കർണ്ണാടക പോലീസ് സബ് ഇൻസ്പെക്ടർ മഹന്തേഷ് ബാനപ്പ ഗൗഡർ
ഉച്ച കഴിഞ്ഞ് മൂന്ന് മണിയായി. ഒരു കുട്ടി വിജനമായ തെരുവിൽ ഒറ്റക്ക് പോകുന്നു. ഇതു കണ്ട ഇൻസ്പെക്ടർ കുട്ടിയെ അടുത്ത് വിളിച്ച് എവിടെ പോകുന്നു എന്ന് ചോദിക്കുന്നു. കുട്ടി ഭയപ്പെടുന്നു അത് മനസ്സിലാക്കിയ മഹന്തോഷ് അവനോട് സനേഹത്തോടെ ചോദിക്കുന്നു അവൻ പറഞ്ഞു ‘
എനിക്ക് അഛനില്ല അമ്മ വീടുകളിൽ ജോലി ചെയ്യുന്നു.അമ്മ എന്നെ പഠിക്കാനായി സുഹൃത്തിന്റെ വീട്ടിലേക്കയച്ചതാണെന്ന് പറഞ്ഞ് അവൻ സാമൂഹ്യ ശാസ്ത്ര പുസ്തകം കാണിക്കുന്നു.വികാരാധീനനായ ഉദ്യോഗസ്ഥൻ നിനക്കെന്താകാനാണ് ആഗ്രഹമെന്ന് ചോദിക്കുന്നു. കുട്ടി പറയുന്നു എനിക്കൊരു പോലീസുകാരനാകണം ഇത് കേട്ട ഇൻസ്പെക്ടർ മഹാന്തേഷ് തന്റെ ബാല്യം ഓർക്കുകയും കുട്ടിയെ സ്നേഹത്തോടെ ആലിംഗനം ചെയ്ത് തന്റെ പേഴ്സിൽ നിന്നും 100 രൂപയെടുത്ത് അവന് കൊടുത്ത് ചോക്ലേറ്റ് വാങ്ങാനും പറയുന്നു. തന്റെ തലയിലെ തൊപ്പിയെടുത്ത് അവന്റെ തലയിൽ വെച്ച് അവനിൽ അഭിമാനമുയർത്തുന്നു.
മഹന്തേഷ് ബാനപ്പ ഗൗഡർ എഴുതുന്നു.. ചില ആളുകൾ ഒരു സമുദായത്തിനെതിരെ വിദ്യോഷം സൃഷ്ടിക്കുന്നു. അവരെ ഇതുപോലെ വിഭജിക്കരുത്. ഒരു സമൂഹം തെറ്റാണെന്ന് പറയുന്നത് ശരിയല്ല. ബ്രിട്ടീഷുകാരിൽ നിന്നും നമ്മുടെ രാജ്യത്തെ മോചിപ്പിക്കാൻ ഹിന്ദു മുസ്ലിംകൾ ഒരുമിച്ചു പോരാടി. ഇനിയും നാം മുന്നോട്ട് പോകും രാജ്യത്തിന് വേണ്ടത് വിദ്വോഷമല്ല. നിങ്ങൾ വീടുകളിൽ തന്നെ തുടർന്ന് ലോക്ഡൗൺ പിന്തുടരണമെന്ന് അഭ്യർത്ഥിക്കുന്നു.👍🇮🇳