Breaking News
Home / Latest News / മൂന്നുവയസ്സുകാരൻ അനയിന് പുതുജീവൻ നൽകി പത്തു വയസ്സുകാരി മാലാഖ

മൂന്നുവയസ്സുകാരൻ അനയിന് പുതുജീവൻ നൽകി പത്തു വയസ്സുകാരി മാലാഖ

രക്ഷകയായെത്തിയ മാലാഖ

ഈ ധീരതക്കു ബിഗ് സല്യൂട്ട്…

കനാൽ വെള്ളത്തിൽ മുങ്ങി താഴുകയായിരുന്ന മൂന്നുവയസ്സുകാരൻ അനയിന് പുതുജീവൻ നൽകി
പത്തു വയസ്സുകാരി #എയ്ഞ്ചൽമരിയയുടെ ധീരത..

വീടിന് മുന്നിലൂടെ ഒഴുകുന്ന നാലടിയോളം വെള്ളമുള്ള കനാലിൽ അയൽവാസി കൂടിയായ അനയ് കളിക്കാനായി ചാടുകയായിരുന്നു..

കണ്ടുനിന്ന കുട്ടികളെല്ലാം എന്തുചെയ്യണമെന്നറിയാതെ നിലവിളിച്ചു..
നിലവിളികേട്ട് വീട്ടിൽ നിന്നും ഓടിയെത്തിയ എയ്ഞ്ചൽ, അനയ് വെള്ളത്തിലൂടെ ഒഴുകി പോകുന്നതാണ് കണ്ടത്..
സമയം പാഴാക്കാതെ കനാലിൽ എടുത്തുചാടിയ എയ്ഞ്ചൽ അനയിനെ എടുത്ത് തോളിലിട്ടു കരയ്ക്കെത്തിച്ചു…

ചാട്ടത്തിന് ഇടയിൽ എയ്ഞ്ചലിന്റെ കാലിൽ കനാലിലെ കുപ്പിച്ചില്ല് കയറിയെങ്കിലും വേദന സഹിച്ച് അനയിനെയും എടുത്തു നീന്തി കയറുകയായിരുന്നു..

കരയിലെത്തി അനയിന് മറ്റു കുഴപ്പങ്ങളൊന്നും ഇല്ല എന്ന് ഉറപ്പാക്കിയ ശേഷമാണ് എയ്ഞ്ചൽ തനിക്കുണ്ടായ പരിക്ക് ചികിത്സിക്കാനായി ആശുപത്രിയിൽ പോയത്…

20 മീറ്ററോളം ഒഴുകിപ്പോയ അനയിന് കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല ..

കഴിഞ്ഞവർഷം വേനലവധിക്കാലത്ത് തൃശ്ശൂർ രാമവർമ്മപുരം ഫയർഫോഴ്സ് അക്കാദമിയിൽ വിദ്യാർഥികൾക്കായി നടത്തിയ നീന്തൽ പരിശീലനം പൂർത്തിയാക്കിയ എയ്ഞ്ചൽ മരിയ തന്റെ അനുജന്റെ പ്രായമുള്ള അനയിനെ രക്ഷിക്കാൻ കഴിഞ്ഞതിൽ ഉള്ള സന്തോഷത്തിലാണ്..

തൃശ്ശൂർ ദേവമാത സി എം ഐ പബ്ലിക് സ്കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥിനിയാണ് രാമവർമ്മപുരം മണ്ണാത്ത്‌
ജോയ് എബ്രഹാമിന്റെ രണ്ടാമത്തെ മകളായ എയ്ഞ്ചൽ മരിയ .

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *