മരണാനന്തരം കണ്ണുകൾക് ഉറുമ്പുകളോട് ഒരു ഒസ്യത്തുണ്ട് ….
മൂന്നാം നാൾ മാത്രം നിങ്ങൾ കണ്ണ് തിന്നുക …
നിങ്ങൾക്കറിയില്ല പുരികം ഇളക്കിമറിച്ച ഒരു തലമുറഉണ്ടിവിടെ ,
കണ്മഷി പടർത്താതിരിക്കുക,
നിങ്ങൾക്കറിയില്ല വാലിട്ടെഴുതിയ കണ്മുനകളാൽ ചിലർ തകർത്തെറിഞ്ഞ ഹൃദയ പാളികളെകുറിച്ച് ,
മൂന്നാം നാൾ മാത്രം നിങ്ങൾ കണ്ണ് തിന്നുക
ആകാശം കാണാതെ കാത്തുവെച്ച ഒരുപിടി സ്വെപ്നമുണ്ടത്തിൽ ..
വീൺടും കാണാനായി കൊതിച്ച ചില മുഖങ്ങളുണ്ടതിൽ ഇന്നും, മറയാതെ ..
പ്രാണനായവർക് വേണ്ടി ഉറക്കമൊഴിച്ചതിന്റെ പനിചൂടുണ്ടതിൽ,
പകുത്തുകൊടുക്കാൻ കാത്തുവെച്ച ആകാശ കീറുണ്ടതിൽ,
പറയാൻ പേടിച്ചു ,
മറന്നുപോയൊരു കുട്ടിക്കാല പ്രണയം ഇന്നും ഇടക്ക് കണ്ണിറുക്കി കാണിക്കുന്നുണ്ടാവും …
പൂത്തുകാണാൻ കൊതിച്ചു നാട്ടുനനച്ചൊരു പനിനീർ കാടുണ്ടതിൽ …
അവസാനമായി പോരുമ്പോൾ പ്രിയപ്പെട്ടവർ തന്നു വിട്ട ചുംബനത്തിന്റെ ചൂടുകാണും ..
അതുകൊണ്ട് മൂന്നാം നാൾ മാത്രം നിങ്ങൾ എന്റെ കണ്ണ് തിന്നുക..
മൂന്നാമത്തെ നാൾഉറുമ്പും ചിതലും പുഴുവും ഒക്കെ കണ്ണ് തിന്നാൻ ഒരുങ്ങുമ്പോൾ പരേതന്റെ വീട്ടിൽ കോഴിബിരിയാണിയും ബിരിയാണി വേണ്ടാത്തവർക്ക് നെയ്ച്ചോറും ഒരുക്കി അടിപൊളി സദ്യ…..