Breaking News
Home / Latest News / ആറടി മണ്ണില്‍ കുഴിച്ചിടാന്‍ പോലും മനുഷ്യര്‍ ഭൂമിയില്‍ അവശേഷിക്കാതെയാവും

ആറടി മണ്ണില്‍ കുഴിച്ചിടാന്‍ പോലും മനുഷ്യര്‍ ഭൂമിയില്‍ അവശേഷിക്കാതെയാവും

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ഭീതി വിതയ്ക്കുകയാണ്. ദിനംപ്രതി നിരവധി പേര്‍ക്കാണ് വൈറസ് ബാധിക്കുന്നത് മരണ നിരക്കും ഉയര്‍ന്നിരിക്കുകയാണ്. എന്നിട്ടും പലരും വേണ്ട ജാഗ്രത കാണിക്കുന്നില്ല എന്നതും ഭയപ്പെടുത്തുന്ന സംഗതിയാണ്. ഈ സാഹചര്യത്തില്‍ കോവിഡ് വന്ന അനുഭവം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡിംപിള്‍ ഗിരീഷ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഡിംപിള്‍ അനുഭവം പറഞ്ഞത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം, ഈ ഫോട്ടോയില്‍ കാണുന്നത് ഞാനാണ്,ആറു മാസം മുന്നത്തേയും ഇപ്പോഴത്തെയും ഞാന്‍…. എന്തിനാണ് ഇങ്ങനൊരു ഫോട്ടോ ഇപ്പോള്‍ പോസ്റ്റ് ചെയ്തതെന്ന് പലരും ആലോചിക്കുന്നുണ്ടാവും… കോവിഡിന്റെ രണ്ടാം തരംഗത്തെ പേടിക്കരുതെന്നല്ല പേടിക്കണം എന്ന് ഓര്‍മ്മപ്പെടുത്താന്‍ തന്നെയാണ് ഇതിവിടെ പോസ്റ്റ് ചെയ്യുന്നത് … ഒരു കോവിഡിന്റെ ഭീകരതയത്രയും അതിന്റെ ഏറ്റവും തിവ്രമായ അവസ്ഥയില്‍ അനുഭവിച്ചതാണ് ഞാന്‍…

ഓക്‌സിജന്‍ മാസ്‌ക് വെച്ചുകൊണ്ട് തന്നെ ഒരു ശ്വാസത്തിനായി പിടഞ്ഞിട്ടുണ്ട്… ഇരുപത് മിനിറ്റിന് ശേഷമൊക്കെയാണ് നേരെയൊരു ശ്വാസം എടുക്കാന്‍ പറ്റിയിട്ടുള്ളത്… മാസ്‌ക് വെക്കുമ്പോള്‍ പോലും ഓക്‌സിജന്‍ ലെവല്‍ 68 ഒക്കെ ആവുന്ന അവസ്ഥ എത്ര ഭീകരമാണെന്നോ? മരണത്തെ തൊട്ടു മുന്നില്‍ നേര്‍ക്കുനേര്‍ കാണുമ്പോള്‍ ഉണ്ടാവുന്ന നിസംഗത ഇതൊക്കെ പറഞ്ഞു മനസിലാക്കാന്‍ ബുദ്ധിമുട്ട് ആണ്…ശാരീരിക ബുദ്ധിമുട്ടുകള്‍ക്കപ്പുറം അനുഭവിക്കേണ്ടി വരുന്ന മാനസിക സംഘര്‍ഷങ്ങള്‍…

ICU വിലെ അടുത്ത ബെഡിലുള്ള ഓരോരുത്തര്‍ ഓരോ ദിവസവും കണ്മുന്നില്‍ മരിച്ചു വീഴുന്നത് കാണേണ്ടി വരിക, അതിന് ശേഷം ഉണ്ടാവുന്ന ഭീകരമായ ഡിപ്രെഷന്‍… എല്ലാമൊന്ന് നോര്‍മല്‍ ആയി വരുന്നതേയുള്ളു…. ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറിപ്പോകും…
(31 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം പതിയെയെങ്കിലും ഞാന്‍ പഠിച്ച വലിയ പാഠമുണ്ട്… ഓരോ ജീവനും വിലപ്പെട്ടതാണ്, നമ്മുടെ ജീവിതം നമ്മുടേത് മാത്രമാണ്…

അത് മാക്‌സിമം ആസ്വദിക്കുക തന്നെ വേണം…,മറ്റാര്‍ക്കു വേണ്ടിയും നമ്മുടെ സന്തോഷങ്ങള്‍ പണയം വെക്കരുത്… കിട്ടുന്ന സമയങ്ങള്‍ തോന്നുന്ന രീതിയിലൊക്കെ ജീവിച്ചു തീര്‍ത്തോണം… ഉപദേശിക്കാനും സദാചാരം പ്രസംഗിക്കാനുമൊക്കെ ഒരുപാട് ആളുകള്‍ ഉണ്ടാവും… അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചേക്കുക അത്രമതി… ??)

ഇനിയൊരു കോവിഡ് വന്നാല്‍ ഞാനത് സര്‍വൈവ് ചെയ്യുമെന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല… അതുകൊണ്ട് തന്നെ ഒരുപാട് സൂക്ഷിക്കുന്നുണ്ട്… ഒപ്പം പേടിയും.. മുംബയില്‍ കൂടി വരുന്ന കേസുകള്‍ കാണുമ്പോള്‍ ഇവിടെ നില്‍ക്കാന്‍ തന്നെ പേടിയാവുന്നു… ഓക്‌സിജന്‍, വെന്റിലേറ്റര്‍, ബെഡ് എന്നിവയുടെ ദൗര്‍ലഭ്യം ഭീകരമാണ് ഇവിടെ… ആശുപത്രിയില്‍ പ്രവേശനം ലഭിക്കാതെ മരണപ്പെടുന്നവരുടെ എണ്ണവും കൂടി വരുന്നു… ജീവന്‍ രക്ഷാ മരുന്ന് ആയ Remdesivir injection ന്റെ അഭാവവും ഒരുപാട് ജീവനുകള്‍ എടുത്തു കഴിഞ്ഞു…

മാസ്‌ക് വെക്കുന്നുണ്ടെങ്കിലും സോഷ്യല്‍ ഡിസ്റ്റന്‍സിങ് എങ്ങുമില്ല… ആരുമതിനെ പറ്റി ഒട്ടുമേ bothered അല്ല… ഇനിയെങ്കിലും സൂക്ഷിച്ചില്ലെങ്കില്‍ ആറടി മണ്ണില്‍ കുഴിച്ചിടാന്‍ പോലും മനുഷ്യര്‍ ഭൂമിയില്‍ അവശേഷിക്കാതെയാവും…

ഇപ്പോഴും മാസ്‌ക് വെക്കാത്തതിന് പിഴ അടയ്ക്കുന്ന ആള്‍ക്കാര്‍ ഒട്ടും കുറവല്ല നമ്മുടെ നാട്ടില്‍…. മുംബയില്‍ എവിടെയും കോവിഡ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു കൊണ്ടു Maha Malayali Help Desk (MMHD) എന്നൊരു വാട്‌സ്ആപ് ഗ്രൂപ്പ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്… മരുന്നുകള്‍ക്കോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനോ ഒക്കെ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് ബന്ധപ്പെടാവുന്നതാണ്… പലതരം ആരോഗ്യ പ്രശ്‌നങ്ങളാല്‍ എനിക്ക് ആക്റ്റീവ് ആവാന്‍ പറ്റുന്നില്ലെങ്കിലും കഴിയുന്ന സഹായം ചെയ്യാന്‍ MMHD പ്രവര്‍ത്തകര്‍ക്ക് കഴിയും…ഭയം വേണം ഒപ്പം ജാഗ്രതയും

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *