽ മുറുകെ പിടിച്ച് തൊട്ടടുത്തുതന്നെ ശ്രീനിഷിനെയും കാണാം. നില ശ്രീനിഷ് എന്നാണ് ഇവർ ഇവരുടെ പൊന്നോമനയ്ക്ക് പേര് നൽകിയിരിക്കുന്നത്. ഏറെ ആനന്ദത്തോടെ ആണ് പേളി ക്ക് കുഞ്ഞുണ്ടായി എന്ന സന്തോഷം ആരാധകർ ഏറ്റെടുത്തത്. കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും അറിയാൻ ആരാധകർ ഇപ്പോൾ കാത്തിരിക്കുകയാണ്.