ഓരോ മരണവും ഉറ്റവർക്കും ഉടയവർക്കും സമ്മാനിക്കുന്നത് കടുത്ത ദുഖവും വേദനയുമാണ്. കോവിഡ് കാലത്ത് തങ്ങളുടെ പ്രിയപ്പെട്ടവരുടെ ആകസ്മിക വേർപെടലുകൾ നൽകുന്ന മുറിവുകൾ മനസ്സിൽനിന്നൊ രിക്കലും മാഞ്ഞുപോകില്ല.
ഇവിടെ നൽകിയിരിക്കുന്ന ചിത്രം ഡൽഹിയിലെ ലോകനായക് ജയപ്രകാശ് നാരായൺ ഹോസ്പ്പിറ്റലിന്റെ മോർച്ചറിക്കു മുന്നിൽനിന്നും റായിട്ടർ ക്യാമറാമാൻ ഡാനിഷ് സിദ്ദിഖി പകർത്തിയതാണ്. മകനും മകൾക്കുമൊപ്പം മരണപ്പെട്ട ഭർത്താവിന്റെ മൃതദേഹം ഏറ്റുവാങ്ങുവാൻ വന്ന സ്ത്രീ രണ്ടുതവണ ബോധം കെട്ട് നിലത്തുവീണു. കോവിഡ് ബാധിച്ചു മരിച്ച ഉറ്റവരുടെ മൃതദേഹം ഏറ്റുവാങ്ങാൻ വന്ന നൂറുകണക്കി നാൾക്കാർ അവരെ സഹായിക്കാനും വെള്ളം കൊടുക്കാനും ആശ്വസിപ്പിക്കാനും ഉണ്ടായിരുന്നു.
രണ്ടാം തവണ ബോധമറ്റുവീണ അവർ സാധാരണനിലയിലായശേഷവും നിർത്താതെ കരയുന്നതുകണ്ട് ആശ്വസിപ്പിക്കുന്ന ഈ മക്കളുടെ ചിത്രം ഇപ്പോൾ സമൂഹമദ്ധ്യമങ്ങളിൽ വൈറലാണ്. കോവിഡ് മൂലമുള്ള മരണം ഒരു സാമൂഹികദുഖമായി മാറിയിരിക്കുന്നു.
1500 ബെഡ്ഡുകളുള്ള ഡൽഹിയിലെ LNJN ആശുപത്രിയിൽ എല്ലാ നിയന്ത്രണങ്ങളും താറുമാറായിക്കഴിഞ്ഞു. ദൂരെ ഗ്രാമങ്ങളിൽനിന്നുള്ള രോഗികൾ ഇടതടവില്ലാതെ വന്നുകൊണ്ടിരിക്കുകയാണ്. ആശുപത്രി കപ്പാസി റ്റിയുടെ ഇരട്ടികഴിഞ്ഞിരിക്കുന്നു രോഗികൾ. ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നത് ആശുപത്രി സ്റ്റാഫ് ആണ്. അവരുടെ ദുഖങ്ങളും കഷ്ടപ്പാടുകളും ആരും കാണുന്നില്ല.
ഇന്ത്യയിൽ കോവിഡ് ബാധിച്ച് ഇതുവരെ ഒന്നേമുക്കാൽ ലക്ഷം ആളുകൾ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്.യഥാർത്ഥ സംഖ്യ അതിലും എത്രയോ ഉയരെയാകാം.