Breaking News
Home / Latest News / വൈദ്യുത കമ്പിയില്‍ തട്ടി ഷോക്കേറ്റ് പിടഞ്ഞുവീണ മാടത്തയ്ക്ക് പുതുജീവൻ നൽകി മണിക്കുട്ടൻ

വൈദ്യുത കമ്പിയില്‍ തട്ടി ഷോക്കേറ്റ് പിടഞ്ഞുവീണ മാടത്തയ്ക്ക് പുതുജീവൻ നൽകി മണിക്കുട്ടൻ

വൈദ്യുത കമ്പിയില്‍ തട്ടി ഷോക്കേറ്റ് പിടഞ്ഞുവീണ മാടത്തയ്ക്ക് പുതുജീവൻ നൽകിയ യുവാവിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പെയിന്റിങ് തൊഴിലാളിയായ കയ്യൂരി കൂട്ടുങ്കര സ്വദേശിയായ കെ ജി പ്രജീഷ് എന്ന മണിക്കുട്ടന്റെ അവസരോചിതമായ ഇടപെടലാണ് മാടത്തയ്ക്ക് പ്രാണൻ തിരികെ നൽകിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് കോട്ടയം പള്ളിക്കത്തോട് ടൗണിലാണ് സംഭവം നടന്നത്. കണ്മുന്നിൽ പിടഞ്ഞുവീണ മാടത്തയെ കയ്യിൽ കോരിയെടുത്ത് കൃത്രിമ ശ്വാസോച്ഛാസം നൽകിയാണ് ജീവന്റെ തുടിപ്പ് വീണ്ടും നൽകിയത്. കെ എസ് ഇ ബി ജീവനക്കാർ ഷോക്കേറ്റു വീണ കാക്കയെ രക്ഷിക്കുന്നതിന്റെ വിഡിയോ ഫെയ്‌സ്ബുക്കിൽ കണ്ട ഓർമ്മയിലാണ് പ്രാഥമിക ചികിത്സ നൽകിയതെന്ന് മണിക്കുട്ടൻ പറയുന്നു.

മാടത്തയുടെ വായിലേക്ക് ശ്വാസം ഊതി നൽകി. ഒപ്പം നെഞ്ചിലും കാലുകളിലും തടവി. അഞ്ചു മിനിറ്റ് കഴിഞ്ഞതോടെ മാടത്ത പുതിയ ജീവിതത്തിലേക്ക് ചിറകു വിടർത്തി പറന്നു. അഭിഭാഷകനായ എം എസ് അനുവാണ് സംഭവത്തിന്റെ വിഡിയോ പകർത്തിയത്. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *