Breaking News
Home / Latest News / ആ മരുന്ന് ഫലിക്കുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല എല്ലാവരും ശ്രദ്ധിക്കണം

ആ മരുന്ന് ഫലിക്കുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല എല്ലാവരും ശ്രദ്ധിക്കണം

പതിനാറ് ദിവസത്തിൽ അധികമായി കൊവിഡ് 19 ബാധിച്ച് ഹോസ്പിറ്റലിൽ കിടന്ന ഗണേഷ് കുമാറിന്റെ വെളിപ്പെടുത്തൽ പുറത്ത്. കൊവിഡ് 19 ബാധിച്ചപ്പോൾ ഉണ്ടായ അനുഭവം ജങ്ങൾക്ക് മുന്നിൽ തുറന്ന് പറയുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്.

ജനങ്ങൾ കൊവിഡ് 19 രോഗത്തിനെതിരെ മുൻകരുതലുതൽ എടുക്കണമെന്ന് അഭ്യർത്ഥിച്ചും കൊണ്ടാണ് കെ.ബി. ഗണേശ് കുമാർ എം.എൽ.എ. വീഡിയോയിൽ എത്തിയിരിക്കുന്നത്. ഗണേശ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ.

ഈ രോഗം വന്നവർക്ക് ഇത് ഒരു അനുഭവമാണ്, ഇത് നിമോണിയയിലേക്കും മറ്റും കടക്കുന്ന അവസ്ഥയിൽ മരണത്തെ മുഖാമുഖം കാണുന്ന ഒരു അവസ്ഥയുണ്ടാകും. മാത്രമല്ല മറ്റൊരു രോഗത്തെക്കാളും വ്യത്യസ്തമായി ഈ രോഗത്തിന് നമ്മള് ആശുപത്രിയിൽ കിടന്നാൽ ഒരു മുറിയിൽ ഒറ്റക്ക് കിടക്കാനേ പറ്റു.

ബന്ധുക്കൾക്കോ മിത്രങ്ങൾക്കോ നമ്മുടെ അരികിൽ വന്ന് ഇരിക്കാൻ സാധിക്കില്ല. പി പി ഇ കിറ്റ് ധരിച്ച ഡോക്ടർമാരുടെയും പ്രിയപ്പെട്ട നേഴ്സുമാരുടെയും പരിചരണം മാത്രമേ ഉണ്ടാകു.

ഈ രോഗത്തിൻറെ സ്വഭാവം എങ്ങനെ വേണമെങ്കിലും മാറാം ഇന്ന് കാണുന്ന രീതി ആയിരിക്കില്ല നാളെ കാണുന്നത്. ഡോക്ടർമാർക്ക് പോലും പ്രവചിക്കാൻ കഴിയാത്ത റൈറ്റിയിലുള്ള മാറ്റം. എന്തെങ്കിലും ഒരു അപകടത്തിലേക്ക് നീങ്ങുമ്പോൾ മാത്രം ഡോക്ടർമാർക്ക് മരുന്ന് പ്രയോഗിക്കാൻ കഴിയുക. ആ മരുന്ന് ഫലിക്കുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല.

നിങ്ങൾ ശ്രദ്ധിക്കണം ഇത് നിസാരമായി കാണരുത്. ഇത് നമ്മളെ ആകെ തളർത്തും ശാരീരികമായും മാനസികമായും നമ്മളെ തളർത്തുന്ന ഒരു മാരക രോഗമാണ് ഇത്. വന്നുകഴിഞ്ഞു ബുദ്ധിമുട്ട് അനുഭവിക്കുന്നതിനേക്കാൾ നല്ലത് വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുന്നതാണ്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *